വാരാന്ത്യ കർഫ്യൂവിൽ ഇളവ് വരുത്തണം; പ്രഹ്ലാദ് ജോഷി

ബെംഗളൂരു : സാമ്പത്തിക പ്രവർത്തനങ്ങൾ തുടരണമെന്ന അഭിപ്രായം പ്രകടിപ്പിച്ച കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും വാരാന്ത്യ കർഫ്യൂവിൽ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ടു.

“ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ തുടരുന്നതിനാൽ വാരാന്ത്യ കർഫ്യൂവിൽ ഇളവ് നൽകേണ്ടതുണ്ട്. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം, അതേസമയം സർക്കാരും മാനദണ്ഡങ്ങൾ ശരിയായി നടപ്പിലാക്കണം,” എന്നും അദ്ദേഹം പറഞ്ഞു.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

“മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കാത്തതിനാലും വാക്‌സിൻ നൽകാത്തതിനാലും 2020-ൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. എന്നാൽ ഇപ്പോൾ, ലോക്ക്ഡൗണിന്റെ ആവശ്യമില്ല, കേസുകൾ കൂടുതലുള്ളിടത്തെല്ലാം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ സ്ഥാപിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ ട്രാക്കുചെയ്യുന്നതിനും കണ്ടെത്തുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കണം ”അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts