വൈറലായി ഡ്രൈവർ ബീഡി വലിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ

ബെംഗളൂരു: നിപാനി ഡിപ്പോയിലെ ബസ് ഡ്രൈവർ വലിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന വീഡിയോ വൈറലാകുന്നു.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ( കെഎസ്ആർടിസി ) ബസുകളിൽ ദിവസേന ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നത്.

യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുക എന്നതാണ് ഡ്രൈവറുടെ ചുമതല.

വാഹനമോടിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും പുകവലിക്കുന്നതും നിരോധിച്ചിരിക്കുന്നിടത്താണ് എന്നാൽ അതിനിടയിലാണ് ഈ സാഹസം,

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

നിപ്പാനി യൂണിറ്റിലെ കെഎ 23, എഫ് 1045 നമ്പർ കെഎസ്ആർടിസി ബസ് ഗംഗാവതിയിൽ നിന്ന് കോലാപൂരിലേക്ക് പോവുകയായിരുന്നു.

പുകവലിച്ചാണ് ഡ്രൈവർ ബസ് ഓടിച്ചത്. ഡ്രൈവർ പുകവലിക്കുന്നത് യാത്രക്കാരൻ മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കുകയായിരുന്നു.

ബസിൽ പുകവലി നിരോധിച്ചിട്ടും ഡ്രൈവർ പുകവലിച്ചതിൽ യാത്രക്കാർ രോഷം പ്രകടിപ്പിച്ചു. ബീഡി വലിച്ചുകൊണ്ട് ബസ് ഓടിക്കുന്ന വീഡിയോ സോഷ്യൽ ഇപ്പോൾ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts