മലയാളം മിഷൻ കർണാടക ചാപ്റ്റർ – 2021 ലെ  പ്രവേശനോത്സവങ്ങളുടെ സമാപനം ഇന്ന്.

ബെംഗളൂരു : മലയാളം മിഷൻ മിഷൻ കർണാടക ചാപ്റ്റർ – 2021 ലെ  പ്രവേശനോത്സവങ്ങളുടെ സമാപനം  ബെംഗളൂരു സൗത്ത്  മേഖലയിൽ വെച്ച് നടക്കുകയാണ്. ജൂലൈ 31 ശനിയാഴ്ച,വൈകീട്ട്  4 മണിക്ക്   ഓൺലൈൻ ൽ നടക്കുന്ന  പ്രവേശനോത്സവം  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ  വയനാട് ജില്ലാ കൺവീനർ  ശ്രീ മാത്യൂസ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ കർണാടക ചാപ്റ്റർ  കോഓർഡിനേറ്റർ ബിലു സി നാരായണൻ അധ്യക്ഷത വഹിക്കും. ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യകാരി ഗ്രേസി ടീച്ചർ കുട്ടികൾക്ക് ആശംസ നേരും.…

Read More

ഹുബ്ബള്ളി – കണ്ണൂർ ദിവസേന വിമാന സർവീസുകൾ നാളെ മുതൽ

ബെംഗളൂരു: വടക്കൻ കർണാടകയിലെ ഹൂബ്ലിയിൽനിന്ന് കണ്ണൂരിലേക്ക് ദിവസേന വിമാനസർവീസ് ഓഗസ്റ്റ് ഒന്നി മുതൽ ആരംഭിക്കും. വൈകീട്ട് 5.20-ന് ഹൂബ്ലിയിൽനിന്ന് പുറപ്പെടുന്ന ഇൻഡിഗോ ‘ആറ് ഇ 7981’ എന്ന വിമാനം 6.40-ന് കണ്ണൂരിലെത്തും. തിരിച്ച് രാത്രി ഏഴിന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ‘ആറ് ഇ 7979’ വിമാനം 8.20-ന് ഹുബ്ലിയിൽ തിരിച്ചെത്തും. ഹുബ്ലിയിൽ നിന്ന് 8.35-ന് പുറപ്പെടുന്ന വിമാനം 9.55-ന് ബെംഗളൂരുവിലെത്തും. ഹുബ്ലിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഇൻഡിഗോയുടെ ‘ആറ് ഇ 7964’ വിമാനം സർവീസ് നടത്തുന്നുണ്ട്. ഈ വിമാനം രാവിലെ 8.35-ന് ഹുബ്ലിയിൽ നിന്ന്…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.30% മാത്രം;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1890 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1631 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1631 ആകെ ഡിസ്ചാര്‍ജ് : 2843110 ഇന്നത്തെ കേസുകള്‍ : 1890 ആകെ ആക്റ്റീവ് കേസുകള്‍ : 23478 ഇന്ന് കോവിഡ് മരണം : 34 ആകെ കോവിഡ് മരണം : 36525 ആകെ പോസിറ്റീവ് കേസുകള്‍ : 2903137 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14,651 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബസവരാജ്‌ ബൊമ്മയ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ന്യൂ ഡൽഹി: പുതിയ കർണാടക മുഖ്യമന്ത്രി ശ്രി ബസവരാജ്‌ ബൊമ്മയ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അദ്ദേഹം നേരത്തെ തന്നെ സന്ദർശിച്ചിരുന്നു. ഇന്ന് രാവിലെ ന്യൂഡൽഹിയിലെത്തിയ ബസവരാജ്‌ ബൊമ്മയ് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം തലസ്ഥാനത്തേക്കുള്ള ആദ്യ സന്ദർശനമാണിത്. പ്രധാന മന്ത്രിയുമായും മറ്റു പാർട്ടി നേതാക്കളുമായും ചർച്ച നടത്തിയതിനു ശേഷം സംസ്ഥാനത്തെ പുതിയ മന്ത്രി സഭ രൂപീകരിക്കുന്നതിന്റെ കൂടുതൽ…

Read More

മേക്കേദാട്ടു പദ്ധതി; ജെ.ഡി.എസ് രാജ്ഭവൻ മാർച്ച് നടത്തി

ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് നിർമിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകണം എന്നാവശ്യപ്പെട്ടു ജെ.ഡി.എസിന്റെ നേതൃത്വത്തിൽ വിധാൻ സൗധയുടെ മുന്നിൽ നിന്നും രാജ്ഭവനിലേക്ക് കാൽനടയായി മാർച്ച് നടത്തി.  ഗവർണറുടെ ഔദ്യോഗിക വസിതിയായ രാജ്ഭവന് സമീപം പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നേതാക്കളായ എച്ച്.ഡി. കുമാരസ്വാമി, എച്ച്.കെ. കുമാരസ്വാമി എന്നിവർ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെ കണ്ട് രാഷ്ട്രപതിക്കുള്ള നിവേദനം കൈമാറി. കർണാടക കാവേരി നദിക്കുകുറുകെ നിർമിക്കുന്ന മേേക്കദാട്ടു പദ്ധതിയിൽ അണക്കെട്ട് നിർമിക്കുന്നത് കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമാണെന്ന് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.  

Read More

ഡ്രോണുകൾ ഉപയോഗിച്ച് റെയിൽവേ സർവ്വേ ആരംഭിക്കുന്നു

ബെംഗളൂരു: മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ദക്ഷിണ പശ്ചിമ റെയിൽവേ ഉത്തരകന്നഡ ജില്ലയിലെ കുലേം ചുരം മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് സർവേ നടത്താൻ ഒരുങ്ങുന്നു. മഴക്കാലത്ത് സ്ഥിരമായി മണ്ണിടിച്ചിലുണ്ടായി റെയിൽ ഗതാഗതം നിലയ്ക്കുന്ന പാതകളിലൊന്നാണ് 27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. ഒരിക്കൽ മണ്ണിടിച്ചിലുണ്ടായാൽ ദിവസങ്ങളോളവും ചിലപ്പോൾ ആഴ്ചകളോളവും റെയിൽ ഗതാഗതം നിലക്കുകയും ചെയ്യും. ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള കണ്ടെത്തി മണ്ണിടിച്ചിൽ തടയാനുള്ള പദ്ധതികൾ നിർമ്മിക്കാനാണ് റെയിൽവേയുടെ തീരുമാനം. മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ റെയിൽപ്പാളത്തിനു അടുത്തായി കോൺക്രീറ്റ് മതിലുകൾ…

Read More

തമിഴ്‌നാട്ടിൽ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് സ്റ്റാലിൻ സർക്കാർ തുടക്കം കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സൗജന്യ വാക്‌സിൻ പദ്ധതിക്ക് തുടക്കമിട്ടതും ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതും. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ വാക്‌സിൻ പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യ വാക്‌സിനൊപ്പം പണം നല്‍കിയുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളില്‍ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സോഷ്യൽ റെസ്പോണ്സിബില്റ്റി (സി…

Read More

ഹൊസൂർ കൊലക്കേസ്: പ്രതികളെ ബെംഗളൂരു സിറ്റി പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: ബിസിനസ്സുകാരനെ വിജയകുമാറിനെ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെ ബെംഗളൂരു പോലീസ് വെടിവെച്ചു പിടികൂടി. തമിഴ്‌നാട് സ്വദേശി കവിരാജ്, ബെംഗളൂരു സ്വദേശി അംബരീഷ് എന്നിവരെയാണ് പിടികൂടിയത്. മുൻമന്ത്രി വർത്തൂർ പ്രകാശിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിയായിരുന്നു കവിരാജ്. ആ കേസിൽ കൈരാജിന് ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു ബൈയപ്പനഹള്ളിയിലെ ഇവർ താമസിച്ചിരുന്ന സങ്കേതത്തിൽ എത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പോലീസ് കാലിന് വെടിവെച്ച് പിടികൂടിയ ശേഷം ഇവരെ ആശുപത്രിയിൽ…

Read More

കേരളത്തിൽ 5 പേർക്ക് കൂടെ സിക രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ്…

Read More
Click Here to Follow Us