ബെംഗളൂരുവിൽ ട്രാഫിക് പോലീസിന്റെ അതിക്രമം; പിഴയടക്കാത്തതിന് വാഹനഉടമയെ മർദ്ദിച്ചു – വീഡിയോ

ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ പൊതുജനങ്ങളിൽ നിന്ന് നിരവധി പീഡന പരാതികൾ  ഉയരുന്നതിനിടെ , ട്രാഫിക് ഉദ്യോഗസ്ഥർ വാഹനഉടമ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയി.

ഫെബ്രുവരി 10 വ്യാഴാഴ്ച ബെംഗളൂരുവിലെ വിജയനഗറിൽ വാഹനമോടിക്കുന്നയാളെ ട്രാഫിക് പോലീസ് പിടികൂടുകയും. 2500 രൂപ പിഴയടക്കാൻ ആവശ്യപ്പെടും ചെയ്തു എന്നാൽ കോടതിയിൽ പിഴ അടക്കാമെന്ന് ഉടമ പറഞ്ഞപ്പോൾ പോലീസ് മർദ്ദിക്കുക ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന് ശേഷം ട്രാഫിക് പോലീസ് വാഹനമോടിക്കുന്നയാളെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയും ചെയ്തു.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി, “ഞാൻ പിഴ അടക്കാൻ തയ്യാറാണ്, പക്ഷേ എന്നെ തല്ലുന്നത് തെറ്റാണ്” എന്ന് പോലീസുകാരനോട് പറയുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
[masterslider id="10"]

Related posts