പണവും അധികാരവും വോട്ടെടുപ്പിൽ വലിയ പങ്ക് വഹിക്കുന്നു; സ്പീക്കർ

ബെംഗളൂരു: രാജ്യത്തെ തിരഞ്ഞെടുപ്പിൽ പണവും പേശീബലവും പ്രധാന പങ്ക് വഹിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നിയമസഭയിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ആമുഖ പരാമർശത്തിനിടെ, തിരഞ്ഞെടുപ്പ് പണവും ജാതിയും പേശീബലവും മാത്രമായി മാറിയെന്ന് കാഗേരി പറഞ്ഞു. ക്രിമിനൽ രേഖകളുള്ളവർ യാതൊരു ഉത്തരവാദിത്തവുമില്ലാതെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും മോശം ഈനും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രമല്ല, കൗൺസിൽ തിരഞ്ഞെടുപ്പുകളിലും ക്രമക്കേടുകളും കൃത്രിമത്വങ്ങളും പണാധിപത്യത്തിന്റെ ഉപയോഗവും കാണാം. “കോടിക്കണക്കിന് രൂപയാണ് ഉത്തരവാദിത്തമില്ലാതെ…

Read More

എൻഎച്ച്-66 റൂട്ട് 45 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു : വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എൻഎച്ച് -66 ലെ ജാപ്പിനമൊഗരു മുതൽ നഗരത്തിലെ മോർഗൻസ് ഗേറ്റ് വരെയുള്ള റോഡ് 45 ദിവസത്തേക്ക് അടച്ചിടും. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  48 റിപ്പോർട്ട് ചെയ്തു. 105 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : കോവിഡ് 19 ഇന്ന് ഡിസ്ചാര്‍ജ് : 105 ആകെ ഡിസ്ചാര്‍ജ് : 3903547 ഇന്നത്തെ കേസുകള്‍ : 48 ആകെ ആക്റ്റീവ് കേസുകള്‍…

Read More

മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെ പിടിക്കൂടി

കാസർക്കോട് : ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ വിദ്യാനഗര്‍ ചാലക്കുന്നിലെ ഷകീഫ മന്‍സില്‍ പി.കെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഡിവൈ.എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആദ്യം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍മൂലയില്‍ നിന്നും വന്‍തോതില്‍ എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ അറസ്റ്റുചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം ഷാനിബിലേക്ക് എത്തുന്നത്.

Read More

സംസ്ഥാന പാതകളിലൂടെയുള്ള യാത്രയ്ക്ക് ഇനി ചിലവേറും; 10 ടോൾ ബൂത്തുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു : 10 സംസ്ഥാന പാതകളിലൂടെയുള്ള യാത്രയ്ക്ക് ഇനി ചിലവേറും. സ്വകാര്യ കമ്പനികൾ നൽകിയ ടെൻഡർ വിലയിരുത്തി, ജനപ്രിയ റൂട്ടുകളായ ശിവമൊഗ്ഗ-ശിക്കാരിപുര-ഹനഗൽ, കാർക്കള-പടുബിദ്രി, ദാവൻഗെരെ-ബിരൂർ എന്നിവയുൾപ്പെടെ 10 ടോൾ ബൂത്തുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നിർമ്മിച്ച നാലെണ്ണം ഉൾപ്പെടെ 31 സംസ്ഥാന പാതകൾ നിർമ്മിക്കുന്നതിനോ പുനർവികസിപ്പിച്ചെടുക്കുന്നതിനോ പിഡബ്ല്യുഡിയുടെ കർണാടക സ്റ്റേറ്റ് ഹൈവേസ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ് (കെഎസ്‌എച്ച്‌ഐപി) ജോലി ഏറ്റെടുത്തു. ബാക്കിയുള്ള 27 റോഡുകളിൽ ചിലത് കഴിഞ്ഞ കുറേ വർഷങ്ങളായി യാത്രക്കാർ ടോൾ അടക്കുന്നുണ്ട്. കുറച്ചുകാലമായി ഉപയോഗത്തിലിരിക്കുന്ന 10 റോഡുകൾക്കായുള്ള ലേലത്തിന്…

Read More

500 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ആർ ആർ ആർ

നീണ്ട നാളത്തെ കത്തിരിപ്പിനു വിരാമമിട്ട് മാർച്ച്‌ 25 നാണ് ആർ ആർ ആർ തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തെ  പ്രദർശനം കൊണ്ട് ചിത്രമിതാ ഇപ്പോൾ 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആദ്യ ദിനം തന്നെ 200 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു ജൂനിയര്‍ എന്‍ ടി ആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത് ജനുവരി ഏഴിനായിരുന്നു. പിന്നീടാണ് ചിത്രം റിലീസ് തിയ്യതി മാർച്ച്‌ 25 ലേക്ക് മാറ്റിയത് .…

Read More

യെലഹങ്ക പിയു കോളേജ് കെട്ടിടത്തിന്റെ ഗുണനിലവാരം കുറവ്; ബിഎൻപി

ബെംഗളൂരു: കെംപെഗൗഡ വാർഡിലെ യെലഹങ്ക ഗവൺമെന്റ് ഡിഗ്രി കോളേജിൽ ക്ലാസ് മുറികളും ടോയ്‌ലറ്റുകളും നിർമ്മിക്കുന്നതിന് ബിബിഎംപി 4.5 കോടി രൂപ പാഴാക്കിയെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ബെംഗളൂരു നവനിർമ്മാണ പാർട്ടി (ബിഎൻപി) ആരോപിച്ചു. തുറന്ന ഗ്രില്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം നിലവിൽ സ്റ്റോർ റൂമായി ഉപയോഗിക്കുന്നുതെന്ന് പാർട്ടി ആരോപിച്ചു. ഓഡിറ്റോറിയം അതിന്റെ യഥാർത്ഥ ഉദ്ദേശ്യം നിറവേറ്റാനാകാതെ തകർന്ന പോഡിയങ്ങളും പഴയ ഫർണിച്ചറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും കെട്ടിട പണികൾ പരിശോധിച്ച ശേഷം പാർട്ടി അംഗം പറഞ്ഞു. പി.യു.കോളേജിൽ അടുത്തിടെ നിർമിച്ച കമ്പ്യൂട്ടർ ലാബ് ചുവരുകൾ ഈർപ്പം…

Read More

മാധ്യമ പ്രവർത്തകയുടെ മരണം ; പ്രതി ഇപ്പോഴും മറവിൽ തന്നെ

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തയ സംഭവത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റോയിട്ടേഴിസിലെ ജീവനക്കാരിയായ കാസർക്കോട് സ്വദേശിനി ശ്രുതി നാരായണനെ വൈറ്റ്ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. പ്രതിയെ ക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് കണ്ടെത്താനായില്ല. നരഹനഹള്ളിയിലെ തങ്ങളുടെ അടച്ചിട്ട അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതി നാരായണനെ(35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്ത് (42) ഇവിടെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ശ്രുതിയുടെ…

Read More

ബിബിഎംപിയുടെ ടിപ്പറുകൾ 2021ൽ ഉണ്ടാക്കിയത് എട്ടോളം മാരക അപകടങ്ങൾ

ബെംഗളൂരു: മാലിന്യ ശേഖരണത്തിനായി ബിബിഎംപി വിന്യസിച്ച ടിപ്പറുകൾ 2021ൽ എട്ട് മാരക അപകടങ്ങൾക്ക് കാരണമായതായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നൽകിയ അപകട വിശകലന റിപ്പോർട്ട് വെളിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹെബ്ബാളിൽ 14 വയസുകാരിയായ അക്ഷയയുടെ മുകളിലൂടെ അമിതവേഗതയിൽ വന്ന ടിപ്പർ പാഞ്ഞുകയറിയതാണ് അവസാനമായി റിപ്പോർട്ട് ചെയ്ത കേസ്. ഭാഗിക ലോക്ക്ഡൗണുകളും ഗതാഗത രഹിത റോഡുകളും ആവാം 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വലിയൊരു സംഖ്യ മാരകമായ നിരവധി അപകടങ്ങൾക്ക് കാരണമായതെന്ന് ജോയിന്റ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തേ ഗൗഡ പറഞ്ഞു. “24/7 നഗരം ചുറ്റി…

Read More

നോ എസി ക്യാമ്പയി‍നുമായി ഒല, ഊബർ ടാക്സികൾ

ഹൈദരാബാദ്: ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാല്‍ ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍ അറിയിച്ചു. ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദില്‍ ‘നോ എസി’ ക്യാംപയിന്‍ നടക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍കേഴ്സ് യൂനിയന്‍ വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ പരാതി കേള്‍ക്കാനും പ്രശ്‌നം പരിഹരിക്കാനും ഒല/ഊബര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഹൈദരാബാദില്‍ ഡീസല്‍ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. നിലവില്‍ കിലോമീറ്ററിന് 12-13 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ചൂട്…

Read More

‘പുഴു’ ഒടിടി റിലീസിനായി ഒരുങ്ങുന്നു

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു ‘ ഏപ്രിൽ 14 ന് ഒടിടി പ്ലാറ്റുഫോമിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദിന്‍റെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് പുഴു. വൈറസിന് ശേഷം ഷറഫു, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. നവാഗതയായ രതീന ഷെര്‍ഷാദ് ആണ് സംവിധാനം. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ്…

Read More
Click Here to Follow Us