ഹുബ്ബള്ളി – കണ്ണൂർ ദിവസേന വിമാന സർവീസുകൾ നാളെ മുതൽ

ബെംഗളൂരു: വടക്കൻ കർണാടകയിലെ ഹൂബ്ലിയിൽനിന്ന് കണ്ണൂരിലേക്ക് ദിവസേന വിമാനസർവീസ് ഓഗസ്റ്റ് ഒന്നി മുതൽ ആരംഭിക്കും. വൈകീട്ട് 5.20-ന് ഹൂബ്ലിയിൽനിന്ന് പുറപ്പെടുന്ന ഇൻഡിഗോ ‘ആറ് ഇ 7981’ എന്ന വിമാനം 6.40-ന് കണ്ണൂരിലെത്തും. തിരിച്ച് രാത്രി ഏഴിന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ‘ആറ് ഇ 7979’ വിമാനം 8.20-ന് ഹുബ്ലിയിൽ തിരിച്ചെത്തും. ഹുബ്ലിയിൽ നിന്ന് 8.35-ന് പുറപ്പെടുന്ന വിമാനം 9.55-ന് ബെംഗളൂരുവിലെത്തും.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ഹുബ്ലിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഇൻഡിഗോയുടെ ‘ആറ് ഇ 7964’ വിമാനം സർവീസ് നടത്തുന്നുണ്ട്. ഈ വിമാനം രാവിലെ 8.35-ന് ഹുബ്ലിയിൽ നിന്ന് പുറപ്പെട്ട് 10.20-ന് കൊച്ചിയിലെത്തും. തിരിച്ച് ‘ആറ് ഇ 7965’ എന്ന വിമാനം രാവിലെ 10.50-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40-ന് ഹുബ്ലിയിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts