ബെംഗളൂരു: കാക്കിനാഡ-ബെംഗളൂരു എക്സ്പ്രസ്സിൽ വ്യാജ ലോക്കോ പൈലറ്റ് എന്ന പേരിൽ സഞ്ചരിക്കുകയായിരുന്ന വ്യെക്തിയെ ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്) പിടികൂടി. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആണെന്ന വ്യാജേന നിരവധി തവണ ഇയാൾ വിവിധ ട്രെയിനുകളിൽ നേരത്തെയും യാത്ര ചെയ്തിട്ടുണ്ട്. ലോക്കോ പൈലറ്റ് ആണെന്ന് തെളിയിക്കാനുള്ള വ്യാജ ഐ.ഡി കാർഡ്, ഡ്യൂട്ടി പാസ്, ബാഡ്ജ് എന്നിവയും ഇയാളിൽ നിന്നും കണ്ടെടുത്തു.എന്നാൽ ഇയാൾ ഇതുവരെ ഒരിക്കൽ പോലും ട്രെയിൻ ഓടിച്ചിട്ടില്ലെന്നും, ട്രെയിനുകളിൽ സൗജയമായി യാത്ര ചെയ്യാനാണ് ഈ രേഖകൾ ഉപയോഗിക്കുന്നതെന്നും…
Read MoreMonth: September 2021
കന്നഡ ഭാഷയെ അവഗണിച്ചു; ബി.എം.ആർ.സി.എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ
ബെംഗളൂരു: അടുത്തിടെ ഉദഘാടനം ചെയ്ത മൈസൂരു റോഡ്- കെങ്കേരി മെട്രോ പാതയുടെ ഉദ്ഘാടന ചടങ്ങിൽ കന്നഡ ഭാഷയെ മൊത്തമായി ഒഴിവാക്കിയെന്ന ആരോപണ വുമായി വിവിധ സംഘടനകൾ രംഗത്തെത്തി. തുടർന്ന് കന്നഡ, സംസ്കാരിക വകുപ്പ് മന്ത്രി വി. സുനിൽ കുമാർ ബി.എം.ആർ.സി.എൽ. എം.ഡിയായ അൻജൂം പർവേസിൽനിന്ന് വിശദീകരണം ആരാഞ്ഞു. ഉദ്ഘാടന ദിവസം മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ഒരു ബോർഡുകളിലും ബാനറുകളിലും കന്നഡ ഉൾപ്പെടുത്താത്തതിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും മെട്രോയ്ക്കും സർക്കാരിനുമെതിരേ വ്യാപകമായ രീതിയിലുള്ള കാമ്പയിനുകൾ നടന്നു. ഇതോടെയാണ് വിശദീകരണമാവശ്യപ്പെട്ട് സർക്കാർ ബി.എം.ആർ.സി.എലിന്…
Read Moreനഗരത്തിലെ നിരോധനാജ്ഞ നീട്ടി.
ബെംഗളൂരു: നഗരത്തിൽ നിലവിൽ സർക്കാർ ഏർപ്പെട്ടുത്തിയ നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി. പൊതു ഇടങ്ങളിൽ നാലിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്നതിനെ വിലക്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മിഷണർ കമൽപന്ത് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കി. നഗരത്തിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇനിയും പലയിടത്തും ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന കാര്യം പരിഗണിച്ചാണിതെന്ന് പോലീസ് ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നയാളുകളുടെ പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.…
Read Moreവൻ വിജയമായി”വാക്സിൻ ഉത്സവ്”
ബെംഗളൂരു: വൻ വിജയമായി “വാക്സിൻ ഉൽസവ് “.സംസ്ഥാനത്തെ യോഗ്യരായ എല്ലാവർക്കും വളരെ വേഗത്തിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പരിപാടിയുടെ ആദ്യ ദിവസമായ ഇന്നലെ ലഭിച്ചത് വളരെ നല്ല പ്രതികരണം. ഇന്നലെ 10 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രി കെ. സുധാകർ ട്വിറ്ററിൽ എഴുതി. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജം പകരുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന വാക്സിൻ ഉത്സവിൽ 10 മുതൽ 15 ലക്ഷം…
Read More“ശൗചാലയങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് സർവേ നടത്തുക”
ബെംഗളൂരു: നഗരത്തിലെ ശൗചാലയങ്ങളുടെ എണ്ണം, ജല ലഭ്യത ഉൾപ്പെടെയുള്ള അവയുടെ അവസ്ഥകൾ, അവ സ്ഥിരമായി വൃത്തിയാക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് സർവേ നടത്താൻ കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് (കെഎസ്എൽഎസ്എ) സംസ്ഥാന ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. സിറ്റി ആസ്ഥാനമായുള്ള ലെറ്റ്സ്കിറ്റ് ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ കേൾക്കുന്നതിനിടെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട അധികാരികൾക്ക് നൽകാനും കെഎസ്എൽഎസ്എയുടെ മെമ്പർ സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. കൂടുതൽ വിചാരണ2021…
Read Moreകർണാടകയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറന്റൈൻ; പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് ഇളവ്. നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. പുതിയ വ്യവസ്ഥകൾ ഇവിടെ വായിക്കാം
ബെംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതാനായി താത്കാലികമായി എത്തുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ ഒരാളെ കൂടെ കൂട്ടുകയും, ഇവർ മൂന്ന് ദിവസത്തിനകം തിരിച്ചു പോകുക യാണെങ്കിൽ ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രക്കായി കേരളത്തിൽ നിന്നെത്തുന്നവർക്കും എത്തുന്നവര്‍ക്കും…
Read Moreകർണാടകയിൽ ഇന്ന് 1159 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1159 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1112 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.66%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1112 ആകെ ഡിസ്ചാര്‍ജ് : 2894827 ഇന്നത്തെ കേസുകള്‍ : 1159 ആകെ ആക്റ്റീവ് കേസുകള്‍ : 18412 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 37339 ആകെ പോസിറ്റീവ് കേസുകള്‍ : 2950604 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21,610 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreഅടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അരുൺ സിംഗ്
ബെംഗളൂരു: 2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭാരതീയ ജനത പാർട്ടി (ബി.ജെ.പി.) വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി കർണാടകയുടെ ചുമതല കൂടിയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ബി.ജെ.പി. ഇപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ജെ.ഡി.എസിന് അധികാരം കിട്ടിയപ്പോഴും അവർക്ക് ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.ഡി.എസ്-കോൺഗ്രസ് പാർട്ടികളുമായി താരതമ്യം ചെയ്താൽ ബി.ജെ.പി. ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനായി ബി.ജെ.പിയെ സജ്ജമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി നടക്കുന്ന കർണാടക സംസ്ഥാന പര്യടനത്തിനിടയിൽ മൈസൂരുവിൽ വെച്ചാണ് അദ്ദേഹം…
Read Moreഎഞ്ചിനീയറിംഗ് ഫീസ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം, വിദ്യാർത്ഥികൾ ആശങ്കയിൽ.
ബെംഗളൂരു: ഈ വർഷം മുതൽ സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ 30 ശതമാനം ഫീസ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും, ഇത് വിദ്യാർത്ഥികളെ അസന്തുഷ്ടരാക്കി. എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ അനുവാദം ലഭിച്ചിട്ട് കുറച്ച് കാലമായെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉന്നത വൃത്തങ്ങൾ പറഞ്ഞു. അവസാനമായി ഫീസ് വർധിപ്പിച്ചത് 2019 ലാണ്. നിരവധി മാസങ്ങൾക്ക് മുമ്പാണ് ഫീസ് വീണ്ടും വർധിപ്പിക്കാനുള്ള ആവശ്യങ്ങൾ ഉന്നയിച്ചത്, അതേക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. “സെപ്റ്റംബർ രണ്ടാം വാരത്തോടെ ഒരു മീറ്റിംഗ് ആസൂത്രണം ചെയ്തിട്ടുണ്ട്, സമവായത്തിന്റെ അടിസ്ഥാനത്തിൽ, ഫീസ് വർദ്ധനവ് തീരുമാനിക്കും,”…
Read More