ബെംഗളൂരുവിൽ വെച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ മൊഴി നല്‍കി പെണ്‍കുട്ടികള്‍. യുവാക്കള്‍ തങ്ങൾക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് മൊഴി നല്കിയിട്ടുള്ളത്. യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പ്രകാരവും പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ യുവാക്കള്‍ക്കെതിരെ ചുമത്തുമെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ എത്തിയശേഷം മുറിയെടുത്തു നല്‍കാനായി പെണ്‍കുട്ടികള്‍ സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനു മുതിരുനെന്നാണ് മൊഴി. കൂടാതെ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ…
Read MoreMonth: January 2022
ടാറിങ് ചെയ്യേണ്ട റോഡുകളുടെ പട്ടിക തയ്യാറാക്കി ബിബിഎംപി.
ബെംഗളൂരു: റോഡുകളിലെ കുഴികൾക്കെതിരെ കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ശേഷം, ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) എഞ്ചിനീയറിംഗ് വിഭാഗം, സിവിൽ ഏജൻസികൾ വെട്ടിപ്പൊളിച്ച എല്ലാ റോഡുകളുടെയും പട്ടിക തയ്യാറാക്കി തുടങ്ങി. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB), ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) തുടങ്ങിയ സിവിൽ ഏജൻസികളുമായി ബന്ധപ്പെട്ട കരാറുകാർ കരാർ ലംഘിച്ചുവെന്ന് പ്രസ്താവിച്ചതിന് പൗരന്മാർ ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ അഭിനന്ദിക്കുകയും സോഷ്യൽ മീഡിയയിലൂടെ ബിബിഎംപിയെ പരിഹസിക്കുകയും ചെയ്തു. സാധാരണയായി ജല പൈപ്പ് ലൈൻ ഏജൻസികളാണ് BWSSB, അറ്റകുറ്റപ്പണികൾക്കായി…
Read Moreവർത്തൂരിൽ മേൽപ്പാത; 488 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി.
ബെംഗളൂരു: വർത്തൂർ മേഖലയിൽ എലിവേറ്റഡ് കോറിഡോർ വികസിപ്പിക്കുന്നതിനുള്ള 482 കോടി രൂപയുടെ പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി നൽകിയതായി നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. 482 കോടി രൂപ ചെലവിൽ നിലവിലുള്ള 1.3 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ 1.92 കിലോമീറ്റർ കൂടി നീട്ടുന്നതാണ് പദ്ധതിയെന്നും നിയമമന്ത്രി പറഞ്ഞു. കൂടാതെ നോർത്ത് ബെംഗളൂരുവിലെ ബസവേശ്വര നഗർ ജംഗ്ഷനിലെ മേൽപ്പാലം നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയട്ടുണ്ട്. വർത്തൂരിന്റെയും സമീപപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന പദ്ധതിയായാണ് മേൽപ്പാത പദ്ധതിയെ വിശേഷിപ്പിക്കുന്നത്. പ്രദേശത്തെ ഗതാഗതക്കുരുക്കിന് മേൽപ്പാത വരുന്നതോടെ ശാശ്വതപരിഹാരമാകും. ഇതിനുപുറമെ…
Read Moreചാമുണ്ഡി മലയിൽ ഫുഡ് സോൺ പദ്ധതിക്ക് തുടക്കം കുറിച്ചു.
ബെംഗളൂരു: ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തിൽ ഉടനീളമുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി മൈസൂരു-കുടക് എംപി പ്രതാപ് സിംഹ, ചാമുണ്ഡേശ്വരി എംഎൽഎ ജി.ടി. ദേവഗൗഡ (ജിടിഡി) എന്നിവർ ചേർന്ന് നിയോജക മണ്ഡലത്തിന് കീഴിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ നിരവധി പ്രവൃത്തികൾക്കായുള്ള ഗുഡ്ഡലി പൂജയും നടത്തി. പ്രതാപ് സിംഹയും ജി.ടി.ഡി.യും ചേർന്ന് ചാമുണ്ഡി മലയിൽ 3.81 കോടിയുടെ രൂപയുടെ ഫുഡ് സോൺ ആണ് അതിൽ മുഖ്യ ആകർശനം. 2019 സെപ്റ്റംബറിൽ ഫുഡ് സോൺ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ…
Read Moreയുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തെരുവിൽ പരേഡ്; 7 പേർ അറസ്റ്റിൽ.
ദില്ലി: 20 കാരിയായ യുവതിയെ അയൽവാസികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, തുടർന്ന് പ്രതികൾ യുവതിയുടെ മുടിവെട്ടുകയും കഴുത്തിൽ ചെരുപ്പുമാല നിർബന്ധിച്ച് ധരിപ്പിക്കുകയും ചെയ്തുകൊണ്ട് ഡൽഹിയിലെ ഷഹ്ദാര ജില്ലാ തെരുവുകളിലൂടെ പരേഡ് നടത്തി, സംഭവത്തോട് അനുബന്ധിച്ച് ഏഴ് സ്ത്രീകളെയും പ്രതികളുടെ കുടുംബത്തിലെ രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. മറ്റ് രണ്ട് പ്രതികൾ ഓടി രക്ഷപെടുകയും ചെയ്തു, നിലവിൽ അവരിപ്പോൾ ഒളിവിലാണ്. അവർക്കായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു. 15- 16 വയസ്സ് പ്രായമുള്ള പ്രതികളുടെ കുടുംബാംഗങ്ങളിൽ ഒരാൾ സ്ത്രീയെ പിന്തുടരുകയും…
Read Moreവ്യവസായിയുടെ മെഴ്‌സിഡസ് ബെൻസ് ഡ്രൈവർ മോഷ്ടിച്ചു.
ബെംഗളൂരു: അടുത്തിടെ രാമമൂർത്തിനഗറിൽ നിന്ന് തന്റെ മെഴ്‌സിഡസ് ബെൻസ് മോഷ്ടിച്ചതായി 47 കാരനായ വ്യവസായി അജയ് കുമാർ പോലീസിൽ പരാതിപ്പെട്ടു. ഐപിസി സെക്ഷൻ 381 പ്രകാരം ഡ്രൈവർ രവികുമാറിനെതിരെ പോലീസ് കേസെടുത്തട്ടുണ്ട്. ടൈൽസ് വ്യവസായിയായ അജയ് കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയാണ്. 2021 ഓഗസ്റ്റിലാണ് ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ രവികുമാറിനെ ഡ്രൈവറായി അജയ് നിയമിച്ചിത്. 2021 ഡിസംബർ 23ന് ഒരു സുഹൃത്തിനെ കാണാൻ ആർആർ നഗറിലെ ഒരു ഹോട്ടലിൽ പോയെന്നും രവികുമാറിനോട് ഹോട്ടലിന് സമീപം കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും അജയ് പോലീസിനോട് പറഞ്ഞു. എന്നാൽ പ്രതിയായ…
Read Moreപിറന്നാൾ ദിനത്തിൽ 11 പശുക്കളെ ദത്തെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ബെംഗളൂരു: വെള്ളിയാഴ്ച 62 വയസ്സ് തികഞ്ഞ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാഷ്ട്രോത്തന ഗൗ ശാലയിൽ നിന്ന് 11 പശുക്കളെ ദത്തെടുത്തു. ഭാര്യയായ ചെന്നമ്മയ്‌ക്കൊപ്പം വെള്ളിയാഴ്ച രാവിലെ ഗോപൂജ നടത്തുന്നതിന്റെ ചിത്രങ്ങങ്ങളും ബൊമ്മൈ ട്വീറ്റ് ചെയ്തു. പിന്നീട് ഇരുവരും ചേർന്ന് പശുവിനെയും പശുക്കിടാവിനെയും താമസസ്ഥലത്തേക്ക് കൊണ്ടുപോയി തീറ്റ നൽകുകയും ചെയ്തു, ബാലബ്രൂയി ഗസ്റ്റ് ഹൗസിന് സമീപമുള്ള മാരുതി ക്ഷേത്രത്തിലും ബൊമ്മൈ സന്ദർശനം നടത്തിയതായും കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ജീവിതത്തിലൊരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നും അതിനാൽ ഇത്തവണയും ആഘോഷമില്ലെന്നും ബൊമ്മെ പറഞ്ഞു. പ്രധാനമന്ത്രി…
Read Moreയെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യയുടെ ജീവനെടുത്തത് പ്രസവാനന്തര വിഷാദരോഗം
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം എസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായ സൗന്ദര്യ നീരജാണ് മരിച്ചത്. മൂന്നുവർഷം മുൻപ് 2019 ലായിരുന്നു ഡോ നീരജുമായുള്ള സൗന്ദര്യയുടെ വിവാഹം. ഇരുവർക്കും ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. ഗര്‍ഭധാരണത്തിന് ശേഷമുള്ള വിഷാദരോഗത്തിന് അടിമയായിരുന്നു സൗന്ദര്യയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു. അവള്‍ സന്തോഷവതിയാണെന്ന് ഉറപ്പാക്കാന്‍ യെദ്യൂരപ്പ ചില സമയങ്ങളില്‍ അവളെ ഒപ്പം കൊണ്ടുവന്നിരുന്നു. ‘അതില്‍ ഒരു സംശയവുമില്ല. അവര്‍ വിഷാദരോഗത്തോട് പൊരുതുകയാണെന്ന്…
Read Moreകർണാടകയിൽ എംഡിഎസ് പ്രവേശനം കേന്ദ്രം നീട്ടി
ബെംഗളൂരു: ആയിരക്കണക്കിന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡെന്റൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി 2021-22 അധ്യയന വർഷത്തേക്കുള്ള എംഡിഎസ് കൗൺസലിംഗ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകി. എംഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 20 ആയി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ നിശ്ചയിച്ചിരുന്നെങ്കിലും കർണാടക ഡിസംബറിൽ മാത്രമാണ് കൗൺസിലിംഗ് നടത്തിയത്. ഇതോടെ പ്രവേശനത്തിന് അംഗീകാരം ലഭിക്കാതെ വന്നതോടെ അവസാന തീയതി നീട്ടാൻ കേന്ദ്രത്തെയും സുപ്രീം കോടതിയെയും സമീപിക്കാൻ സംസ്ഥാനം നിർബന്ധിതരായി. വ്യാഴാഴ്ച ഒപ്പിട്ട ഒരു കത്തിൽ, “അസാധാരണമായ ഒരു സാഹചര്യമെന്ന നിലയിൽ”, “കത്ത് ഇഷ്യൂ…
Read Moreഅംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടില്ല: തനിക്കെതിരായ ആരോപണം തള്ളി കർണാടക ജഡ്ജി
ബെംഗളൂരു : റായ്ച്ചൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വേദിയിൽ നിന്ന് ഡോ.ബി.ആർ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തെന്നാരോപിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ദളിത് സംഘടനകൾ പ്രതിഷേധം നടത്തിയതിന് പിന്നാലെ, അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്ന ആരോപണം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി മല്ലികാർജുന ഗൗഡ തള്ളി. . തനിക്കെതിരായ ആരോപണങ്ങൾ ഒരു തരം പ്രചരണമാണെന്നും ഇത്രയും മഹത്തായ വ്യക്തിത്വത്തോട് താൻ അനാദരവ് കാട്ടിയിട്ടില്ലെന്നും ഗൗഡ വാർത്താക്കുറിപ്പിൽ പറഞ്ഞു. ബുധനാഴ്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റ് മുമ്പ് മഹാത്മാഗാന്ധിയുടെ അരികിൽ സ്ഥാപിച്ചിരുന്ന അംബേദ്കറുടെ ഛായാചിത്രം…
Read More