കർണാടകയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; വിശദമായി ഇവിടെ വായിക്കാം (16-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 34047 റിപ്പോർട്ട് ചെയ്തു. 5902 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 5902 ആകെ ഡിസ്ചാര്‍ജ് : 2983645 ഇന്നത്തെ കേസുകള്‍ : 34047 ആകെ ആക്റ്റീവ് കേസുകള്‍ : 197982 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 38431 ആകെ പോസിറ്റീവ് കേസുകള്‍ : 3220087…

Read More

ബെംഗളൂരുവിലെ തടാകം മലിനമാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി കെഎസ്പിസിബി

ബെംഗളൂരു : ബെംഗളൂരു-ഹോസ്‌കോട്ട് റോഡിലെ ആവലഹള്ളി ഗ്രാമത്തിലെ യെലെ മല്ലപ്പ ഷെട്ടി തടാകം മലിനമാക്കുന്നവരെ കണ്ടെത്തി അവർക്ക് നോട്ടീസ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) എൻജിടിയുടെ ദക്ഷിണ ബെഞ്ചിനെ അറിയിച്ചു. ജലാശയത്തിന് സമീപമുള്ള 110 വില്ലേജുകളിലെ അനധികൃത ലേഔട്ടുകളിൽ നിന്നാണ് കായലിലേക്ക് മലിനജലം എത്തുന്നത് എന്ന് കെഎസ്പിസിബി ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. യെലെ മല്ലപ്പ ഷെട്ടി തടാകത്തിലെ മലിനീകരണത്തിനെതിരെ പരിഹാര നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. തടാകത്തിന്റെ ശുചീകരണം സംബന്ധിച്ച്…

Read More

പ്രതിഷേധങ്ങൾക്കിടയിൽ, കെ-റെയിൽ വിശദമായ പദ്ധതി റിപ്പോർട്ട് പുറത്ത്‌വിട്ട് കേരളം

ബെംഗളൂരു : കെ-റെയിൽ സെമി-ഹൈ സ്പീഡ് സിൽവർലൈൻ റെയിൽ പദ്ധതിയെക്കുറിച്ചുള്ള പ്രതിഷേധത്തിനിടയിൽ, ജനുവരി 15 ശനിയാഴ്ച കേരള സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) പ്രസിദ്ധീകരിച്ചു, പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണ്. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നും തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കുമെന്നും നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഡിപിആർ പറയുന്നു. സംസ്ഥാനത്ത് റോഡ് ഗതാഗതം 10-11% നിരക്കിൽ വർധിച്ചുവരികയാണെങ്കിലും റോഡിന്റെ നീളത്തിന്റെ വളർച്ച വളരെ കുറവാണെന്ന് ഡിപിആർ ചൂണ്ടിക്കാട്ടി. ഇത് റോഡിലെ…

Read More

അമ്മയെ ബലാത്സംഗം ചെയ്ത കർണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: അമ്മയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ദക്ഷിണ കന്നഡയിൽ നിന്നുള്ള 36 കാരനായ തൊഴിലാളിയെ പോലീസ്  അറസ്റ്റ് ചെയ്യുകയും തുടർന്ന്  ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട യുവതിയും മകനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. മദ്യപാനിയായ പ്രതി വ്യാഴാഴ്ച പുലർച്ചെ 3 നും 7 നും ഇടതിയിലാണ് കൃത്യം നടത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രതി അമ്മയുടെ മുറിയിൽ കയറിയപ്പോൾ ‘അമ്മ നിലവിളിച്ചുകൊണ്ട് ചെറുക്കാൻ കഠിനമായി ശ്രമിച്ചിരുന്നു. എന്നാൽ സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പ്രതി…

Read More

വിദ്യാർത്ഥികൾക്ക് ഭീഷണിയായി 55 വർഷം പഴക്കമുള്ള സർക്കാർ സ്കൂൾ കെട്ടിടം

ബെംഗളൂരു : 55 വർഷം പഴക്കമുള്ള പുത്തൂർ താലൂക്കിലെ ഭക്തകോടിയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂൾ മി സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കടുത്ത പ്രതിസന്ധിയിൽ. എല്ലാ ക്ലാസ് മുറികളും വിള്ളലുകളാലും ചിതലുകളാലും നിറഞ്ഞിരിക്കുകയാണ് . 2017ൽ സുവർണ ജൂബിലി ആഘോഷിച്ച സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്ന ഭീതിയിലാണ് കുട്ടികളും ജീവനക്കാരും. വർഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, തദ്ദേശ പ്രതിനിധികൾ എന്നിവർക്ക് സ്‌കൂൾ സന്ദർശിച്ചപ്പോൾ നിവേദനം നൽകിയിട്ടുണ്ടെന്ന് മുദ്‌നൂർ പഞ്ചായത്ത് അംഗം കമലേഷ് പറഞ്ഞു. “ഞങ്ങളുടെ അപേക്ഷകൾ ആരും…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-01-2022)

കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More

വാരാന്ത്യ കർഫ്യൂ; ഹുബ്ബള്ളിയിൽ റോഡുകൾ വിജനം

ബെംഗളൂരു : വാരാന്ത്യ കർഫ്യൂവിൽ ഹുബ്ബള്ളിയിലെ റോഡുകൾ വിജനമായ കാണപ്പെട്ടു , കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതോടെ ഞായറാഴ്ച രാവിലെ മാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങൾ നിശബ്ദമായി. അതേസമയം, സംസ്ഥാനത്ത് ഇന്നലെ കോവിഡ് കേസുകൾ 32793 റിപ്പോർട്ട് ചെയ്തു, 4273 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.00%, ഇന്ന് ഡിസ്ചാര്‍ജ് : 4273 , ആകെ ഡിസ്ചാര്‍ജ് : 2977743  

Read More

ബെംഗളൂരുകാരനായ മേജർ നീൽ സിലാസിന് സേന മെഡൽ

ബെംഗളൂരു : ന്യൂഡൽഹിയിൽ നടന്ന കരസേനാ ദിനാചരണത്തിൽ യുദ്ധ പ്രവർത്തനങ്ങളിലെ ധീരതയ്ക്ക് പതിനഞ്ച് സേനാംഗങ്ങൾക്ക് സേന മെഡലുകൾ സമ്മാനിച്ചു. വിജയികളിൽ ബെംഗളൂരുക്കാരനായ മേജർ നീൽ സിലാസ് ലോബോയും മെഡലിന് അർഹനായി. 2020 ഒക്‌ടോബർ 19-ന് നടന്ന ഓപ്പറേഷനിൽ, കനത്ത, വിവേചനരഹിതമായ വെടിവയ്പിനെ അഭിമുഖീകരിച്ച് ലോബോ തീവ്രവാദികളുമായി ഏറ്റുമുട്ടുകയും രണ്ടുപേരെ കൊലപ്പെടുത്തിയതിനാണ്‌ മെഡൽ.

Read More

അസിം പ്രേംജിക്കെതിരെ ആവർത്തിച്ച് കേസുകൾ നൽകിയ രണ്ട് പേരെ ശിക്ഷിച്ച് ഹൈക്കോടതി

ബെംഗളൂരു : വിപ്രോ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിക്കെതിരെ 2016 ഏപ്രിലിനും 2020 ഡിസംബറിനും ഇടയിൽ നിസ്സാരമായ കാരണങ്ങൾ കാണിച്ച് കേസുകൾ ഫയൽ ചെയ്തതിന് കോടതിയലക്ഷ്യത്തിന് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യ എവേക്ക് ഫോർ ട്രാൻസ്പരൻസിയുടെ രണ്ട് പ്രതിനിധികളെ ശിക്ഷിച്ച് കർണാടക ഹൈക്കോടതി. 2000 രൂപ വീതം പിഴയടച്ച് രണ്ട് മാസത്തെ ലളിതമായ തടവ് അനുഭവിക്കണമെന്നും അല്ലാത്തപക്ഷം ഒരു മാസത്തേക്ക് കൂടി തടവ് അനുഭവിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബി വീരപ്പ, കെ എസ് ഹേമലേഖ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഹൈക്കോടതി…

Read More

നാല് വർഷം പിന്നിട്ടിട്ടും, എങ്ങുമെത്താതെ ബന്നാർഘട്ട റോഡിലെ മെട്രോ പണി

ബെംഗളൂരു: ബന്നാർഘട്ട റോഡിൽ നമ്മ മെട്രോയുടെ പണി തുടങ്ങിയിട്ട് നാല് വർഷത്തിലേറെയായെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് താമസക്കാരും സ്ഥിരം യാത്രക്കാരും പരാതിപ്പെടുന്നു. സിവിൽ ജോലിയുടെ പുരോഗതിയിൽ എസ്ടിഒഐ പൊരുത്തക്കേടുകൾ കണ്ടെത്തി. 7.5 കിലോമീറ്റർ ഡയറി സർക്കിളിൽ (പിങ്ക് ലൈൻ) 37% സിവിൽ ജോലികൾ പൂർത്തിയായതായി ബിഎംആർസിഎൽ-ന്റെ 2021 മാർച്ചിലെ വാർത്താക്കുറിപ്പ് പ്രകാരം. 2021 നവംബറിൽ 39% പണികൾ അവസാനിച്ചുവെന്ന് പ്രസ്താവിച്ചപ്പോൾ, ഏറ്റവും പുതിയ (ഡിസംബർ 2021) റിപ്പോർട്ടിൽ പറയുന്നത് 30% ജോലി മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്നാണ്. 2017 സെപ്തംബറിൽ ബിഎംആർസിഎൽ, ബന്നാർഘട്ട റോഡ് പണിക്കായി…

Read More
Click Here to Follow Us