നമ്മ മെട്രോ ട്രെയിനുകളുടെ സമയവിവരം ഗൂഗിൾ മാപ്പിൽ.

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനുകളുടെ സമയവിവരം ഇനി ഗൂഗിൾ മാപ്പിലൂടെ അറിയാം. മെട്രോ സ്റ്റേഷൻ ലൊക്കേഷൻ നൽകിയാൽ സ്റ്റേഷനിലെത്തുന്ന ട്രെയിനുകളുടെ സമയവും ഇടവേള സംബന്ധിച്ചും കൃത്യമായ വിവരം ലഭിക്കും. പർപ്പിൾ ലൈനിലൂടെയും ഗ്രീൻ ലൈനിലൂടയും സഞ്ചരിക്കുന്ന ട്രെയിനുകളുടെ എല്ലാ വിവരവും മാപ്പിലൂടെ ലഭ്യമാകുമെന്നു ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേന്ദ്ര ജെയിൻ പറഞ്ഞു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

നിലവിൽ മെട്രോ സ്റ്റേഷനുള്ളിലെത്തിയാൽ മാത്രമേ ട്രെയിനിന്റെ സമയവിവരങ്ങൾ ലഭ്യമായിരുന്നുള്ളൂ. ഗൂഗിൾ മാപ്പിൽ മെട്രോ സ്റ്റേഷൻ എന്നുള്ളതിന് ഇംഗ്ലിഷിൽ എം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബിഎംടിസി ബസുകളുടെ സമയവും റൂട്ട് നമ്പറും ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts