വിവാഹ വഞ്ചനയെ തുടർന്ന് പ്രശസ്ത കന്നഡ നടി ചന്ദന ആത്മഹത്യ ചെയ്ത സംഭവം; കാമുകൻ അറസ്റ്റിൽ

ബെം​ഗളുരു; കന്നഡ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു നടി ചന്ദനയുടെ ആത്മഹത്യ. സ്വയം വിഷം കഴിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അവര്‍ ജീവനൊടുക്കിയത്, വീഡിയോയില്‍ തന്റെ മരണത്തിന് കാരണം കാമുകന്‍ ദിനേശ് ആണെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു.

നടി ചന്ദന ആത്മഹത്യ ചെയ്ത ദിവസം മുതല്‍ കാണാതായ ദിനേശ് കഴിഞ്ഞദിവസമാണ് പിടിയിലായത്. മെയ് 28 നാണ് നടി ആത്മഹത്യ ചെയ്തത്. ചന്ദനയുടെ വീഡിയോയുടെ അടിസ്ഥാനത്തില്‍ ദിനേഷിനും കുടുംബത്തിനും എതിരെ എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്തു.
കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്താണ് നടി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് വിസമ്മതിച്ച ദിനേശിന്റെ മാതാപിതാക്കള്‍ ചന്ദനയുടെ സ്വഭാവത്തെ ചോദ്യം ചെയ്തിരുന്നതും ചന്ദനയുടെ ആത്മഹത്യയിലേക്കെത്തിക്കുകയായിരുന്നു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

‍7 വര്‍ഷം മുമ്പ്ബാംഗ്ലൂരിലെത്തിയ ചന്ദന തുടക്കത്തില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. വിനോദ വ്യവസായ രംഗത്ത് ചന്ദനയ്ക്ക് താല്പര്യമുണ്ടായിരുന്ന ചന്ദന, ചില പരസ്യ ചിത്രങ്ങള്‍ക്ക് ശബ്ദവും നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
[masterslider id="10"]

Related posts