ബെംഗളൂരു: ബസവരാജ് ബൊമ്മയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്തിന്റെ അടുത്ത ദിവസം തന്നെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഉത്തര കന്നഡ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നാശംവിതച്ച കാർവാർ, യെല്ലാപൂർ, അംഗോള എന്നിവിടങ്ങളിലെ നിലവിലുള്ള സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. ജില്ലാ ഭരണകൂടത്തിൽനിന്ന് പ്രളയനാശനഷ്ടം സംബന്ധിച്ച എല്ലാവിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എം.എൽ.എ.മാരുമായും ഉദ്യോഗസ്ഥരുമായും മറ്റു ജന പ്രതിനിധികളുമായി പ്രളയക്കെടുതി സംബന്ധിച്ച് ചർച്ചകൽ നടത്തി. നിപ്പാണിയിലെയും സങ്കേശ്വരയിലെയും ദുരിദാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും, 19,035 പേരെ 89 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന്…
Read MoreMonth: July 2021
മോഷ്ടാവ് സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു
ബെംഗളൂരു: മോഷണക്കേസിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുദ്യോഗസ്ഥരുടെ മുന്നിൽ സയനൈഡ് കഴിച്ച് മോഷ്ടാവ് ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയും ബെംഗളൂരു കെ.ആർ. പുരത്തെ താമസക്കാരനുമായ സി. ശങ്കറാണ് (47) പിടികൂടാനെത്തിയ പോലീസിന്റെ മുമ്പിൽ തന്റെ കൈവശമുണ്ടായിരുന്ന സയനൈഡ് കഴിച്ചത് ജീവനൊടുക്കിയത്. പോലീസുകാർ ഉടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ് മരിച്ച ശങ്കർ. രണ്ടാഴ്ചമുമ്പ് കെ.ആർ. പുരത്തു നിന്ന് സ്ത്രീയുടെ മാല തട്ടിയെടുത്ത കേസിൽ പ്രതികളാണ് ശങ്കറും കൂട്ടാളിയായ ചന്ദ്രശേഖറും. ഇവരെ പിന്തുടർന്നെത്തിയ പോലീസ് സംഘം ഹൊസ്കൊട്ടെ ആഞ്ജനേയ ക്ഷേത്രത്തിനു…
Read Moreമന്ത്രിസഭാ രൂപീകരണം: മുഖ്യമന്ത്രി ഇന്ന് ഡൽഹിക്ക് തിരിക്കും
ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ബിജെപി മന്ത്രിസഭയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ പല ബി.ജെ.പി. എം.എൽ.എ.മാരും പ്രയത്നങ്ങൾ തുടങ്ങി കഴിഞ്ഞു. സമുദായങ്ങളുടെ സഹായത്തോടെ ബിജെപി നേതൃത്വത്തെ സമ്മർദത്തിലാക്കുന്ന അടവുകൾ ആണ് എം.എൽ.എമാർ പയറ്റുന്നത് . മകൻ ബി.വൈ. വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാൻ സ്ഥാനമൊഴിഞ്ഞ യെദ്യൂരപ്പ നീക്കം നടത്തുന്നുണ്ട്. മുൻമന്ത്രിമാരായ കെ.എസ്. ഈശ്വരപ്പയും ബി. ശ്രീരാമുലുവും ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ബിജെപി സർക്കാരിൽ വനംമന്ത്രിയായിരുന്ന ആനന്ദ് സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ ട്വിറ്റർ കാമ്പയിൻ തുടങ്ങി. പുതിയ മന്ത്രിസഭയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി പാർട്ടി കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രിയെയും…
Read Moreസംസ്ഥാനത്ത് 70% ഓളം പേർ കോവിഡ് പ്രതിരോധ ശേഷി നേടിയതായി പഠനം.
ബെംഗളൂരു: രോഗം വന്നത് മൂലമോ വാക്സിൻ എടുത്തതിനെ തുടർന്നോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവർ സംസ്ഥാനത്ത് 69.8% എന്ന് ഐ.സി.എം.ആർ. സിറോ സർവേ. രക്തത്തിൽ കൊറോണ വൈറസിന്റെ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയാണ് ഇത്രയും ആളുകൾക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തുന്നത്. ചിത്രദുർഗ,കലബുറഗി,ബെംഗളൂരു അർബൻ എന്നീ ജില്ലകളിലെ 1326 പേരുടെ ആന്റിബോഡി പരിശോധന നടത്തിയതിൽ 926 പേരും (69.8 ശതമാനം) പോസിറ്റീവായതായി കണ്ടെത്തി. ആറു വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവരെ സർവേക്ക് വിധേയമാക്കി. സംസഥാനത്തെ സിറോ പോസിറ്റിവിറ്റിനിരക്ക് രാജ്യത്തെ ഒമ്പതാമത്തെ ഏറ്റവും കൂടിയ നിരക്കാണ്. അതേ സമയം ഇത്തരം സർവേകളിലൂടെ…
Read Moreസമന്വയ ബേഗൂർ റോഡ് സ്ഥാനീയ സമിതി നിലവിൽ വന്നു.
ബെംഗളൂരു: സമന്വയ ചന്താപുര ഭാഗിന്റെ കീഴിൽ ആദ്യ സ്ഥാനീയ സമിതി ആയി ബേഗൂർ റോഡ് സ്ഥാനീയ സമിതി നിലവിൽ വന്നു. 24-07- 2021 ൽ നടന്ന മീറ്റിംഗിൽ സ്ഥാനീയ സമിതി ഭാരവാഹികളെ നിശ്മയിച്ചു. രക്ഷാധികാരി – ശ്രീ പ്രേമൻ കെ കെ പ്രസിഡന്റ് – ബിജുകുമാർ പി ബി സെക്രട്ടറി – തുളസീധരൻ കെ വൈസ് പ്രസിഡന്റ് – ഡോ. രാജലക്ഷ്മി ജോയിന്റ് സെക്രട്ടറി – ശ്രീജിത്ത് പി ആർ ട്രഷറർ- ശിവപ്രസാദ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനോദ് രാംകുമാർ ഗോപകുമാർ അജിത് കുമാർ…
Read Moreമണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ വൻ തീപിടുത്തം; പരിക്കേറ്റത് മുപ്പതിലേറെ പേർക്ക്
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റിന് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്ലാന്റിന് തീപിടിച്ച ഉടൻ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി. തുടര്‍ന്ന് ഫയർ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ ഉടൻ തന്നെ വീണ്ടും ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചു സ്‌ഫോടനമുണ്ടാകുകയായിരുന്നു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പാലക്കാട്ടെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തോട്ടുകാടുമല എന്ന സ്ഥലത്ത്…
Read Moreനോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം
ബെംഗളൂരു: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്‌നീഷ്യന്മാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യൻ തസ്തികയിൽ പുരുഷന്മാർക്കും ECHO ടെക്‌നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. 2 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 35 വയസ്സിൽ താഴെ. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 2. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും)…
Read Moreനഗരത്തിലെ സബ്‌വേകളിൽ സിസിടിവി ക്യാമറകളും പാനിക് ബട്ടണുകളും സ്ഥാപിക്കും; ബിബിഎംപി
ബെംഗളൂരു: ബിബിഎംപി ബെംഗളൂരുവിലുടനീളമുള്ള കാൽനട അണ്ടർപാസുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുകയും അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും, കൂടാതെ കാൽനടക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പദ്ധതിക്കായി 50 ലക്ഷം രൂപ ചെലവഴിക്കാൻ പദ്ധതിയിട്ടു, കൂടാതെ നിലവിലുള്ള സബ്‌വേകളിൽ രണ്ട് മാസത്തിനുള്ളിൽ മേൽപ്പറഞ്ഞ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാനിക്ക് ബട്ടൺ ഉപയോഗിക്കുമ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും ബിബിഎംപി കമാൻഡ് സെന്ററിലേക്കും അലേർട്ടുകൾ അയയ്ക്കുമെന്നും ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ നന്ദീഷ് വിശദീകരിച്ചു. ദിവസം മുഴുവൻ…
Read Moreആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ കുടുംബം യെദ്യൂരപ്പ സന്ദർശിക്കും
ബെംഗളൂരു: രാജി വച്ചതിനെത്തുടർന്ന് ബി.എസ് യെദ്യൂരപ്പയുടെ കടുത്ത പിന്തുണക്കാരൻ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യെദ്യൂരപ്പ ചാമരാജ് നഗർ ജില്ല സന്ദർശിച്ച് ജൂലൈ 30 വെള്ളിയാഴ്ച മരണപ്പെട്ടയാളുടെ കുടുംബത്തെ നേരിൽ കണ്ടു അനുശോചനം രേഖപ്പെടുത്തുമെന്നു അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിൽ താമസിക്കുന്ന ബിജെപി പ്രവർത്തകനായ രാജപ്പയാണ് യെദിയൂരപ്പയുടെ രാജി വിവരം അറിഞ്ഞ ശേഷം ആത്മഹത്യാ ചെയ്തത്. രവിയുടെ ദുഖിതരായ കുടുംബാംഗങ്ങളെ വ്യക്തിപരമായി കാണാനും ആശ്വസിപ്പിക്കാനും യെഡിയൂരപ്പ വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിൽ നിന്ന് ചാമരാജനഗറിലേക്ക് യാത്ര തിരിക്കും.…
Read Moreകർണാടകയിൽ ഇന്ന് 2052 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2052 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1332 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.37%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1332 ആകെ ഡിസ്ചാര്‍ജ് : 2841479 ഇന്നത്തെ കേസുകള്‍ : 2052 ആകെ ആക്റ്റീവ് കേസുകള്‍ : 23253 ഇന്ന് കോവിഡ് മരണം : 35 ആകെ കോവിഡ് മരണം : 36491 ആകെ പോസിറ്റീവ് കേസുകള്‍ : 2901247 ഇന്നത്തെ പരിശോധനകൾ…
Read More