ബെംഗളൂരുവിൽ ട്രാഫിക് പോലീസിന്റെ അതിക്രമം; പിഴയടക്കാത്തതിന് വാഹനഉടമയെ മർദ്ദിച്ചു – വീഡിയോ

ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ പൊതുജനങ്ങളിൽ നിന്ന് നിരവധി പീഡന പരാതികൾ  ഉയരുന്നതിനിടെ , ട്രാഫിക് ഉദ്യോഗസ്ഥർ വാഹനഉടമ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയി. ഫെബ്രുവരി 10 വ്യാഴാഴ്ച ബെംഗളൂരുവിലെ വിജയനഗറിൽ വാഹനമോടിക്കുന്നയാളെ ട്രാഫിക് പോലീസ് പിടികൂടുകയും. 2500 രൂപ പിഴയടക്കാൻ ആവശ്യപ്പെടും ചെയ്തു എന്നാൽ കോടതിയിൽ പിഴ അടക്കാമെന്ന് ഉടമ പറഞ്ഞപ്പോൾ പോലീസ് മർദ്ദിക്കുക ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന് ശേഷം ട്രാഫിക് പോലീസ് വാഹനമോടിക്കുന്നയാളെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിവിധ കോണുകളിൽ…

Read More

ബിജെപി എംഎൽഎ ബ്ലാക്ക് മെയിൽ; പൊലീസിൽ മൊഴി നൽകി യുവതി.

Harassment word cloud

ബെംഗളൂരു: ബിജെപിയുടെ സെഡം എംഎൽഎ രാജ്കുമാർ പാട്ടീൽ തെൽക്കൂർ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആരോപിച്ച 40 കാരിയായ യുവതി തന്റെ മൊഴി രേഖപ്പെടുത്താൻ യെലഹങ്ക പോലീസിന് മുന്നിൽ ഹാജരായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിധാന സൗധ പോലീസിന് മുന്നിൽ ഹാജരായി എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകിയത്. തനിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് യുവതി എംഎൽഎയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബെംഗളൂരു പോലീസ് ഉന്നതർക്ക് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എസിപിയോട് ഉയർന്ന ഉദ്യോഗസ്ഥർ ആവശ്യപെട്ടിട്ടുണ്ട്.…

Read More

പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് തുടരുന്ന തർക്കങ്ങൾക്കിടയിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഹൈസ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കർണാടക സർക്കാർ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ സംസ്ഥാന വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകും. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ഞാൻ ഇന്ന് വൈകുന്നേരം ചർച്ച നടത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്ന വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളിൽ സമാധാനം നിലനിർത്താൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത ബൊമ്മൈ, രാഷ്ട്രീയ നേതാക്കൾ…

Read More

പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും സമാധാനം നിലനിർത്തണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് തുടരുന്ന തർക്കങ്ങൾക്കിടയിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഹൈസ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കർണാടക സർക്കാർ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ സംസ്ഥാന വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകും. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ഞാൻ ഇന്ന് വൈകുന്നേരം ചർച്ച നടത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്ന വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളിൽ സമാധാനം നിലനിർത്താൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത ബൊമ്മൈ, രാഷ്ട്രീയ നേതാക്കൾ…

Read More

ഹിജാബ് അനുകൂല പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നിഷേധിച്ചു

ബെംഗളൂരു : ഹിജാബിനെ പിന്തുണച്ച് വ്യാഴാഴ്ച നടത്താനിരുന്ന പ്രതിഷേധത്തിന് സിറ്റി പോലീസ് അനുമതി നിഷേധിച്ചു. “നാളത്തെ പ്രതിഷേധത്തിന് സംഘാടകർ അനുമതി തേടി. എന്നാൽ, ഞങ്ങൾ അനുമതി നിഷേധിച്ചു,” എന്ന് ഡിസിപി പ്രദീപ് പറഞ്ഞു. ബുധനാഴ്ച നൂറുകണക്കിന് പെൺകുട്ടികൾ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകാൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തി. മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത ഒത്തുചേരലായിരുന്നതിനാൽ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു, അതിനാലാണ് പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നിഷേധിച്ചു ഡിസിപി പറഞ്ഞു.

Read More

2021-ൽ ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് കുറഞ്ഞു; പഠനം

ബെംഗളൂരു : ബെംഗളൂരു, നഗരത്തിലെ അന്താരാഷ്‌ട്ര പ്രശസ്തമായ ഗതാഗതക്കുരുക്ക് 2021-ൽ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള 404 നഗരങ്ങളിലെ ട്രാഫിക് ട്രെൻഡുകൾ വിശദമായി വിവരിച്ച ടോംടോം ട്രാഫിക് സൂചികയിലെ റിപ്പോർട്ട് പ്രകാരം, 2021 ൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ശരാശരി 32% കുറവുണ്ടായതായി കാണിക്കുന്നു. കോവിഡ്-19-ന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ രാവിലെ തിരക്കുള്ള സമയത്ത് 49% തിരക്കും വൈകുന്നേരങ്ങളിൽ 37% തിരക്കും കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. പാൻഡെമിക്കിന് മുമ്പ് ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്ന് എന്ന നിലയിൽ നിന്ന് ബെംഗളൂരു ഏറെ പ്രശക്തമാണ്, എന്നാൽ ടോംടോം…

Read More

കോവിഡ് രോഗികൾക്ക് 50 ശതമാനം ആശുപത്രി കിടക്കകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കർണാടക റദ്ദാക്കി

ബെംഗളൂരു : പകർച്ചവ്യാധിയുടെ മൂന്നാം തരംഗം കുറയുന്ന സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്കായി 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കണമെന്ന നിയമം പിൻവലിച്ചതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചിരിക്കുന്ന കിടക്കകൾ വിട്ടുനൽകണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. ബുധനാഴ്ച ബെംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്ത് 5,339 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ബെംഗളൂരുവിൽ 2,161 കേസുകൾ രജിസ്റ്റർ ചെയ്തു. 16,749…

Read More

ഹിജാബ് വിവാദം; ഹൈസ്‌കൂളുകൾക്കും കോളേജുകൾക്കും പ്രഖ്യാപിച്ച അവധി നീട്ടുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്ന്

ബെംഗളൂരു : ഇതുവരെ സംഭവിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞാൻ പ്രൈമറി & സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷുമായും ഉദ്യോഗസ്ഥരുമായും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയ്‌ക്കൊപ്പം മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുവരെ നടന്നിട്ടുള്ള എല്ലാ സംഭവവികാസങ്ങളും ഞങ്ങൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അക്രമാസക്തമായതിനാൽ ഒമ്പതാം ക്ലാസിന് മുകളിലുള്ള ക്ലാസുകൾക്കും ആ സംസ്ഥാനത്തെ…

Read More

3.48 കോടിയുടെ തിമിംഗില വിസർജ്യവുമായി ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ കൊനജേയിൽ 3.48 കോടിരൂപ വിലമതിക്കുന്ന തിമിംഗില വിസർജ്യവുമായി ആറുപേർ പിടിയിൽ. തങ്ങൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബലേപ്പുനിയിലെ നവോദയ സ്കൂളിന് സമീപത്തുനിന്ന് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു വീരഭദ്രനഗര സ്വദേശികളായ രോഹിത് (27), നാഗരാജ് (32), കുന്ദാപുര സ്വദേശികളായ പ്രശാന്ത് (24), സത്യരാജ് (32), രാജേഷ് (37), വിരൂപാക്ഷ (37) എന്നിവരാണ് പിടിയിലായത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി ക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.

Read More

ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയുടെ കാലം വരുമെന്ന് ഈശ്വരപ്പ

NATIONAL FLAG

ബെംഗളൂരു; ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെ. വിദൂര ഭാവിയിൽ ചെങ്കോട്ടയിലെ ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക ഉയരുമെന്ന് (ഭഗവ ദ്വജ) ഈശ്വരപ്പ പ്രസ്താവിച്ചു. ശിവമോഗയിലെ ഒരു കൊടിമരത്തിൽ നിന്ന് കാവി പതാക ഉയർത്തിയ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ്, കാവി പതാക “ഇനി നൂറോ അഞ്ഞൂറോ വർഷങ്ങൾക്ക് ശേഷം” ദേശീയ പതാകയാകുമെന്ന് അദ്ദേഹം നിർദ്ദേശിച്ചത്. കൂടാതെ നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്റെയും ഹനുമന്തന്റെയും രഥങ്ങളിൽ പാറിനടന്നത് കാവിക്കൊടിയാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ശിവമോഗയിലെ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജിൽ ദേശീയ…

Read More
Click Here to Follow Us