കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം.

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം കോൺഗ്രസ്സ് ഹെഗ്ഗനഹള്ളി ബ്ലോക്ക് പ്രസിഡന്റ്
എൻ .രവികുമാർ ഉൽഘാടനം ചെയ്തു .
കോൺഗ്രസ്സ് ഡിജിറ്റൽ മെമ്പർഷിപ് ക്യാമ്പയിൻ യോഗത്തോടനുബന്ധിച്ചു നടന്നു.
നോർക്ക ഇൻഷുറൻസ് കാർഡ് കൂടുതൽ മലയാളികൾക്ക് ലഭ്യമാക്കുവാനും  ആധാർ കാർഡ് ,വോട്ടേഴ്‌സ് ഐ ഡി എന്നിവ  ലഭ്യക്കുവാൻ വേണ്ടുന്ന ക്യാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു .
അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ പി ടി തോമസ്, തലേക്കുന്നിൽ ബഷീർ ,യു .രാജീവൻ മാസ്റ്റർ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
ഭക്ഷ്യ സാധന വിലവർദ്ധനവ് , അനുദിനം വർധിക്കുന്ന  ഇന്ധനവില , മരുന്നുകളുടെ വിലക്കയറ്റം മൂലം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ  യോഗം പ്രതിഷേധിച്ചു .
കോൺഗ്രസ്സ് നടപ്പിലാക്കിയ പദ്ധതികൾ അല്ലാതെ പുതിയ പദ്ധതികൾ നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല .
കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തു കോൺഗ്രസ്സ് പാർട്ടി നടപ്പിലാക്കിയ ജനകീയ പദ്ധതികളെക്കുറിച്ചു കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ യോഗത്തിൽ വിശദമായി സംസാരിച്ചു .
മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു .
കോൺഗ്രസ്സ് നേതാവ് നഞ്ചപ്പ , കെ എം സി സംസ്ഥാന ഭാരവാഹികളായ ബിജു പ്ലാച്ചേരിൽ , പ്രശാന്ത് കൈരളി , നിജോമോൻ ജില്ലാ ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ ,ബിനു ജോസഫ് , ശിവൻ കുട്ടി ,മുഫ് ലിഹ്‌ പത്തായപ്പുരയിൽ, രാധാകൃഷ്ണൻ,   ജിജിൻ ,ഷാജു മാത്യു എന്നിവർ സംസാരിച്ചു .
പുതിയ മണ്ഡലം കമ്മറ്റി ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു
പ്രസിഡന്റ്:ശിവൻകുട്ടി .പി.
വൈസ് പ്രെസിഡന്റുമാർ: രാധാകൃഷ്ണൻ , ഷാജി .പി .ജോർജ്
ജനറൽ സെക്രട്ടറി: ഷാജു മാത്യു
സെക്രട്ടറിമാർ :റിജോ .എൻ , ഉമ്മച്ചൻ എം .ഡി
ട്രഷറർ:പ്രദീപ് കുമാർ
എക്സിക്യൂട്ടീവ് അംഗങ്ങൾ:സാബു ജോസഫ് , അനിൽ കുമാർ , ബാബു ജോർജ് , റെജി ഉമ്മൻ ,കെ .ഭാസ്കരൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts