സംസ്ഥാനത്ത് 70% ഓളം പേർ കോവിഡ് പ്രതിരോധ ശേഷി നേടിയതായി പഠനം.

ബെംഗളൂരു: രോഗം വന്നത് മൂലമോ വാക്സിൻ എടുത്തതിനെ തുടർന്നോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവർ സംസ്ഥാനത്ത് 69.8% എന്ന് ഐ.സി.എം.ആർ. സിറോ സർവേ.

രക്തത്തിൽ കൊറോണ വൈറസിന്റെ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയാണ് ഇത്രയും ആളുകൾക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തുന്നത്.

ചിത്രദുർഗ,കലബുറഗി,ബെംഗളൂരു അർബൻ എന്നീ ജില്ലകളിലെ 1326 പേരുടെ ആന്റിബോഡി പരിശോധന നടത്തിയതിൽ 926 പേരും (69.8 ശതമാനം) പോസിറ്റീവായതായി കണ്ടെത്തി.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ആറു വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവരെ സർവേക്ക് വിധേയമാക്കി.

സംസഥാനത്തെ സിറോ പോസിറ്റിവിറ്റിനിരക്ക് രാജ്യത്തെ ഒമ്പതാമത്തെ ഏറ്റവും കൂടിയ നിരക്കാണ്.

അതേ സമയം ഇത്തരം സർവേകളിലൂടെ സംസ്ഥാനങ്ങളിൽ വൈറസിനെതിരെ ഭൂരിഭാഗം പേരും സ്വയം പ്രതിരോധം ആർജിച്ചിരിക്കാമെന്ന് ഉറപ്പ് പറയാനാകില്ല.

ഐ.സി.എം.ആർ.മാർഗനിർദേശത്തോടെ സംസ്ഥാനങ്ങൾ വിശദമായ സർവേ നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts