ബെംഗളൂരു: കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർ നിർബന്ധിത ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ പോകണം എന്ന റിപ്പോർട്ടുകൾ കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകളിൽ ചൊവ്വാഴ്ചയും ആശയക്കുഴപ്പം സൃഷ്ട്ടിച്ചു. കേരളത്തിൽ നിന്നുള്ളവർ എവിടെയാണ് ക്വാറന്റൈൻ ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഒരു ഉത്തരവോ മാർഗനിർദേശങ്ങളോ ഇതുവരെ പുറത്തുവരാത്തതിനാൽ യാത്രക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കർണാടക ആരോഗ്യവകുപ്പ് ട്വിറ്ററിൽ പങ്കുവെച്ചതായി കണ്ട ഒരു ഉത്തരവിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രമേ ക്വാറന്റൈൻ ബാധകമാവുകയുള്ളൂവെന്ന് പരാമർശിച്ചിരുന്നു. ഈ ഉത്തരവ് എല്ലാവർക്കും ബാധകമായിരിക്കുമെന്ന് പിന്നീട് സർക്കാർ വ്യക്തമാക്കി. അയൽ സംസ്ഥാനമായ കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കുന്ന എല്ലാ ആളുകളും വാക്‌സിൻ എടുത്തതിന്റെ…
Read MoreMonth: September 2021
നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകി ബി.എം.ടി.സി
ബെംഗളൂരു: നഗരത്തിലെ വിദ്യാർത്ഥികളുടെ അഭ്യർത്ഥന മുൻനിർത്തി, ബി.എം.ടി.സി ബസ്സുകളിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് പ്രതേക കണ്സെഷൻ പാസുകൾ നൽകുന്നു. ഓരോ വിദ്യാർത്ഥികളുടെയും വീടിനടുത്തുള്ള ബസ്‌സ്റ്റോപ് മുതൽ അവർ പഠിക്കുന്ന കോളേജുകൾ വരെയുള്ള യാത്രക്കാണ് കണ്സെഷൻ. അതോടൊപ്പം ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്ത ബിരുദം , പ്രൊഫഷണൽ കോഴ്സുകൾ, മെഡിക്കൽ വിദ്യാർത്ഥികൾ, സായാഹ്‌ന കോളേജ് വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും ക്ലാസ്സുകളും സെപ്തംബർ അവസാനം വരെ നീട്ടിയതിനാൽ നിലവിലുള്ള പാസുകളുടെ കാലാവധി സെപ്തംബർ മാസം അവസാനം വരെ നീട്ടി നൽകുന്നതാണ്.
Read Moreഓഫ്‌ലൈൻ ക്ലാസുകൾ നിർബന്ധമല്ല, വിദ്യാർത്ഥികൾ ബാച്ചുകളായി ക്ലാസ്സുകളിൽ പങ്കെടുക്കണം.
ബെംഗളൂരു: സെപ്റ്റംബർ 6 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനിരിക്കെ, സ്കൂളിൽ കുട്ടികൾ ഹാജർ ആകേണ്ടത് നിർബന്ധമല്ലെന്നും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാമെന്നും വകുപ്പ് വ്യക്തമാക്കി. ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ടെലികാസ്റ്റ് പ്രോഗ്രാമുകളിലൂടെ പഠനം ഉറപ്പുവരുത്തുമെന്നും വകുപ്പിൽ നിന്നുള്ള സർക്കുലർ ചൊവ്വാഴ്ച പറഞ്ഞു. ശനിയാഴ്ചകൾ വിദ്യാർത്ഥികൾക്ക് അവധിയായി പ്രഖ്യാപിക്കും, പരിസരം പൂർണമായും ശുചീകരിക്കാൻ ഈ ദിവസം മാറ്റിവയ്ക്കും. മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഹാജരാക്കേണ്ടതാണ്. വിദ്യാർത്ഥിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നുള്ളത് ഉറപ്പുവരുത്തണം എങ്കിൽ മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുകയുള്ളൂ. അവർ ഭക്ഷണവും വെള്ളവും വീട്ടിൽ നിന്ന് കൊണ്ടുപോകണം. എന്നിരുന്നാലും,…
Read More“വാക്സിൻ ഉൽസവ്”ഇന്നു മുതൽ; മൂന്നിരട്ടി ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകാൻ തയ്യാറെടുത്ത് സർക്കാർ.
ബെംഗളൂരു: കുറഞ്ഞ സമയത്തിനുളളിൽ അർഹരായ എല്ലാവരിലേക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എത്തിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വാക്സിൻ ഉൽസവ് ഇന്നു മുതൽ ആരംഭിക്കുന്നു. 🔹One identified vaccination centre in each zone will function 24/7. 🔹 Special on-site vaccination drives will be conducted to vaccinate slum dwellers, senior citizens and other special groups. 🔹Mobile vaccination units will be set up at Bus/Rail stations,…
Read Moreസൂക്ഷിക്കുക! സൈബർ തട്ടിപ്പിൻ്റെ”പുതിയ മുഖം”;നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.
ബെംഗളൂരു: ഒരു വലിയ സൈബർ തട്ടിപ്പിൽ, നഗരത്തിലും പുറത്തുമുള്ള നിരവധി ആളുകളെ സൈബർ കുറ്റവാളികൾ വഞ്ചിച്ചു. കോടിക്കണക്കിന് രൂപയ്ക്ക് നഗരത്തിലെ പ്രശസ്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് (ബിബിഎച്ച്) വൃക്ക വിൽക്കാം എന്ന് തെറ്റ് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പുകാർ ആശുപത്രിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുകയും അവിടെയുള്ള ഒരു ഡോക്ടറുടെ പേര് ഉപയോഗിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വൃക്ക വിൽക്കുന്നതിന് മുൻപായി രജിസ്ട്രേഷൻ ചെയ്യണമെന്നും, അതിനായി ആശുപത്രിക്ക് പണം ആവശ്യമാണെന്നും കുറ്റവാളികൾ പറഞ്ഞതിനെത്തുടർന്ന് വൃക്ക വിൽക്കാൻ തയ്യാറുണ്ടായിരുന്ന ചിലർ 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ളതുകകൾ തട്ടിപ്പുകാർക്ക് നൽകി.…
Read Moreകേരളത്തിൽ നിന്നുള്ള മെഡിക്കൽ / എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് ക്വാറന്റൈനിൽ ഇളവ്
ബെംഗളൂരു: സംസ്ഥാനത്തേക്ക് കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീനില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് എന്നീ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇളവ്. ഈ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി. എന്നാൽ മറ്റ് വിദ്യാര്‍ഥികളും ജോലിക്കാരും നിലവിലെ നിയമം അനുസരിച്ചു ഒരാഴ്ചത്തെ ക്വാറന്‍റീനിൽ കഴിയണം . കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആർ.ടി.പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കേരളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി. http://h4k.d79.myftpupload.com/archives/71890
Read More