വിദ്യാലയത്തിൽ പീഡനശ്രം; ഗുരുകുല മാനേജർ അറസ്റ്റിൽ

ബെംഗളൂരു: ഗുരുകുലത്തിലെ പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് 40 കാരനായ ഗുരുകുല മാനേജരെ അറസ്റ്റിൽ. മൈസൂരു ജില്ലയിലെ കൊല്ലേഗല സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകുന്ന സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പുമായി ഗുരുകുലം അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളാണ് ഈ ഗുരുകുലത്തിൽ താമസിക്കുന്നത്. മൈസൂരു നഗരത്തിൽ ഇൻഫോസിസിനടുത്തുള്ള ഗുരുകുലത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഗുരുകുലത്തിൽ വിദ്യാഭ്യാസ ചിലവ് താങ്ങാൻ കഴിയാത്ത നിർധനരായ പെൺകുട്ടികളെ…

Read More