ആർഎൻ നായക് കൊലപാതകം:  ബന്നൻജെ രാജ കുറ്റക്കാരനെന്ന് കോടതി 

ബെംഗളൂരു: 50-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കർണാടകയിലെ മാഫിയ ഡോൺ രാജേന്ദ്ര കുമാർ എന്ന ബന്നൻജെ രാജയും മറ്റ് ഒമ്പത് പേരും മാർച്ച് 30 ബുധനാഴ്ച ബിജെപി നേതാവും ഖനി വ്യവസായിയുമായ ആർഎൻ നായക്കിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2000ലെ കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം (കെ‌സി‌ഒ‌സി) ആക്‌ട് പ്രകാരമുള്ള കേസുകൾ കേൾക്കാൻ ബെലഗാവിയിലെ പ്രത്യേക കോടതി, 2013 ൽ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിൽ ആർ എൻ നായക്കിനെ കൊലപ്പെടുത്തിയ കേസ് പരിഗണിക്കുകയായിരുന്നു. കെസിഒസി ആക്ട് പ്രകാരമുള്ള ആദ്യ കേസാണിത്.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

നിലവിലെ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ, എഡിജിപി പ്രതാപ് റെഡ്ഡി, മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു തുടങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥരടക്കം 210-ലധികം സാക്ഷികളെ ഏഴ് വർഷത്തിനിടെ കോടതി മുമ്പാകെ വിസ്തരിച്ചു. 2013ൽ പൊലീസ് സമർപ്പിച്ച 500 പേജുള്ള കുറ്റപത്രത്തിൽ ബന്നൻജെ ഉൾപ്പെടെ 16 പേരെ പ്രതികളാക്കി. 13 പേരെ അറസ്റ്റ് ചെയ്തപ്പോൾ, തെളിവുകളുടെ അഭാവത്തിൽ മൂന്ന് പേർ കുറ്റക്കാരല്ലെന്ന് ബെലഗാവി കോടതി ബുധനാഴ്ച കണ്ടെത്തി.

ഉഡുപ്പിയിലെ മാൽപെ സ്വദേശിയായ ബന്നൻജെ രാജ ബിസിനസുകാരിൽ നിന്ന് ഹഫ്തയോ സംരക്ഷണ പണമോ ആവശ്യപ്പെടുമെന്നും ആർഎൻ നായക്കിൽ നിന്ന് മൂന്ന് കോടിയോളം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ നായക് മാഫിയ ഡോണിന് പണം നൽകാൻ വിസമ്മതിച്ചിരുന്നു, തുടർന്ന് 2013 ഡിസംബറിൽ ആർഎൻ നായക്കിനെ കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയും അതെ കേസിൽ ബന്നൻജെ രാജയെ മുഖ്യപ്രതിയാക്കുകയും ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts