കൊച്ചിയിലിറക്കാൻ കഴിയാതെ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ട വിമാനത്തിലെ മലയാളി യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു.

ബെംഗളൂരു : പെരിയാർ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വിമാനം ഇറക്കാൻ കഴിയാതെ വന്ന കൊച്ചി (നെടുമ്പാശേരി) വിമാനത്താവളത്തിലേക്ക് അടുത്തു കൊണ്ടിരുന്ന വിമാനങ്ങൾ എല്ലാം മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചില വിമാനങ്ങൾ തിരുവനന്തപുരത്തേക്കും ഗൾഫ് മേഖലയിൽ നിന്നുള്ള ജെറ്റ് എയർവേസിന്റെ വിമാനങ്ങൾ ബെംഗളൂരുവിലേക്കുമാണ് തിരിച്ച് വിട്ടത്.

ബെംഗളൂരുവിൽ എത്തിയ 500 ൽ അധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.ജെറ്റ് എയർവേസിന്റെ ഷാർജ, ദോഹ വിമാനങ്ങളിൽ എത്തിയവരായിരുന്നു ഈ യാത്രക്കാർ.ബെംഗളൂരുവിൽ വിമാനം ഇറങ്ങുന്നതിന് മുൻപ് തങ്ങളെ കേരളത്തിലേക്ക് എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാമെന്ന് ക്യാപ്റ്റൻ ഉറപ്പ് നൽകിയിരുന്നു എന്നാണ് യാത്രക്കാർ അവകാശപ്പെടുന്നത്, എന്നാൽ എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞതിന് ശേഷം ഗ്രൗണ്ട് സ്റ്റാഫ് കൈമലർത്തുകയായിരുന്നു എന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

സാധാരണത്തേതിനേക്കാളും കൂടിയ തുകയിൽ ടിക്കറ്റ് എടുത്തിട്ടും ജെറ്റ് എയർവേസ് അധികൃതർ നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്ന് ചില യാത്രക്കാർ ആരോപിച്ചു.

റൺവേയിൽ വെള്ളം കയറിയതിനാൽ കൊച്ചി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us