അഖില ഭാരതീയ വീരശൈവ മഹാസഭ ഉടക്കുന്നു; തെലുങ്കാനയിലുണ്ടായ ദുരന്തം കർണാടകയിലും കോൺഗ്രസിനെ പിൻതുടരുമോ?

ബെംഗളൂരു: ലിംഗായത്ത്- വീരശൈവ പ്രത്യേക ന്യൂനപക്ഷ മതരൂപീകരണ വിഷയത്തിൽ ഭാവിനടപടികൾ ആലോചിക്കാനായി അഖില ഭാരതീയ വീരശൈവ മഹാസഭ 23ന് യോഗം ചേരും. പ്രത്യേക മതപദവി നൽകാനുള്ള സർക്കാർ തീരുമാനത്തെ തള്ളുന്നതായും വീരശൈവ നേതാക്കളുമായും മഠാധിപതികളുമായും കൂടിയാലോചിച്ച ശേഷം 23ന് ഭാവി നടപടികളെ കുറിച്ചു തീരുമാനമെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും അഖില ഭാരതീയ വീരശൈവ മഹാസഭ പ്രസിഡന്റുമായ ശാമന്നൂർ ശിവശങ്കരപ്പ അറിയിച്ചു.

ആദ്യം സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത ശാമന്നൂർ നിലപാടു മാറ്റിയതോടെ, വീരശൈവരുടെ ആസ്ഥാനമായ പഞ്ചപീഠ, വിരക്ത മഠങ്ങളും വീരശൈവ മഹാസഭയും അഭിപ്രായസമന്വതയിൽ എത്തിയിരിക്കുകയാണ്. മഹാസഭയുടെ യോഗത്തിനു ശേഷം ഭാവി നടപടികൾ തീരുമാനിക്കുമെന്നു ബിജെപി അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയും വ്യക്തമാക്കി. മുതിർന്ന നേതാക്കളും വീരശൈവ സ്വാമിമാരും യെഡിയൂരപ്പയുടെ നേതൃത്വത്തിൽ യോഗം ചേർന്നതിനു പിന്നാലെയാണു പ്രതികരണം. കാത്തിരുന്നു കാണാമെന്ന നിലപാടിലാണു ബിജെപി.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

അതേസമയം, ലിംഗായത്ത് പ്രശ്നത്തിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ ബി.എസ് യെഡിയൂരപ്പയും നിലപാടു വ്യക്തമാക്കണമെന്നും കോൺഗ്രസിലെ ലിംഗായത്ത് പക്ഷ മന്ത്രിമാരായ എസ്.ആർ പാട്ടീലും ശരണപ്രകാശ് പാട്ടീലും ആവശ്യപ്പെട്ടു.അതിനിടെ, ലിംഗായത്ത് ആസ്ഥാനമായ തുമക്കൂരു സിദ്ധഗംഗാ മഠത്തിലെ സ്വാമിമാർ സിദ്ധരാമയ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. നല്ല നീക്കമാണ്. എതിർക്കുന്നതിനു പകരം ഒരുമിച്ചു മുന്നേറുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts