ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയുടെ കാലം വരുമെന്ന് ഈശ്വരപ്പ

NATIONAL FLAG

ബെംഗളൂരു; ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെ. വിദൂര ഭാവിയിൽ ചെങ്കോട്ടയിലെ ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക ഉയരുമെന്ന് (ഭഗവ ദ്വജ) ഈശ്വരപ്പ പ്രസ്താവിച്ചു. ശിവമോഗയിലെ ഒരു കൊടിമരത്തിൽ നിന്ന് കാവി പതാക ഉയർത്തിയ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ്, കാവി പതാക “ഇനി നൂറോ അഞ്ഞൂറോ വർഷങ്ങൾക്ക് ശേഷം” ദേശീയ പതാകയാകുമെന്ന് അദ്ദേഹം നിർദ്ദേശിച്ചത്. കൂടാതെ നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്റെയും ഹനുമന്തന്റെയും രഥങ്ങളിൽ പാറിനടന്നത് കാവിക്കൊടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ശിവമോഗയിലെ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജിൽ ദേശീയ പതാകയുയർത്താറുള്ള കൊടിമരത്തിൽ പ്രതിഷേധക്കാർ കാവിക്കൊടി കെട്ടിയിരുന്നു. ദേശീയ പതാക അഴിച്ചുമാറ്റി കാവിക്കൊടി കെട്ടുകയായിരുന്നെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ ആരോപിക്കുകയുംചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഈശ്വരപ്പ. ശിവകുമാർ പറയുന്നത് കള്ളമാണെന്നും കൊടിമരത്തിൽ ദേശീയ പതാക ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഈശ്വരപ്പയുടെ പരാമർശത്തെ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി എതിർത്തു. ത്രിവർണ പതാക മാറ്റാൻ എളുപ്പമല്ലെന്നും ആർക്കും തരംതാഴ്ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us