ബെംഗളൂരു : കോവിഡ്-19 കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ വീണ്ടും ഓൺലൈൻ മോഡിലേക്ക് മാറി. ഡിസംബർ ഒന്ന് മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുമെന്നും ഓൺലൈൻ ക്ലാസുകൾ മാത്രമേ നടത്തൂ എന്നും സ്‌കൂൾ മാനേജ്‌മെന്റുകൾ രക്ഷിതാക്കളെ അറിയിച്ചു. കൊവിഡ് കേസുകളുടെ വർധനവാണ് ഫിസിക്കൽ ക്ലാസുകൾ നിർത്താൻ കാരണമായി സ്‌കൂളുകൾ ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളുകൾ ഫിസിക്കൽ ക്ലാസുകൾ റദ്ദാക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
Read MoreMonth: November 2021
ഒമൈക്രോൺ ഭീഷണിയിൽ പരിഭ്രാന്തരാകരുത്; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു : ഒമൈക്രോൺ വേരിയന്റ് ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞു, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉടനടി പദ്ധതിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്‌കൂളുകളിലും കോളേജുകളിലും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ഞങ്ങൾ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടില്ല. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പദ്ധതിയില്ല, ”ദാവൻഗരെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബൊമ്മൈ പറഞ്ഞു. ഒമൈക്രോൺ വേരിയന്റ് കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ തന്നെ പരിശോധിക്കുന്നുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ കോവിഡ്-നെഗറ്റീവ്…
Read Moreചരിത്രം നേട്ടം; ബലോൻ ദ് ഓർ പുരസ്‌കാരം ലയണൽ മെസിക്ക്
ചരിത്രം രചിച്ചത് ബലോൻ ദ് ഓർ പുരസ്‌കാരം ഏഴാം തവണയും ലയണൽ മെസിക്ക്. . ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. അർജന്റീനയുടെയും പിഎസ്ജിയുടെയും താരമായ മെസി നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബലോൻ ദ് ഓർ നേട്ടത്തിന് അർഹൻ ആയിരുന്നു. കോപ അമേരിക്ക കിരീട നേട്ടമാണ് മെസ്സിയെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.
Read More‘രണ്ട് മാസമായി ശമ്പളമില്ല’: ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ തൊഴിലാളികളുടെ പ്രതിഷേധം
ബെംഗളൂരു : വിക്ടോറിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് മാസമായി ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു . വിക്ടോറിയ ആശുപത്രിയിൽ വാർഡ് അറ്റൻഡറായി ജോലി ചെയ്യുന്ന അമുദ പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നു. വിധവയായ അമുദയ്ക്ക് പത്താം ക്ലാസിൽ പഠിക്കുന്ന മകളുള്ള ഒക്‌ടോബർ മുതലുള്ള ശമ്പളം അധികൃതർ നൽകാത്തതിനാൽ തന്റെ ഏക കുട്ടിയുടെ ഫീസ് അടയ്ക്കാൻ സാധിച്ചില്ല അതിനാൽ സ്‌കൂളിൽ നിന്ന് പുറത്താക്കി. “ഞങ്ങളുടെ ഡ്യൂട്ടി എല്ലാ ദിവസവും വൈകുന്നേരം 4.30 ന് അവസാനിക്കും, എന്നാൽ ഗുരുതരമായ കേസുള്ള…
Read Moreഡിസംബർ 15 മുതൽ വീണ്ടും ലോക്ക്ഡൗൺ ഉണ്ടോ ? വാർത്തക്ക് പിന്നിൽ….
ബെംഗളൂരു: കഴിഞ്ഞ 2 ദിവസമായി ബെംഗളൂരു വാർത്തയുടെ ഔദ്യോഗിക നമ്പറിൽ ലഭിക്കുന്ന ഫോൺ കോളുകളുടേയും സന്ദേശങ്ങളുടേയും പിന്നിൽ ഉള്ള ചോദ്യമാണ് ഇവിടെ ശീർഷകമായി കൊടുത്തിട്ടുള്ളത്. നല്ലൊരു വിഭാഗം ആൾക്കാർക്കും അറിയേണ്ടത് ഡിസംബർ 15 മുതൽ രണ്ടു മാസത്തോളം സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉണ്ടോ എന്നതാണ്, എവിടുന്നു ലഭിച്ചു ഈ വാർത്ത എന്ന ചോദ്യത്തിന് ചിലർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ അയച്ചു തന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പ്രാദേശിക വാർത്താ ചാനൽ ആയ ബി-ടി.വിയുടെ ലോഗോ ഉള്ളതാണ് ഈ വീഡിയോ. “കർണാടകയിൽ വീണ്ടും ലോക്ക് ഡൗൺ ?…
Read Moreനഗരത്തിൽ സ്‌കൂളുകൾ തുറന്നതോടെ കുട്ടികളിൽ വയറിളക്കം വർധിക്കുന്നു
ബെംഗളൂരു: മാസങ്ങൾക്ക് ശേഷം സ്‌കൂളുകൾ തുറക്കുകയും നിരവധി കുട്ടികൾ വീടുകളിൽ നിന്ന് ഇറങ്ങുകയും ചെയ്തതോടെ നഗരത്തിൽ വൈറലായ ഗ്യാസ്ട്രോഎൻറൈറ്റിസ് എന്നറിയപ്പെടുന്ന ‘വയറ്റിലെ ഫ്ലൂ’ പടർന്നുപിടിക്കുന്നതായി കണ്ടെത്തൽ. പ്രതിദിനം 10 മുതൽ 12 വരെ കേസുകളെങ്കിലും ഗ്യാസ്ട്രോഎൻറൈറ്റിസ് ഗണത്തിൽ കാണുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് വയറ്റിലെ ഫ്ലൂ. രോഗലക്ഷണങ്ങൾ സൗമ്യമോ കഠിനമോ ആകാം, കൂടാതെ വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവയും ഉൾപ്പെടുന്നു. ഇത് ഒരു പകർച്ചവ്യാധിയായതുകൊണ്ടുതന്നെ, ഉടൻ സമൂഹങ്ങളിൽ ഒരു ക്ലസ്റ്റർ പൊട്ടിപ്പുറപ്പെടാനും വഴിയുണ്ട് എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ഓരോ…
Read Moreസംസ്ഥാനത്ത് നേരിയ ഭൂചലനം.
ചെന്നൈ: നവംബർ 29 തിങ്കളാഴ്ച പുലർച്ചെ തമിഴ്‌നാട്ടിലെ വെല്ലൂരിന് സമീപം ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ടിഎൻഎസ്‌ഡിഎംഎ) അറിയിച്ചു. വെല്ലൂരിൽ നിന്ന് 59.4 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച പുലർച്ചെ 4.17 ന് 25 കിലോമീറ്റർ താഴ്ചയിലാണ് സംഭവം നടന്നതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. എന്നാൽ, പ്രദേശത്ത് ജീവഹാനിയോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Earthquake of Magnitude:3.6, Occurred on 29-11-2021,…
Read Moreമഴയെ തുടർന്ന് പൂണ്ടി റിസർവോയറിൽ നിന്ന് ജലം പുറത്തേക്ക് വിട്ടു.
ചെന്നൈ: മഴയെത്തുടർന്ന് പൂണ്ടി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് ഉയർന്നതോടെ ഞായറാഴ്ച വൈകീട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ റിസർവോയറിൽ നിന്ന് മിച്ചജലം തുറന്നുവിട്ടു. ഞായറാഴ്ച രാവിലെ 9000 ക്യുസെക്‌സായിരുന്നു നീരൊഴുക്ക് എന്നാൽ ഉച്ചയ്ക്ക് ശേഷം റിസർവോയറിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 12,232 ഘനയടിയായി (ക്യൂസെക്‌സ്) വർധിച്ചതോടെയാണ് റിസർവോയറിൽ നിന്ന് ജലം തുറന്നുവിട്ടത് എന്ന് മുതിർന്ന പിഡബ്ല്യുഡി എഞ്ചിനീയർ അറിയിച്ചു. ചെമ്പരമ്പാക്കം റിസർവോയറിലേക്കുള്ള നീരൊഴുക്ക് 5010 ക്യുസെക്‌സ് ആയതിനാലാണ് 3000 ക്യുസെക്‌സ് ജലം അധികൃതർ തുറന്നുവിട്ടത്. ആറ് റിസർവോയറുകളിൽ ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് ചോളവരത്തും തൊട്ടുപിന്നാലെ പൂണ്ടി…
Read Moreകോർപ്പറേഷൻ കമ്മീഷണറുടെ മിന്നൽ പരിശോധന; ടോയ്‌ലറ്റ് കരാറുകാരന് പിഴ ചുമത്തി.
ചെന്നൈ: കോയമ്പത്തൂർ കോർപ്പറേഷൻ അധികൃതർ ടോയ്‌ലറ്റ് കരാറുകാരനിൽ നിന്ന് 5,000 രൂപ പിഴ ചുമത്തി. അനുവദനീയമായ ഒരു രൂപയ്ക്ക് പകരം അഞ്ച് രൂപ ഉപഭോക്താക്കളിൽ നിന്ന് കരാറുകാരൻ ഇടയാക്കിയതിനായിരുന്നു നടപടി. ഗാന്ധിപുരം ടൗൺ ബസ് ടെർമിനലിനു സമീപമുള്ള ശുചിമുറി പരിശോധിച്ച കോർപ്പറേഷൻ കമ്മിഷണർ രാജ ഗോപാൽ സുങ്കര, പൊരുത്തക്കേട് കണ്ടെത്തിയതോടുകൂടി നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. നേരത്തെ വാർഡ് 74ലെ സാനിറ്ററി ഇൻസ്‌പെക്ടർ ഓഫീസിൽ കമ്മിഷണർ പരിശോധന നടത്തുകയും തൊഴിലാളികളുടെ ഹാജർനില പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് സാനിറ്ററി തൊഴിലാളികളോട് വീടുകൾതോറും പരിശോധിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്നത്…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 257 റിപ്പോർട്ട് ചെയ്തു. 205 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.45% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 205 ആകെ ഡിസ്ചാര്‍ജ് : 2950747 ഇന്നത്തെ കേസുകള്‍ : 257 ആകെ ആക്റ്റീവ് കേസുകള്‍ : 6878 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38203 ആകെ പോസിറ്റീവ് കേസുകള്‍ : 2995857…
Read More