കന്നഡ മീഡിയം എൻജിനിയറിങ് കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല

ബെംഗളൂരു : കർണാടകത്തിൽ കന്നഡ മീഡിയം എൻജിനിയറിങ് കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല.

2020-21 അധ്യയന വർഷം മുതലാണ് സംസ്ഥാനത്ത് മൂന്നുകോളേജുകളിൽ ഇംഗ്ലീഷിനു പകരം കന്നഡ മീഡിയത്തിൽ എൻജിനിയറിങ് കോഴ്‌സുകൾ ആരംഭിച്ചത്.

എന്നാൽ, ഇതുവരെയായി ഒരു വിദ്യാർഥിപോലും കന്നഡ മീഡിയത്തിൽ എൻജിനിയറിങ് പഠിച്ചിട്ടില്ല.

സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് കന്നഡ മീഡിയം ആരംഭിച്ചത്. ആദ്യവർഷമായ 2020-21-ൽ 17 പേർ കൗൺസിലിങ്ങിൽ കന്നഡ മീഡിയം തിരഞ്ഞെടുത്തുവെങ്കിലും പ്രവേശനം നേടിയില്ല.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

2022-23 വർഷം 30 പേർ കൗൺസിലിങിൽ പങ്കെടുത്തുവെങ്കിലും ആരും ചേർന്നില്ല. ഇതിനടുത്തവർഷം 26 പേരാണ് കന്നഡ മീഡിയം തിരഞ്ഞെടുത്തത്.

എന്നാൽ, ഇത് തെറ്റിപ്പോയതാണെന്ന് ഇവർ പിന്നീട് അറിയിച്ചു. കഴിഞ്ഞവർഷം ഒരു വിദ്യാർഥി പ്രവേശനം നേടിയെങ്കിലും പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റി. ഇത്തവണ ഒരാൾപോലും പ്രവേശനം നേടിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts