കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 38 ലക്ഷത്തോളം വിദ്യാര്‍ഥികൾ സ്കൂളുകളിൽ എത്തും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമാണ് തിങ്കളാഴ്ച സ്കൂളുകളിലേക്കെത്തുക. കോവിഡിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (20-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 949 റിപ്പോർട്ട് ചെയ്തു. 3172  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 1.2% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 949 ആകെ ആക്റ്റീവ് കേസുകള്‍ : 34,44,929 ഇന്ന് ഡിസ്ചാര്‍ജ് : 3172 ആകെ ഡിസ്ചാര്‍ജ് : 33,91,011 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 37,980 ആകെ പോസിറ്റീവ് കേസുകള്‍ : 15,938 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (20-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1001 റിപ്പോർട്ട് ചെയ്തു. 1780 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.42% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1780 ആകെ ഡിസ്ചാര്‍ജ് : 3884120 ഇന്നത്തെ കേസുകള്‍ : 1001 ആകെ ആക്റ്റീവ് കേസുകള്‍ : 12634 ഇന്ന് കോവിഡ് മരണം : 18 ആകെ കോവിഡ് മരണം : 39795 ആകെ പോസിറ്റീവ് കേസുകള്‍ : 3936586…

Read More

അംബേദ്കറുടെ പടം മാറ്റാൻ ആവശ്യപ്പെട്ട ജഡ്ജിയുടെ സ്ഥലം മാറ്റി.

ബെംഗളൂരു: വേദിയിൽ നിന്ന് അംബേദ്കർ ചിത്രം നീക്കാൻ നിർദേശിച്ച കർണാടക റായ്ച്ചൂർ ജില്ലാ സെഷൻസ് ജഡ്ജിനെ സ്ഥലം മാറ്റി. റിപ്പബ്ലിക് ദിന പതാക ഉയർത്തൽ വേദിയിൽ നിന്നും അംബേദ്കർ ചിത്രം നീക്കാൻ നിർദേശിച്ചതിനാണ് ജഡ്ജിയായ മല്ലികാർജുന ഗൗഡയെ സ്ഥലം മാറ്റിയത്. ആരോപണവിധേയനായ ജ‍ഡ്ജിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ വിധാൻസൗധയിലേക്ക് കൂറ്റൻ പ്രതിഷേധ റാലി നടത്തിയിരുന്നു. റാലി ഫ്രീഡം പാർക്കിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. എന്നാൽ സ്ഥലം മാറ്റൽ നടപടി അംഗീകരിക്കില്ലെന്നും ജോലിയിൽ നിന്ന് ജഡ്ജിനെ പിരിച്ചുവിടുന്നത്…

Read More

കേന്ദ്രീയ വിദ്യാലയത്തിനുള്ള ധനസഹായം നിർത്താൻ കേന്ദ്രം; വിദ്യാർഥികൾ ദുരിതത്തിൽ.

bengaluru

ബെംഗളൂരു: സിവി രാമൻ നഗറിൽ ഡിആർഡിഒയുടെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ (കെവി) വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സ്കൂളിനുള്ള ധനസഹായം നിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഞെട്ടിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നടത്തുന്ന പദ്ധതികൾക്കുള്ള ധനസഹായം നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് സിവി രാമൻ നഗർ സ്‌കൂളിനും രേഖാമൂലമുള്ള ആശയവിനിമയം അടുത്തിടെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കലണ്ടർ വർഷാവസാനത്തോടെ സ്കൂൾ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങൾക്കും ഈ ആശയവിനിമയം കാരണമായി. വിവിധ ക്ലാസുകളിലായി രണ്ടായിരത്തിലധികം കുട്ടികളാണ് നിലവിലിപ്പോൾ അവിടെ പഠിക്കുന്നതെന്ന് സ്കൂൾ വൃത്തങ്ങളും കേന്ദ്രീയ വിദ്യാലയ…

Read More

വീണ്ടും മലമ്പുഴ സംഭവം ആവർത്തിച്ചു; ട്രക്കിങ്ങിന് പോയ യുവാവ് ബ്രഹ്മഗിരി കുന്നിൽ കുടുങ്ങി; വ്യോമസേന ഇടപെട്ടു;പിന്നീട് സംഭവിച്ചത്.

ബെംഗളൂരു : കേരളത്തിലെ മലമ്പുഴക്ക് സമീപം കുന്നിന് മുകളിൽ യുവാവ് കുടുങ്ങിയതും തുടർന്ന് യുവാവിനെ രക്ഷിച്ചതും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാർത്തയായിരുന്നു. സമാനമായ വാർത്തയാണ് ബെംഗളൂരുവിൽ നിന്ന് വരുന്നത്, നന്ദി ഹിൽസിന് സമീപമുള്ള ബ്രഹ്മഗിരിയിൽ ഇന്ന് രാവിലെ ട്രക്കിങ്ങിന് പോയ യുവാവ് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒറ്റക്ക് യാത്ര തിരിച്ച നിഷാന്ത് ഗുൾ എന്ന യുവാവ് ആണ് അടിതെറ്റി വീണ് മലയിൽ കുടുങ്ങിയത്, തുടർന്ന് യുവാവ് തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. നഗരത്തിൽ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തി യുവാവിനെ രക്ഷിച്ചു. പരിക്ക്…

Read More

മെട്രോ പാളത്തിലെ ചരിവ്; കാരണം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു.

കൊച്ചി: മെട്രോ പാളത്തിനുണ്ടായ ചരിവിന്റെ കാരണം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ്‌ പരിശോധന. മണ്ണിന്റെ ഘടനയാണ്‌ ആദ്യം പരിശോധിക്കുന്നത്‌. ഇതിനായി കുഴൽക്കിണർ നിർമിക്കുന്ന മാതൃകയിൽ കുഴിച്ച്‌ മണ്ണ്‌ ശേഖരിച്ചു. മെട്രോപാതയുടെ തൂണുകൾ ഉറപ്പിച്ചിരിക്കുന്ന പാറയുടെ ഘടനയും പരിശോധിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും (കെഎംആർഎൽ) മെട്രോ പാതയുടെ നിർമാണക്കരാറുകാരായ എൽ ആൻഡ്‌ ടിയുടെയും സാങ്കേതികവിദഗ്‌ധർ ഒരുമിച്ചാണ്‌ പരിശോധന നടത്തുന്നത്‌.

Read More

യൂനിസ് കൊടുങ്കാറ്റിലും പതറാതെ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികല സാഹചര്യത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്‍റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്. Air India Flight lands safely in London in the middle of ongoing Storm Eunice . High praise for the skilled AI pilot. 😊🙏👍🥰 @airindiain pic.twitter.com/yyBgvky1Y6 — Kiran Bedi (@thekiranbedi) February 19,…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (20-02-2022)

കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,962 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,67,141 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3821 പേര്‍ ആശുപത്രികളിലും…

Read More

ഡാൻസ് ബാർ നടത്തിയതിന് മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: കോറമംഗല മേഖലയിൽ അനധികൃത ഡാൻസ് ബാർ നടത്തിയെന്നാരോപിച്ച് മൂന്ന് പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. 80 ഫീറ്റ് റോഡിലെ പബ്ബിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് അനധികൃത ഡാൻസ് ബാർ കണ്ടെത്തിയത്. ബാർ ടെൻഡർ ജോലിക്ക് തിരഞ്ഞെടുത്തതായി പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്നായി 28 സ്ത്രീകളെയാണ് പ്രതികൾ നഗരത്തിലെത്തിച്ചത്. ശേഷം ഡാൻസ് ബാറിൽ ഉപഭോക്താക്കൾക്കായി പ്രകടനം കാഴ്ച്ചവെക്കാനായി അവരെ നിർബന്ധിക്കുകയാണ് പ്രതികൾ ചെയ്തത്. പാർട്ടിക്ക് ശേഷം പ്രതികൾ സ്ത്രീകളെ പബ്ബിന്റെ ഒന്നും രണ്ടും നിലകളിലെ മുറികളിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായി…

Read More
Click Here to Follow Us