മധ്യവയസ്‌ക്കനെതിരെ റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ സഹപ്രവർത്തകയുടെ മകൾക്ക് പങ്കുള്ളതായി പോലീസ്

ബെംഗളൂരു: കഴിഞ്ഞ മാസം നോർത്ത് ബെംഗളൂരുവിൽ 51 വയസ്സുള്ള ഒരാൾക്ക് നേരെ റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകയുടെ മകൾക്ക്  പങ്കുള്ളതായി പോലീസ് പറഞ്ഞു. ഈ സഹപ്രവർത്തകയുമായി ഇയാൾ അടുപ്പത്തിലായിരുന്നു എന്നും പോലീസ് പറഞ്ഞു. പകൽസമയത്ത് നടന്ന ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഗുഡ്‌നഹള്ളി ഗ്രൗണ്ടിന് സമീപത്ത് നിന്ന് ചിനാൽ അവി എന്നറിയപ്പെടുന്ന  അവിനാശ് എന്ന റൗഡിയെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജയ് നഗർ പോലീസ് ആക്രമണത്തിലെ ചുരുളുകൾ അഴിച്ചത്. രാമമൂർത്തി നഗറിലെ താമസക്കാരനായ മുനിരാജു കെ സിയെ ജൂലൈ 29 ന് ഉച്ചയ്ക്ക് 12.30…

Read More

കർണാടക ആർ.ടി.സി. ഇന്ന് മുതൽ തമിഴ്നാട്ടിലേക്കും സർവീസ് നടത്തും

ബെംഗളൂരു:കർണാടകയിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ കർണാടക ആർ.ടി.സി. ബസുകൾ തമിഴ്‌നാട്ടിലേക്കുള്ള ദിവസേന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കായി 250 ബസുകൾ ദിവസേന സർവീസ് നടത്തുമെന്ന് കെ.ആർ.ടി.സി. വൃത്തങ്ങൾ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ 27 മുതലാണ് ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചത്. നിലവിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നീ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടർന്ന് ജൂൺ 21-ന് ശേഷം മൂവായിരത്തോളം ബസുകളാണ് കർണാടക ആർ.ടി.സി. ദിനംപ്രതി സർവീസ്…

Read More

നഗരത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി തുടരുന്നു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 40 ദിവസങ്ങളായി ബെംഗളൂരുവിലെ പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി 1 ശതമാനത്തിൽ താഴെ നിൽക്കുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ജൂലൈ 12 മുതൽ ഓഗസ്റ്റ് 21 വരെ, നഗരത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാണ്. ജൂലൈ 12 ന്, പോസിറ്റിവിറ്റി നിരക്ക് 0.62 ശതമാനവും ജൂലൈ 18 ന് 0.55 ശതമാനവും ആയി ഇത് കുറഞ്ഞു, ജൂലൈ 24 ന് ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കായ 0.27 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.…

Read More

“ഓർമയിൽ പൊന്നോണം” ഓണപ്പാട്ട് ജനശ്രദ്ധയാകർഷിക്കുന്നു

9 വർഷത്തിന് ശേഷം പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ പാടിയ ഏറ്റവും പുതിയ ഓണപ്പാട്ട് ജനശ്രദ്ധയാകർഷിക്കുന്നു. ഫ്രാങ്കോയുടെ സ്ഥിരം അടിപൊളി ശൈലിയിൽ നിന്നും മാറി ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് ജെ ജെ ക്രയിൻ സെർവിസ്സ് സ്ഥാപന ഉടമ ജിനോ ജോസഫ് ആണ്. കോഴിക്കോട് സ്വദേശിയായ എം കെ സന്തോഷ് കുമാർ ആണ് കേൾവിക്കാരെ പഴയകാല ഓണസ്മരണകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന മനോഹരമായ വരികൾ എഴുതിയത്. ബാംഗ്ലൂർ മ്യൂസിക് കഫേയിലെ ഗായകനായ ജിജോ ഒലക്കേങ്കൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അരുൺ കുമാരനും…

Read More

നന്ദിനി ബ്രാൻഡിൽ കെഎംഎഫ് ഐസ്ക്രീം പാർലർ തുറക്കുന്നു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാൽ സഹകരണ സംഘമായ കർണാടക മിൽക്ക് ഫെഡറേഷൻ(കെഎംഎഫ്) നന്ദിനി ബ്രാൻഡിന് കീഴിൽ ഉയർന്ന നിലവാരത്തോട് കൂടിയ ആദ്യത്തെ ഐസ്ക്രീം പാർലർ തുറന്നു. മല്ലേശ്വരത്തെ മന്ത്രി സ്ക്വയർ മാളിലെ നന്ദിനി കഫേ മൂ ‌ഔട്ട്ലെറ്റ് ശനിയാഴ്ച്ച കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ബി സി സതീഷ്, ഡയറക്ടർ (മാർക്കറ്റിംഗ്) മൃത്യുഞ്ജയ കുൽക്കർണി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെഎംഎഫ് നന്ദിനി കഫെ മൂ ഔട്ട്ലെറ്റ്  നന്ദിനി ബ്രാന്റിനെ പരിപോഷിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന നിലവാരമുള്ള ഐസ് ക്രീം സ്കൂപ്പിംഗ് പാർലറുകൾ സ്ഥാപിച്ചത്. കഫേ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവൃത്തി ദിവസം ആരംഭിക്കുന്നു. 9, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്​. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ്​ വരെയുള്ളവര്‍ക്ക്​ ക്ലാസുകള്‍ ഓൺലൈനിൽ തന്നെ തുടരും. ജില്ലാ ഭരണകൂടം തീരുമാനിച്ചത് പ്രകാരം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ സ്കൂളുകൾ തുറക്കുന്നില്ല. രണ്ട് ശതമാനത്തില്‍ താഴെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ്​ ആദ്യഘട്ടത്തില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്​. ഉഡുപ്പിയില്‍ 2.5% ആണ്​ പോസിറ്റിവിറ്റി നിരക്ക്​. ഇത്​ കുറയുന്ന സാഹചര്യത്തിൽ…

Read More

കർണാടകയിൽ ഇന്ന് 1189 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1189 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1456 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1456 ആകെ ഡിസ്ചാര്‍ജ് : 2880889 ഇന്നത്തെ കേസുകള്‍ : 1189 ആകെ ആക്റ്റീവ് കേസുകള്‍ : 20556 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37145 ആകെ പോസിറ്റീവ് കേസുകള്‍ : 2938616 ഇന്നത്തെ പരിശോധനകൾ…

Read More

പീഡിയാട്രിക് കോവിഡ് കേസുകൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്: ഡോക്ടർമാർ

ബെംഗളൂരു: മൂന്നാം തരംഗത്തിൽ പീഡിയാട്രിക് കോവിഡ് 19 കേസുകൾ കൂടും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആശുപത്രികൾ തയ്യാറെടുക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും ശെരിയായ ആസൂത്രണം വേണ്ടിവരുമെന്ന് ഡോക്ടർമാർ കരുതുന്നു. കൊറോണ പോസിറ്റീവ് രോഗികൾക്കുള്ള ശിശു പരിചരണത്തിന് മുതിർന്ന രോഗികൾക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ മാനവശേഷിയും സൗകര്യങ്ങളും ആവശ്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. “കുട്ടികളെ ഒറ്റപ്പെടുത്താൻ കഴിയില്ല, അതിനാൽ പിപിഇ സ്യൂട്ടിൽ മാതാപിതാക്കളോ ബന്ധുക്കളോ നിരന്തരം അവർക്ക് ഒപ്പം ഉണ്ടാകേണ്ടി വരും. പിപിഇ കിറ്റ് പതിവായി മാറ്റേണ്ടതുണ്ട്. പി‌പി‌ഇ സ്യൂട്ടുകൾ ധരിക്കുന്നതിലും എടുക്കുന്നതിലും കുട്ടിയെ പരിപാലിക്കുമ്പോൾ പാലിക്കേണ്ട നടപടികളിലും പരിചാരകർക്ക് പരിശീലനം നൽകേണ്ടതുണ്ട്. മാതാപിതാക്കളുടെ…

Read More

കേരളത്തിൽ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 25,586 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

എം.എം.എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ വാക്സിനേഷൻ ക്യാമ്പ് നാളെ.

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റ ആഭിമുഖ്യത്തിൽ ബി.ബി എം പി യുമായി സഹകരിച്ച് നടത്തുന്ന സൗജന്യ വാക്സിനേഷൻ ക്യാമ്പ് നാളെ. രാവിലെ 10 മുതൽ മൈസൂർ റോഡ് കസന്റ് സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പരിസര പ്രദേശങ്ങളിൽ ഇനിയും വാക്സിൻ എടുക്കാത്തവരെ കൂടി പരിഗണിച്ചു കൊണ്ടാണ് സംഘടന ക്യാമ്പ് നടത്തുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. പ്രായമുള്ളവർക്ക് മുൻഗണന നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9071120120, 9071140 140 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Read More