ബെംഗളൂരു: പസഫിക് ദ്വീപ് സമുദ്രമായ ടോംഗയിൽ സുനാമിയെ തുടര്‍ന്ന് തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. ടോംഗയിലെ ഫൊന്‍വാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള “ഹുംഗ ടോംഗ ഹുംഗ ഹാപായ്” അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു. ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍രാജ്യമായ ജപ്പാനിലെ…
Read MoreMonth: January 2022
പുതിയ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിട്ട് ബിബിഎംപി.
ബെംഗളൂരു: സൗത്ത് ബെംഗളൂരു ഹുല്ലഹള്ളിയിലെ 10 ഏക്കർ ക്വാറിയിൽ ‘ശാസ്ത്രീയ മാലിന്യനിക്ഷേപം’ സ്ഥാപിക്കാൻ ബിബിഎംപി സംസ്ഥാന സർക്കാരിന്റെ അനുമതി നേടിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം ഡമ്പിംഗ് യാർഡുകൾ സ്ഥാപിക്കുന്നതെങ്കിലും, കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ (കെഎസ്പിസിബി) നിന്ന് നിർബന്ധിത അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ അധികൃതർ. കിഴക്കൻ ബെംഗളൂരുവിലെ മിറ്റഗനഹള്ളിയിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനാണ് സൗത്ത് ബെംഗളൂരുവിൽ മാലിന്യനിക്ഷേപം സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. നോർത്ത് ബെംഗളൂരുവിൽ ഉൾപ്പെടുന്ന ബഗലൂരിൽ കൂടുതൽ…
Read Moreബെംഗളൂരുകാർക്ക് 40 ശതമാനം സോളാർ സബ്‌സിഡി നിഷേധിച്ച് ബെസ്‌കോം.
ബെംഗളൂരു: ഊർജം വിനിയോഗിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ റൂഫ്‌ടോപ്പ് സോളാർ പ്രോഗ്രാമിനായുള്ള ബെംഗളൂരു ഇലക്‌ട്രിസിറ്റി കമ്പനിയുടെ (ബെസ്‌കോം) അപേക്ഷകൾ അംഗീകരിക്കുന്നതിലെ കാലതാമസം കൊണ്ട് ബെംഗളൂരുവിലെ ജനങ്ങൾക്ക് ഇൻസ്റ്റാളേഷൻ ചാർജിന്റെ 40 ശതമാനം സബ്‌സിഡിയും വൈദ്യുതി ബില്ലിൽ ലഭിക്കേണ്ട വലിയ ലാഭവും നഷ്‌ടപെടാൻ കാരണമായി. വീട്ടുടമകളിൽ നിന്നും കുറഞ്ഞത് 1,200 അപേക്ഷകളെങ്കിലും ബെസ്‌കോം ഇനിയും ക്ലിയർ ചെയ്യാനുണ്ട്, അതുകൊണ്ടു തന്നെ അവയിൽ മൂന്നിലൊന്ന് അപേക്ഷ ഇതിനകം പിൻവലിച്ചു കഴിഞ്ഞു. സബ്‌സിഡിക്ക് പുറമേ, ന്യൂ ആന്റ് റിന്യൂവബിൾ എനർജി (എംഎൻആർഇ) മന്ത്രാലയത്തിന്റെ സൗര ഗൃഹ യോജന (എസ്‌ജിവൈ) പ്രകാരം വീട്ടുകാർക്ക്…
Read Moreകൊമേഴ്‌ഷ്യൽ സ്ട്രീറ്റ് നവീകരണം പൂർത്തിയായി.
ബെംഗളൂരു : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ ശിവാജിനഗർ കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ റോഡുനവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 5.5 കോടി രൂപ ചിലവിൽ നവീകരണം പൂർത്തിയാക്കിയ കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മൂന്നുമാസം കൊണ്ട് പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടുകൊണ്ടു 2020 മേയിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കോവിഡ് മഹാമാരി കാരണം നവീകരണ പണികൾ നീണ്ടുപോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞവർഷം ജൂലായിൽ റോഡ് നിർമാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തിയെങ്കിലും മഴവെള്ളംപോകാനുള്ള സംവിധാനം ഒരുക്കാത്തതിലെ അപാകത മൂലം മഴപെയ്തതോടെ റോഡിന് കേടുപാടുകൾ സംഭവിച്ചു.…
Read Moreകോവിഡ്; തമിഴ്നാട്ടിൽ 9 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളും അടച്ചു
ബെംഗളൂരു : കോവിഡ് കേസുകളിലെ വർദ്ധനവ് കണക്കിലെടുത്ത്, തമിഴ് നാട്ടിൽ 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജനുവരി 31വരെ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു. എന്നാൽ ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഓഫ് ലെെനായി തുടരുകയായിരുന്നു. കോവിഡിനൊപ്പം ഒമൈക്രോണ്‍ കേസുകളും സംസ്ഥാനത്ത് രൂക്ഷമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം തമിഴ്നാട്ടിൽ ഇന്ന് 23,975 തമിഴ്നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.
Read Moreസംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 2 ലക്ഷത്തിലേക്ക് അടുക്കുന്നു
ബെംഗളൂരു : സംസ്ഥാനത്ത് ഞായറാഴ്ച 34,047 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോസിറ്റീവ് നിരക്ക് 19.29 ശതമാനത്തിലെത്തി. സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 1,97,982 ആണെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,902 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 479 ഒമൈക്രോൺ വേരിയന്റുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു അർബനിൽ 21,071 പുതിയ കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു, മൈസൂരിൽ 1,892 പുതിയ കോവിഡ് -19 കേസുകളും തുംകുരുവിൽ…
Read More80 ജീവനക്കാർക്ക് കോവിഡ് ; വണ്ടലൂർ മൃഗശാല അടച്ചു
ബെംഗളൂരു : 80 ജീവനക്കാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്ക് അടച്ചു. സംസ്ഥാനത്തുടനീളം കോവിഡ് -19 കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വ്യാഴാഴ്ച തൊഴിലാളികൾക്കായി ആർടി-പിസിആർ ടെസ്റ്റുകൾ സംഘടിപ്പിച്ചു, ശനിയാഴ്ച ആണ് ഫലങ്ങൾ വന്നത്. 80 ഓളം ആളുകൾ പോസിറ്റീവ് സ്ഥിരീകരിച്ചു എന്ന് മൃഗശാല ഡയറക്ടർ വി കരുണപ്രിയ പറഞ്ഞു. സ്ഥിരീകരിച്ചവരിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ചികിത്സയിലാണെന്നും അവർ കൂട്ടിച്ചേർത്തു. അതിനാൽ വണ്ടല്ലൂർ മൃഗശാല ജനുവരി 31 വരെ അടച്ചിടുമെന്ന് അധികൃതരുടെ പറഞ്ഞു. ജനുവരി 31 ന്…
Read Moreഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം.
ബെംഗളൂരു : നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം.ബന്നാർഘട്ട റോഡിലെ അരീക്കെരെ ഗ്രറ്റിന് സമീപത്ത് ഉള്ള സൗത്ത് ഇന്ത്യൻ ഷോപ്പിംഗ് മാളിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് മാളിൽ തീ ആളിപ്പടർന്നത്. മാളിൻ്റെ താഴെത്തെ നിലയിൽ തീ കത്തിപ്പടരുന്നത് പട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസുകാർ കണ്ടതോടെ വൻ ദുരന്തം ഒഴിവായി. തുടർന്ന് 6 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തുകയും 3 മണിക്കൂറോളം നീണ്ട തുടർച്ചയായ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണമെന്താണ് എന്ന് വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.
Read Moreമുൻ മേയറെ കൊലപ്പെടുത്തിയ കേസ്; കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ബെംഗളൂരു : തുമകുരു മുൻ മേയറും കൗൺസിലറുമായ എച്ച്.രവികുമാറിനെ 2018ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യം തേടി പ്രതികളിൽ ഒരാൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. അമസെ എന്ന മഹേഷ് വി നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ വിനീത് ശരൺ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നാലാഴ്ചയ്ക്കകം പ്രതികരണം തേടിയത്. തന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 2020 സെപ്തംബർ 10ലെ ഹൈക്കോടതി ഉത്തരവിന്റെ സാധുത ചോദ്യം ചെയ്താണ് അഭിഭാഷകനായ കെ വി മുത്തു കുമാറിന്റെ നേതൃത്വത്തിലുള്ള ഹർജി. നേരത്തെ…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (16-01-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 23,975 റിപ്പോർട്ട് ചെയ്തു. 12,484 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 17.0% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 12,484 ആകെ ഡിസ്ചാര്‍ജ് : 27,60,458 ഇന്നത്തെ കേസുകള്‍ : 23,975 ആകെ ആക്റ്റീവ് കേസുകള്‍ : 29,39,923 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 36,989 ആകെ പോസിറ്റീവ് കേസുകള്‍ : 1,42,476 ഇന്നത്തെ പരിശോധനകൾ : …
Read More