കോവിഡ് രോഗികൾക്ക് 50 ശതമാനം ആശുപത്രി കിടക്കകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കർണാടക റദ്ദാക്കി

ബെംഗളൂരു : പകർച്ചവ്യാധിയുടെ മൂന്നാം തരംഗം കുറയുന്ന സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്കായി 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കണമെന്ന നിയമം പിൻവലിച്ചതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചിരിക്കുന്ന കിടക്കകൾ വിട്ടുനൽകണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

ബുധനാഴ്ച ബെംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്ത് 5,339 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ബെംഗളൂരുവിൽ 2,161 കേസുകൾ രജിസ്റ്റർ ചെയ്തു. 16,749 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു. കർണാടകയിൽ സജീവമായ കേസുകളുടെ എണ്ണം 60,966 ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us