ട്രാൻസ്‌ജെൻഡറുകൾക്കുള്ള ടെലികെയർ സേവനം ഇന്ന് മുതൽ.

ബെംഗളൂരു: ഭിന്നലിംഗക്കാർക്കായി മണിപ്പാൽ ഹോസ്പിറ്റൽസ് വ്യാഴാഴ്ച ടെലി കൺസൾട്ടേഷൻ സേവനം ആരംഭിക്കും. ടെലികൺസൾട്ടേഷനുകൾ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ, രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നീളും. രണ്ട് ഘട്ട രജിസ്ട്രേഷനും പൂർണ്ണ രഹസ്യസ്വഭാവവും ഉളള സേവനനത്തിന് കൺസൾട്ടേഷൻ ഫീസ് 250 രൂപയായിരിക്കും. ലോകത്തെവിടെയുമുള്ള ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് 8951146852, 9731122666 എന്നീ നമ്പറുകളിൽ വിളിച്ച് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

ആർഎൻ നായക് കൊലപാതകം:  ബന്നൻജെ രാജ കുറ്റക്കാരനെന്ന് കോടതി 

ബെംഗളൂരു: 50-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കർണാടകയിലെ മാഫിയ ഡോൺ രാജേന്ദ്ര കുമാർ എന്ന ബന്നൻജെ രാജയും മറ്റ് ഒമ്പത് പേരും മാർച്ച് 30 ബുധനാഴ്ച ബിജെപി നേതാവും ഖനി വ്യവസായിയുമായ ആർഎൻ നായക്കിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2000ലെ കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം (കെ‌സി‌ഒ‌സി) ആക്‌ട് പ്രകാരമുള്ള കേസുകൾ കേൾക്കാൻ ബെലഗാവിയിലെ പ്രത്യേക കോടതി, 2013 ൽ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിൽ ആർ എൻ നായക്കിനെ കൊലപ്പെടുത്തിയ കേസ് പരിഗണിക്കുകയായിരുന്നു. കെസിഒസി ആക്ട് പ്രകാരമുള്ള ആദ്യ…

Read More

മാരത്തോൺ സൈക്കിൾ യാത്രികന് സ്വീകരണം നൽകി കേരള സമാജം.

ബെംഗളൂരു : രക്തദാനത്തിന്റെ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും കാൽനടയായി ജമ്മു വരെ പോയി അവിടെ നിന്നും സൈക്കിളിൽ വയനാട്ടിലേക്ക് പോകുന്ന സൈക്കിൾ യാത്രികനായ മെൽവിൻ തോമസിന് കേരളം സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ കൈരളീ നികേതൻ ദോഡബൊമ്മസാന്ദ്ര ക്യാമ്പസിൽ സ്വീകരണം നൽകി. കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കേരളം സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‍ണൻ , ജനറൽ സെക്രട്ടറി റജികുമാർ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അനിൽകുമാർ , സി എച് പത്മനാഭൻ…

Read More

കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം.

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം കോൺഗ്രസ്സ് ഹെഗ്ഗനഹള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ .രവികുമാർ ഉൽഘാടനം ചെയ്തു . കോൺഗ്രസ്സ് ഡിജിറ്റൽ മെമ്പർഷിപ് ക്യാമ്പയിൻ യോഗത്തോടനുബന്ധിച്ചു നടന്നു. നോർക്ക ഇൻഷുറൻസ് കാർഡ് കൂടുതൽ മലയാളികൾക്ക് ലഭ്യമാക്കുവാനും  ആധാർ കാർഡ് ,വോട്ടേഴ്‌സ് ഐ ഡി എന്നിവ  ലഭ്യക്കുവാൻ വേണ്ടുന്ന ക്യാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു . അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ പി ടി തോമസ്, തലേക്കുന്നിൽ ബഷീർ ,യു .രാജീവൻ മാസ്റ്റർ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി . ഭക്ഷ്യ…

Read More

വിദ്യാലയത്തിൽ പീഡനശ്രം; ഗുരുകുല മാനേജർ അറസ്റ്റിൽ

ബെംഗളൂരു: ഗുരുകുലത്തിലെ പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് 40 കാരനായ ഗുരുകുല മാനേജരെ അറസ്റ്റിൽ. മൈസൂരു ജില്ലയിലെ കൊല്ലേഗല സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകുന്ന സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പുമായി ഗുരുകുലം അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളാണ് ഈ ഗുരുകുലത്തിൽ താമസിക്കുന്നത്. മൈസൂരു നഗരത്തിൽ ഇൻഫോസിസിനടുത്തുള്ള ഗുരുകുലത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഗുരുകുലത്തിൽ വിദ്യാഭ്യാസ ചിലവ് താങ്ങാൻ കഴിയാത്ത നിർധനരായ പെൺകുട്ടികളെ…

Read More

ഹലാൽ മാംസം; ‘ഗുരുതരമായ എതിർപ്പുകൾ’ സർക്കാർ പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഹലാൽ മാംസത്തെക്കുറിച്ച് ഉയർന്നുവരുന്ന ഗുരുതരമായ എതിർപ്പുകൾ സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഉഗാദിയുടെ പിറ്റേന്ന് സംസ്ഥാനത്തെ പല സമുദായങ്ങളും മാംസാഹാരം കഴിക്കുന്ന ‘വർഷദോഷ’ത്തിന് മുന്നോടിയായി ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചൊവ്വാഴ്ച ഹലാൽ ഭക്ഷണത്തെ “സാമ്പത്തിക ജിഹാദ്” എന്ന് വിളിക്കുകയും ചെയ്തു. സംസ്‌ഥാനത്തെ സൗഹാർദ അന്തരീക്ഷം…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (30-03-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 39 റിപ്പോർട്ട് ചെയ്തു. 56  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 0.1% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 39 ആകെ ആക്റ്റീവ് കേസുകള്‍ : 34,52,790 ഇന്ന് ഡിസ്ചാര്‍ജ് : 56 ആകെ ഡിസ്ചാര്‍ജ് : 34,14,443 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 38,025 ആകെ പോസിറ്റീവ് കേസുകള്‍ : 322 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (30-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  35 റിപ്പോർട്ട് ചെയ്തു. 105 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.12% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 105 ആകെ ഡിസ്ചാര്‍ജ് : 3903756 ഇന്നത്തെ കേസുകള്‍ : 35 ആകെ ആക്റ്റീവ് കേസുകള്‍ : 1585 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40053 ആകെ പോസിറ്റീവ് കേസുകള്‍ : 3945436…

Read More

ഡികെ ശിവകുമാറിന് വിദേശയാത്രക്ക് അനുമതി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിൽ കഴിയുന്ന കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതി ബുധനാഴ്ച അനുമതി നൽകി. ശിവകുമാർ സമർപ്പിച്ച അപേക്ഷ അംഗീകരിച്ച് ജസ്റ്റിസ് ആഷാ മേനോൻ പറഞ്ഞു, മാർച്ച് 31 നും ഏപ്രിൽ 6 നും ഇടയിൽ അപേക്ഷകന് ദുബായിലേക്കും അബുദാബിയിലേക്കും പോകാൻ അനുവാദമുണ്ട്. കോൺഗ്രസ് നേതാവ് തിരിച്ചെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് ജഡ്ജി വ്യക്തമാക്കി.

Read More

കർണാടക ആഗോള നിക്ഷേപക സംഗമം; ലോഗോ, തീം പുറത്തിറക്കി

ബെംഗളൂരു : “ഇൻവെസ്റ്റ് കർണാടക 2022” എന്ന മൂന്ന് ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തിന്റെ (ജിഐഎം) ലോഗോയും തീമും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പുറത്തിറക്കി. 2022 നവംബർ 2 മുതൽ 4 വരെ ബെംഗളൂരുവിലാണ് നിക്ഷേപകരുടെ സംഗമം. ഏപ്രിലിൽ പരിപാടിക്കായി ഡൽഹിയിൽ കർട്ടൻ റൈസർ ഇവന്റ് നടക്കും, തുടർന്ന് മേയിൽ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ലോഞ്ച് ചെയ്യും. പ്രധാന നഗരങ്ങളിലും വിദേശത്തും റോഡ് ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആഗോള വിതരണ ശൃംഖലയിൽ കർണാടക നിർവഹിക്കാൻ ലക്ഷ്യമിടുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്ന “ലോകത്തിനായി…

Read More
Click Here to Follow Us