ബെംഗളൂരു: കർണാടകയുടെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ അതിർത്തി പങ്കിടുന്ന ജില്ലകളിൽ കേരളത്തിൽ നിന്നും തിരിച്ചുമുള്ള യാത്ര തടസ്സപ്പെടും. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമായതിനാലാണ് യാത്ര തടസ്സപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. കേരളത്തിൽ നിന്നു വരുന്നയാത്രക്കാരെ നിയന്ത്രിക്കാനാണ് അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോകുന്നവരെ കുടക് ജില്ലയിലൂടെ കടത്തി വിടാത്തതിനാൽ കേരളത്തിലേക്കുള്ള യാത്രയും തടസ്സപ്പെടും. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ…
Read MoreDay: 14 August 2021
പൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കുക, ഡെലിവറികൾ പ്രധാന കവാടം വരെ മാത്രം.
ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ കോവിഡ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റിലെ പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നതിനെതിരെ റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾക്ക് (ആർഡബ്ല്യുഎ) ബി ബി എം പി മുന്നറിയിപ്പ് നൽകി. നടപ്പാതകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നടത്തം, ജോഗിംഗ്, തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതിന് അനുവദിക്കുന്നുണ്ട് എങ്കിലും കൂട്ടം കൂടലുകളോ മീറ്റിംഗ് പോയിന്റുകളോ അനുവദിക്കില്ലെന്ന് അപ്പാർട്മെന്റുകളിലെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏറ്റവും ബി ബി എം പി പുതിയതായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ജിംനേഷ്യങ്ങളും നോൺ–കോൺടാക്റ്റ് സ്പോർട്സ് സെന്ററുകളും 50 ശതമാനം…
Read Moreനഗരത്തിൽ ഇന്ന് ഒരു കോവിഡ് മരണം മാത്രം…. ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1632 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1612 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.04 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1612 ആകെ ഡിസ്ചാര്‍ജ് : 2868351 ഇന്നത്തെ കേസുകള്‍ : 1632 ആകെ ആക്റ്റീവ് കേസുകള്‍ : 22698 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36958 ആകെ പോസിറ്റീവ് കേസുകള്‍ : 2928033 ഇന്നത്തെ…
Read Moreകേരളത്തിൽ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 19,104 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreപഴങ്ങൾക്കും പച്ചക്കറികൾക്കും ഹോപ്കോംസ് കിഴിവ് പ്രഖ്യാപിച്ചു.
ബെംഗളൂരു: സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിങ്കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹോപ്കോംസ്) സ്വാതന്ത്ര്യദിനത്തോടും വരമഹാലക്ഷ്മി പൂജയോടുംഅനുബന്ധിച്ച് പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചു. “നിലവിൽ, പഴങ്ങളുടെയും പച്ചക്കറികളുടെയും വില വിപണിയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ഉത്സവ സീസണിൽ ഹോപ്കോംസ് വില വർദ്ധിപ്പിക്കില്ല. കൂടാതെ ഉപഭോക്താക്കൾക്ക് കിഴിവ് നൽകാനും ഞങ്ങൾതീരുമാനിച്ചു,” എന്ന് ഹോപ്കോംസ് മാനേജിങ് ഡയറക്ടർ ഉമേഷ് എസ് മിർജി പറഞ്ഞു. ഹോപ്കോംസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ഓഗസ്റ്റ് 13 നും 20 നും ഇടയിൽ പഴങ്ങൾക്കുംപച്ചക്കറികൾക്കും കിഴിവ് ലഭിക്കും.
Read Moreമൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു
ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു. ഈ മാസം 23 മുതൽ ഒമ്പതാം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. കുട്ടികളിൽ കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 23-ന് ക്ലാസുകൾ തുടങ്ങുന്നതിന് ഒരു തടസ്സങ്ങളുമില്ലെന്നും മന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസിന് താഴേയ്ക്കുള്ള വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം അവസാനത്തോടെയേ ഉണ്ടാകൂ.…
Read Moreകായിക താരങ്ങള്‍ക്ക് കർണാടക പോലീസിൽ പ്രത്യേക പരിഗണന
ബെംഗളൂരു: സംസ്ഥാനത്തിന്റെ ഭാഗമായ കായിക താരങ്ങള്‍ക്ക് കര്‍ണ്ണാടക പോലീസ് പരിഗണന നല്‍കുന്നു. എല്ലാ അന്താരാഷ്‌ട്ര, ദേശീയ കായികതാരങ്ങള്‍ക്കും 2 ശതമാനം സംവരണം ഇനി സംസ്ഥാന പോലീസ് സര്‍വ്വീസില്‍ ഉണ്ടാകും. കര്‍ണ്ണാടക റിസര്‍വ്വ് പോലീസ് ഉപ മേധാവി അലോക് കുമാറാണ് തീരുമാനം പുറത്തുവിട്ടത്. നിലവില്‍ സുരക്ഷാ സേനാവിഭാഗങ്ങളെല്ലാം കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവിധ കായിക ഇനങ്ങളില്‍ പോലീസിന്റെ ടീമുകളും സജീവമായി രംഗത്തുണ്ട്. ജോലിക്കൊപ്പം കായിക മേഖലയില്‍ മത്സരിക്കാനും പരിശീലനത്തിനുമുള്ള അവസരങ്ങളും നല്‍കുന്നുണ്ടെന്നും അലോക് കുമാര്‍ പറഞ്ഞു. ‘ഇത്തവണ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സര്‍വ്വകാല മെഡല്‍ നേട്ടം കായികരംഗത്തിന് പുത്തന്‍…
Read Moreകോവിഡ് പരിശോധന ഫലത്തിൽ പിഴവ്;സ്വകാര്യ ലാബിന് കാരണം കാണിക്കൽ നോട്ടീസ്.
ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് റിപ്പോർട്ടുകളിലെ പിശകുകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെതുടർന്ന്, ഐ സി എം ആർ പോർട്ടലിൽ തെറ്റായ രോഗിയുടെ വിശദാംശങ്ങൾ നൽകിയതിന് സ്വകാര്യലാബിനെതിരെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈയാഴ്ച നഗരത്തിലെ 31 കാരനായ ഒരു അഭിഭാഷകക്ക് അപരിചിതരുടെ കോവിഡ് 19 ടെസ്റ്റ് റിസൾട്ട് റിപ്പോർട്ടുകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രശ്നം പുറത്തുവന്നത്. റിസൾട്ട് വന്ന വ്യക്തികളിൽ ഒരാൾക്കൊപ്പം അഭിഭാഷക ഓഗസ്റ്റിൽ ഒരു കോവിഡ് 19 ടെസ്റ്റ് നടത്തിയിരുന്നു, തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി എച്ച് സി ജി ആശുപത്രിയിലെ…
Read Moreവ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ പിടിയിൽ.
ബെംഗളൂരു : വ്യാജ ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടന്ന് കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ കൊഡുഗു ജില്ലയിൽ പിടിയിലായി. കാസർകോട് മഞ്ചേശ്വരം സ്വദേശി സയ്യീദ് മുഹമ്മദ് (32), ആയിഷ റഹ്മാൻ (27) എന്നിവരാണ് സുള്ള്യ സമ്മതി ചെക്ക് പോസ്റ്റിൽ വച്ച് പിടിയിലായത്. മടിക്കേരി എമ്മാട് സ്വദേശിയായ ആയിഷ മാതാപിതാക്കളെ സന്ദർശിക്കാനാണ് കാറിൽ ഇവർ മഞ്ചേശ്വരത്തു നിന്ന് യാത്ര തിരിച്ചത്. മഞ്ചേശ്വരത്ത് വച്ചാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്ന് വിരാജ് പോലീസിന് ഇവർ മൊഴി നൽകി. ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ്…
Read Moreസംസ്ഥാനത്തെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് എച്ച്.എം.മെഡൽ.
ബെംഗളൂരു: അന്വേഷണത്തിലെ മികവിനായി കർണാടകയിൽ നിന്നുള്ള ആറ് പോലീസ് ഉദ്യോഗസ്ഥർ അടക്കം152 ഉദ്യോഗസ്ഥർക്ക് എച്ച്എം മെഡൽ നൽകി ആദരിച്ചു. 2021 ഇൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പുലർത്തിയ ഉയർന്ന പ്രൊഫഷണൽ നിലവാരത്തിന് ‘കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ഫോർ ഇൻവെസ്റ്റിഗേഷൻ‘ ലഭിച്ച രാജ്യത്തെ 152 പോലീസ് ഉദ്യോഗസ്ഥരിൽ കർണാടകയിൽ നിന്നുള്ള ആറ് പോലീസുകാരും ഉൾപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള 28 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നവർക്കാണ് അവാർഡ് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ അത്തരം മികവ് തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ്…
Read More