വീണ്ടും മലമ്പുഴ സംഭവം ആവർത്തിച്ചു; ട്രക്കിങ്ങിന് പോയ യുവാവ് ബ്രഹ്മഗിരി കുന്നിൽ കുടുങ്ങി; വ്യോമസേന ഇടപെട്ടു;പിന്നീട് സംഭവിച്ചത്.

ബെംഗളൂരു : കേരളത്തിലെ മലമ്പുഴക്ക് സമീപം കുന്നിന് മുകളിൽ യുവാവ് കുടുങ്ങിയതും തുടർന്ന് യുവാവിനെ രക്ഷിച്ചതും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാർത്തയായിരുന്നു.

സമാനമായ വാർത്തയാണ് ബെംഗളൂരുവിൽ നിന്ന് വരുന്നത്, നന്ദി ഹിൽസിന് സമീപമുള്ള ബ്രഹ്മഗിരിയിൽ ഇന്ന് രാവിലെ ട്രക്കിങ്ങിന് പോയ യുവാവ് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഒറ്റക്ക് യാത്ര തിരിച്ച നിഷാന്ത് ഗുൾ എന്ന യുവാവ് ആണ് അടിതെറ്റി വീണ് മലയിൽ കുടുങ്ങിയത്, തുടർന്ന് യുവാവ് തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

നഗരത്തിൽ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തി യുവാവിനെ രക്ഷിച്ചു. പരിക്ക് പറ്റിയ യുവാവിനെ ഹെബ്ബാളിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts