ബെംഗളൂരു: മാസങ്ങൾക്ക് ശേഷം സ്‌കൂളുകൾ തുറക്കുകയും നിരവധി കുട്ടികൾ വീടുകളിൽ നിന്ന് ഇറങ്ങുകയും ചെയ്തതോടെ നഗരത്തിൽ വൈറലായ ഗ്യാസ്ട്രോഎൻറൈറ്റിസ് എന്നറിയപ്പെടുന്ന ‘വയറ്റിലെ ഫ്ലൂ’ പടർന്നുപിടിക്കുന്നതായി കണ്ടെത്തൽ.
പ്രതിദിനം 10 മുതൽ 12 വരെ കേസുകളെങ്കിലും ഗ്യാസ്ട്രോഎൻറൈറ്റിസ് ഗണത്തിൽ കാണുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് വയറ്റിലെ ഫ്ലൂ. രോഗലക്ഷണങ്ങൾ സൗമ്യമോ കഠിനമോ ആകാം, കൂടാതെ വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവയും ഉൾപ്പെടുന്നു.
ഇത് ഒരു പകർച്ചവ്യാധിയായതുകൊണ്ടുതന്നെ, ഉടൻ സമൂഹങ്ങളിൽ ഒരു ക്ലസ്റ്റർ പൊട്ടിപ്പുറപ്പെടാനും വഴിയുണ്ട് എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ഓരോ ദിവസവും, 1-8 വയസ്സ് വരെയുള്ള പ്രായക്കാർക്ക്, വ്യത്യസ്ത തീവ്രതയുള്ള അത്തരം 12 രോഗികളെയെങ്കിലും ഡോക്ടർമാർ ചികിൽസിക്കുന്നുണ്ട്.
മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ ഭൂരിഭാഗവും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും പൂർണമായും ബേധപ്പെടാൻ കുറച്ച് സമയമെടുക്കുമെന്ന് ഡോക്ടർമാർ വിശദീകരിച്ചു. ചിലർക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായിവരുന്നുണ്ട്, മറ്റുചിലർക്ക് മലത്തിൽ രക്തത്തിന്റെ അംശം കാണിക്കുന്നുണ്ട്, കൂടാതെ ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ദീർഘകാല പ്രശ്നങ്ങൾ കാണിക്കുന്നു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.