മകൾ അഭിഭാഷകയായി എൻറോൾ ചെയ്തത് വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി

കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നത് കാണാൻ വധശ്രമക്കേസിൽ ജയിലിൽ കഴിയുന്ന പിതാവ് മലപ്പുറം ഹാജ്യറപ്പള്ളി സ്വദേശിയായ അബ്ദുൾ മുനീർ പരോളിൽ എത്തി.

മകൾ ഫാത്തിമ ഹെംനയുടെ എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഹൈക്കോടതി അഞ്ചു ദിവസത്തെ പരോൾ അനുവദിച്ചത്.

വധശ്രമക്കേസിൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിലാണ് മുനീർ കഴിയുന്നത്. മകളുടെ നേട്ടം കാണണമെന്ന ആഗ്രഹവുമായി ഇദ്ദേഹം ജയിൽ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, സമൂഹത്തിന് മുന്നിൽ കുറ്റവാളിയാണെങ്കിലും ഏതൊരു കുഞ്ഞിന്റേയും ഹീറോയാണ് പിതാവെന്ന് വിധിന്യായത്തിൽ പരാമർശിച്ചുകൊണ്ടാണ് പരോളിന് അനുമതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts