ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പ്രശസ്ത മോഡല്‍ ഉള്‍പ്പെടെ രണ്ടുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു ∙ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മോഡൽ കൂടിയായ കരിഷ്മ കുശാലപ്പ (24), സുഹൃത്ത് പവൻകുമാർ (24) എന്നിവരാണു പിടിയിലായത്. കാറോട്ട മൽസരങ്ങളിൽ പങ്കെടുക്കാറുള്ള യുവാവുമായി സൗഹൃദം സ്ഥാപിച്ച കരിഷ്മ ഇയാളുടെ ഫെയ്സ്ബുക് വിവരങ്ങൾ ചോർത്തി.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഇയാളുടെ ഫെയ്സ്ബുക് അക്കൗണ്ട് വഴി മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചു. യുവാവിന്റെ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പെൺകെണിയൊരുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടർന്നു യുവാവ് ആത്മഹത്യ ചെയ്ത കേസിൽ 2015ൽ പവൻകുമാറും കൂട്ടാളികളും അറസ്റ്റിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts