ബെംഗളൂരു: രണ്ട് കോവിഡ് തരംഗങ്ങളിൽ ഉണ്ടായ ചെലവുകൾ ഓഡിറ്റ് ചെയ്യുകയും ബില്ലുകൾ ക്ലിയർ ചെയ്യുകയും ചെയ്ത ബിബിഎംപി, കഴിഞ്ഞ 20 മാസത്തിനിടെ പകർച്ചവ്യാധി നിയന്ത്രിക്കാൻ 821.22 കോടി രൂപ ചെലവഴിച്ചതായി വെളിപ്പെടുത്തി. എന്നാൽ ഇനിയും 10% ചെലവുകൾ തീർക്കേണ്ടതുണ്ട്, അതുകൊണ്ടു തന്നെ ചെലവ് 100-150 കോടി രൂപ കൂടി വർധിച്ചേക്കാം എന്നും അറിയിച്ചു. “ലാബ് ടെസ്റ്റുകൾക്കും ഔട്ട്സോഴ്സ് ചെയ്യുന്ന ജീവനക്കാർക്കുള്ള ശമ്പളത്തിനുമായി കുറച്ച് പേയ്മെന്റുകൾ കൂടി ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്നും അവ കൂടി ക്ലിയർ ചെയ്തുകഴിഞ്ഞാൽ, ഞങ്ങൾക്ക് വ്യക്തമായ ആശയം ലഭിക്കും, എന്ന് ”ധനകാര്യ വിഭാഗത്തിൽ…
Read MoreDay: 13 December 2021
ശ്രീനഗറിന് സമീപം പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 2 പേർ മരിച്ചു, 12 പേർക്ക് പരിക്ക്.
ശ്രീനഗർ: സെവാനിലെ പോലീസ് ക്യാമ്പിന് സമീപം ഇന്ന് വൈകുന്നേരം രണ്ട് തീവ്രവാദികൾ പോലീസ് ബസ് ആക്രമിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിലെ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സെവാൻ മേഖലയിലാണ് സംഭവം. മരണമടഞ്ഞ പോലീസുകാരിൽ ഒരാൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും മറ്റൊരാൾ സെക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, അതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്ത് ഭീകരർ ബസിനു നേരെ കനത്ത…
Read Moreസേവന പോരായ്മയ്ക്ക് മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ സമിതി ക്ലിനിക്കിനോട് നിർദ്ദേശിച്ചു..
ബെംഗളൂരു: നഗരത്തിൽ നിന്നുള്ള ഒരു ഉപഭോക്താവിന് ലഭിച്ച സേവനത്തിന്റെ കുറവ് ചൂണ്ടിക്കാട്ടി 50,000 രൂപ നഷ്ടപരിഹാരം നൽകാനും കൂടാതെ ശ്രവണ ഉപകരണത്തിന്റെ വിലയായ 2.5 ലക്ഷം രൂപ തിരികെ നൽകാനും ഹിയറിംഗ് വെൽനസ് ക്ലിനിക്കിനോട് ഉപഭോക്തൃ കമ്മീഷൻ നിർദ്ദേശിച്ചു. നഗരത്തിലെ ആർബിഐ ലേഔട്ടിൽ താമസിക്കുന്ന സുദീപ് ഹേമറെഡ്ഡി സാസ്വിഹള്ളി നൽകിയ പരാതിയെ ഭാഗികമായി അംഗീകരിച്ച് കൊണ്ട് ബാംഗ്ലൂർ അർബൻ രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, നഷ്ടപരിഹാരം കൂടാതെ ഗതാഗതച്ചെലവായി 5,000 രൂപയും വ്യവഹാരച്ചെലവായി 5,000 രൂപയും പരാതിക്കാരന് നൽകാനും നിർദേശിച്ചട്ടുണ്ട്.…
Read Moreബെംഗളൂരു-മംഗളൂരു റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് പേടിസ്വപ്നമാവുന്നു.
മംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സകലേഷ്പൂരിനടുത്തുള്ള റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ആശങ്ക ഉയർത്തി നിരവധി റോഡ് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. തുറമുഖ നഗരത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രമുഖ ദേശീയ പാത (എൻഎച്ച്) ശാശ്വതമായി പരിഹരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. While #India is building expressways and @NHAI_Official is reportedly building 30 kms highway a day, this is the status of #nh75 between Hassan…
Read More‘തലവേദന ഭേദമാക്കാൻ’ ക്ഷേത്ര പൂജാരിയുടെ ചൂരൽക്രിയ യുവതി മരിച്ചു.
ബെംഗളൂരു: ഹാസൻ ജില്ലയിൽ നിന്നുള്ള 47 കാരിയായ സ്ത്രീയുടെ തലവേദന സുഖപ്പെടുത്താൻ ശ്രമിച്ച ക്ഷേത്ര പൂജാരിയുടെ ആവർത്തിച്ചുള്ള ചൂരൽ പ്രയോഗത്തെ തുടർന്ന് മരണമടഞ്ഞു. പാർവതി (37) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബേക്ക ഗ്രാമത്തിലെ പിരിയപട്ടലടമ്മ ക്ഷേത്രത്തിലെ പൂജാരി മനുവിന്റെ ചൂരൽ വടികൊണ്ടുള്ള പ്രഹരത്തെ തുടർന്ന് പരിക്കേറ്റാണ് യുവതിയുടെ അന്ത്യം. കേസിൽ എഫ്ഐആർ ഫയൽ ചെയ്യുകയും നിലവിൽ ഒളിവിലുള്ള പൂജാരിയെ പിടികൂടാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയുടെ തലവേദനയെക്കുറിച്ച് സ്ത്രീയുടെ മകളാണ് അമ്മായിയോട് പറഞ്ഞത് തുടർന്ന് അമ്മായി അവളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. തുടർന്ന് ഡിസംബർ…
Read Moreപശു സ്വർണമാല വിഴുങ്ങി; വീട്ടുകാർ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു.
ബെംഗളൂരു : ദീപാവലി ദിവസം നടത്തിയ ഗോപൂജയ്ക്കിടെ പശു വിഴുങ്ങിയ സ്വർണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒരുമാസത്തിനുശേഷമാണ് സ്വർണമാല പുറത് എടുത്തിരിക്കുന്നത്. ഹീപനഹള്ളിയിയിലെ ശ്രീകാന്ത് ഹെഗ്ഡെയുടെ പശുവിനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. പശുവിനു ദീപാവലി ദിവസം പൂജയുടെ ഭാഗമായി പൂക്കൾക്കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 20 ഗ്രാമിന്റെ സ്വർണമാലയും അണിയിച്ചിരുന്നു. പൂജയുടെ അവസാനം മാലകൾ ഊരി സമീപത്തുവെച്ചപ്പോൾ പശു മാല തിന്നുകയായിരുന്നു. മാലയ്ക്കുവേണ്ടി ഒരുമാസത്തോളം പശുവിന്റെ ചാണകം ഇവർ പരിശോധിച്ചെങ്കിലും മാല ലഭിച്ചില്ല. ഒടുവിൽ പശുവിന്റെ വയറ്റിലുള്ള സ്വർണം മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സ്കാനിങ് നടത്തി…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 236 റിപ്പോർട്ട് ചെയ്തു. 321 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 321 ആകെ ഡിസ്ചാര്‍ജ് : 2955138 ഇന്നത്തെ കേസുകള്‍ : 236 ആകെ ആക്റ്റീവ് കേസുകള്‍ : 7236 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38268 ആകെ പോസിറ്റീവ് കേസുകള്‍ : 3000671…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-12-2021).
കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreജയയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണം; ദീപ
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇക്കാര്യം പുറത്തുവിടാൻ വി.കെ. ശശികല തയ്യാറാവണമെന്നും ദീപ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം വേണമെന്നും എല്ലാ ദുരൂഹതകളും പുറത്തുകൊണ്ടുവരാൻ ഡി.എം.കെ. സർക്കാർ സഹായിക്കണമെന്നും ജയലളിതയുടെ സഹോദരൻ ജയരാമന്റെ മകളായ ദീപ ആവശ്യപ്പെട്ടു. ജയയുടെ വീടായ വേദനിലയത്തിന്റെ അനന്തരാവകാശികൾ ദീപയും സഹോദരൻ ദീപക്കുമാണെന്ന് അടുത്തിടെ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്തിനു പിന്നാലെ, കഴിഞ്ഞ ദിവസം ജയലളിതയുടെ സഹോദരൻ ജയരാമന്റെ മക്കൾ ഇരുവരും ചേർന്ന് വേദനിലയത്തിന്റെ താക്കോൽ സ്വന്തമാക്കിയിരുന്നു. നിലവിൽ വേദനിലയം ആകെ മാറിയിരിക്കുകയാണെന്നും…
Read Moreമയക്കുമരുന്ന് വിൽപന നടത്തിയ ഒമ്പത് പേർ അറസ്റ്റിൽ.
ചെന്നൈ: നിരോധിത ഗുളികകളും സിറിഞ്ചുകളും അനധികൃതമായി കൈവശം വയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത ഒൻപത് പേരെ വാഷർമെൻപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. 600 നൈട്രാവെറ്റ് ഗുളികകൾ, 205 ടൈഡോൾ ഗുളികകൾ, 200 നൈട്രോസൺ ഗുളികകൾ, 280 ടാപൽ ഗുളികകൾ, 4 സിറിഞ്ചുകൾ, 3 മൊബൈൽ ഫോണുകൾ, ഒരു ഓട്ടോറിക്ഷ എന്നിവ സംഘത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. എസ് ജഗനാഥൻ എന്ന ജഗ (21), എം സതീഷ് സായി എന്ന സായി (25), ഡി ഗണേഷ് എന്ന ബബ്ലു (21), എം അയ്യപ്പൻ (19), സി…
Read More