ബെംഗളൂരു: അഞ്ജനപുര സൈറ്റ് ഉടമകളുടെ ആവർത്തിച്ചുള്ള ആവശ്യത്തെ തുടർന്ന്, 19 വർഷം മുമ്പ് സൈറ്റുകൾ അനുവദിച്ച ലേഔട്ടിലൂടെ 80 അടി റോഡ് നിർമ്മിക്കാൻ ബെംഗളൂരു വികസന അതോറിറ്റി തീരുമാനിച്ചു. 23 കോടി രൂപ ചെലവിൽ 6.8 കിലോമീറ്റർ റോഡ് നിർമ്മിക്കും. കനകപുര റോഡ് മുതൽ അഞ്ജനപുര ലേഔട്ട് വഴി ഗോട്ടിഗരെ വരെ നീളുന്ന നാലുവരി പാതയായിരിക്കും ഇത്. ഒരു മാസത്തിനുള്ളിൽ ടെൻഡറുകൾ വിളിക്കും എന്ന് ഒരു മുതിർന്ന ബിഡിഎ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് അഞ്ജനപുര നിവാസികൾക്കൊപ്പം സൗത്ത് എംഎൽഎ എം…
Read MoreMonth: September 2021
ഡൽഹിയിൽ നിന്ന് പെൺവാണിഭ സംഘം കടത്തിയ മൂന്ന് സ്ത്രീകളെ യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ രക്ഷപ്പെടുത്തി.
ബെംഗളൂരു: സ്ത്രീവാണിഭസംഘത്തിൽ പെട്ടവർ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ജോലി വാഗ്ദാനം നൽകി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് കൊണ്ടുവന്ന മൂന്ന് യുവതികൾ അവരുടെ കെണിയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ടു. യെലഹങ്ക സ്റ്റേഷനിൽ എത്തിയ ഇവർ ആർപിഎഫിന്റെ സഹായം തേടുകയായിരുന്നു. മൂന്ന് പേരും ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്, തലാഷി എന്ന എൻജിഒ അവർക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു. അവരിൽ രണ്ടുപേർ ഗാസിയാബാദിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാതല നേതാവിന്റെ മക്കളാണ്, മറ്റേ സ്ത്രീ അവരുടെ ബന്ധുവാണ്. ബെംഗളൂരുവിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് മൂവരെയും ഓഗസ്റ്റ് 30…
Read Moreനിർബന്ധിത ക്വാറൻ്റീൻ തുടങ്ങിയില്ല;അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തം.
ബെംഗളൂരു : കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നടപ്പാക്കുമെന്ന ഉത്തരവ് വന്ന് 3-4 ദിവസം കഴിഞ്ഞിട്ടും യാത്രക്കാർക്ക് നിർബന്ധിത ക്വോറൻ്റീൻ ഇന്നലെ വരെ നടപ്പാക്കിയിട്ടില്ല. കേരളവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകളിലൂടെ ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വരുന്ന യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം പോകുന്ന സ്ഥലത്തെ മേൽവിലാസവും ഫോൺ നമ്പറും ശേഖരിച്ചതിന് ശേഷമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. സർട്ടിഫിക്കറ്റില്ലാതെ വന്നവരിൽ നിന്ന് സ്രവ സാംപിളുകൾ ശേഖരിച്ച ശേഷം പറഞ്ഞയച്ചു. തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്ത് എത്താവുന്ന അത്തിബെലെ…
Read Moreനാഗർഹൊളെ”രാജീവ് ഗാന്ധി”ദേശീയോദ്യാനത്തിൻ്റെ പേര് മാറ്റണം;പകരം നിർദ്ദേശിക്കുന്നത് രാജ്യത്തെ രണ്ടാമത്തെ ഫീൽഡ് മാർഷലിൻ്റെ പേര് !
ബെംഗളൂരു : മൈസൂരു, കുടക് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന നാഗർഹൊളെ കടുവ സംരക്ഷണകേന്ദ്രത്തിൻ്റെ പേര് “രാജീവ് ഗാന്ധി” ദേശീയോദ്യാനം എന്നതിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൈസൂരുവിൽ നിന്നുള്ള ബി.ജെ.പിയുടെ യുവ എം.പി.പ്രതാപ സിംഹ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കത്തയച്ചു. രാജ്യത്തിൻ്റെ രണ്ടാമത്തെ ഫീൽഡ് മാർഷൽ ആയിരുന്ന കെ.എം. കരിയപ്പയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്നാണ് പ്രതാപസിംഹയുടെ ആവശ്യപ്പെടുന്നത്. മടിക്കേരി ബി.ജെ.പി. എം.എൽ.എ. അപ്പാച്ചു രഞ്ജൻ കഴിഞ്ഞമാസം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയോദ്യാനത്തിന്…
Read Moreകർണാടകയിൽ ഇന്ന് 1240 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1252 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.74%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1252 ആകെ ഡിസ്ചാര്‍ജ് : 2896079 ഇന്നത്തെ കേസുകള്‍ : 1240 ആകെ ആക്റ്റീവ് കേസുകള്‍ : 18378 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37361 ആകെ പോസിറ്റീവ് കേസുകള്‍ : 2951844 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21,634 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreനഷ്ടപരിഹാരത്തുകക്ക് കഞ്ചാവ് വാങ്ങി വില്പന നടത്തിയ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരി അറസ്റ്റിൽ
ബെംഗളൂരു: മയക്കുമരുന്ന് കടത്തിയതിന് ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരിൽ ഒരു ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയും ഉൾപ്പെടുന്നു. നയന്തനഹള്ളി സ്വദേശിയായ സച്ചിൻ എന്ന സാഗർ (24) ഇന്റേൺഷിപ്പിന് ശേഷം മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയതാണ്. ഇരുവരിൽ നിന്നും 40 ലക്ഷം രൂപയുടെ 101 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സച്ചിനും അദ്ദേഹത്തിന്റെ 23-കാരനായ സുഹൃത്ത് ഹെബ്ബഗോഡി സ്വദേശിയായ ആനന്ദും തിങ്കളാഴ്ച നന്ദിഹിൽസ് റോഡിലെ ചോക്ലേറ്റ് ഹൗസിന് സമീപം കഞ്ചാവ് വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. സബ് ഇൻസ്പെക്ടർ ശിവപ്പ എം നായ്ക്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read Moreദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥനെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച കേസിൽ സസ്പെൻഡ് ചെയ്ത പോലീസ് സബ് ഇൻസ്പെക്ടർ അർജുനെ കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഗോണിബീഡു പോലീസ് സ്റ്റേഷനിലെ സസ്പെൻഡ് ചെയ്ത സബ് ഇൻസ്പെക്ടറായ അർജുനെ ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് പോലീസ് സൂപ്രണ്ട് രവി ഡി ചന്നണ്ണാവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഗോനിബീഡുവിലെ പോലീസ് മേയ് 10-ാം തിയതി ദളിത് വംശജനായ പുനിത്തിനെ പിടികൂടിയിരുന്നു. അർജുൻ പിടിയിലായ പുനിത്തിനെ…
Read Moreനഗരത്തിൽ നിന്നും പ്രതിമകൾ നീക്കം ചെയ്യാൻ ഒരുങ്ങി ബി.ബി.എം.പി
ബെംഗളൂരു: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അഭിനേതാക്കൾ, സാമൂഹിക പരിഷ്കർത്താക്കൾ തുടങ്ങിയവരുടെ 21 പ്രതിമകൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നു. പൊതുസ്ഥലങ്ങളിൽ അനധികൃതമായി പ്രതിമകളും ഫ്ലാഗ് പോസ്റ്റുകളും സ്ഥാപിക്കുന്നത് പരിശോധിക്കാൻ ബിബിഎംപിക്കും സിറ്റി പോലീസിനും ട്രാഫിക് പോലീസിനും കോടതി നിർദ്ദേശം നൽകിയിരുന്നു. സെപ്റ്റംബർ 2 ന് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് അവ നീക്കം ചെയ്യാൻ നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. പ്രതിമകളോ കൊടിമരങ്ങളോ ഒന്നും അനുമതിയോടെയല്ല സ്ഥാപിച്ചത് എന്ന് ബിബിഎംപി അംഗീകരിച്ചു. എന്നാൽ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം അവ വൃത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല എന്നും ബിബിഎംപി അറിയിച്ചു.…
Read Moreകോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടാൻ ഒരുങ്ങി ബിബിഎംപി
ബെംഗളൂരു: ഈ മാസം മുതൽ, ഓരോ നിയമസഭാ മണ്ഡലത്തിലെയും രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സമയം രാവിലെ 8 മുതൽ രാത്രി 9 വരെ നീട്ടാൻ ബിബിഎംപി ആലോചിക്കുന്നു. മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിലുള്ള സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ എന്നത് അത്പോലെ തുടരും. സമയത്തിനപ്പുറം ആളുകൾ കാത്തിരിക്കുന്നത് കണ്ടാൽ സമയം നീട്ടിക്കൊടുക്കും. അടുത്ത 45 ദിവസത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയുടെ 95% നും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ ബിബിഎംപി ആഗ്രഹിക്കുന്നു, കൂടാതെ ഒരു ദിവസം ഒരു ലക്ഷം പൗരന്മാർക്ക് പ്രതിരോധകുത്തിവയ്പ്പ്…
Read More