വിദ്യാലയത്തിൽ പീഡനശ്രം; ഗുരുകുല മാനേജർ അറസ്റ്റിൽ

ബെംഗളൂരു: ഗുരുകുലത്തിലെ പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് 40 കാരനായ ഗുരുകുല മാനേജരെ അറസ്റ്റിൽ.

മൈസൂരു ജില്ലയിലെ കൊല്ലേഗല സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകുന്ന സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പുമായി ഗുരുകുലം അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളാണ് ഈ ഗുരുകുലത്തിൽ താമസിക്കുന്നത്.

മൈസൂരു നഗരത്തിൽ ഇൻഫോസിസിനടുത്തുള്ള ഗുരുകുലത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഗുരുകുലത്തിൽ വിദ്യാഭ്യാസ ചിലവ് താങ്ങാൻ കഴിയാത്ത നിർധനരായ പെൺകുട്ടികളെ രക്ഷിതാക്കളാണ് ഇവിടെ ചേർക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

പുതുതായി ജോലിയിൽ പ്രവേശിച്ച സംഗീതാധ്യാപികോടുളള മാനേജരുടെ മോശം പെരുമാറ്റം ടീച്ചർ നിരീക്ഷിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചർ നടത്തിയ അന്വേഷണത്തിൽ, സ്ഥാപനത്തിലെ എല്ലാ പെൺകുട്ടികളോടും മാനേജർ മോശമായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് മ്യൂസിക് ടീച്ചർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുതയായിരുന്നു. ശേഷം ഗുരുകുലം സന്ദർശിച്ച സമിതി അംഗങ്ങൾ ആരോപണങ്ങൾ ശരിയാണെന്ന് മനസ്സിലാക്കുകയും ഗിരീഷിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

തുടർന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി ഗിരീഷിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി കേസ് രജിസ്റ്റർ ചെയ്ത ഹെബ്ബാള് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts