ബെംഗളൂരു : ഏറ്റുവാങ്ങാൻ ആളില്ലാതെ കഴിഞ്ഞ രണ്ടാഴ്ചയായി ശ്മശാനങ്ങളിൽ കാത്തു വച്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം റവന്യുമന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ അന്ത്യകർമങ്ങളോടെ നിമജ്ജനം ചെയ്തു. ബി.ബി.എം.പി.പരിധിയിലെ 12 ശ്മശാനങ്ങളിലായി സംസ്കരിച്ച 1200 പേരുടെയെങ്കിലും ചിതാഭസ്മം ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല, ഇതിൽ 560 പേരുടെ ചിതാഭസ്മമാണ് വെവ്വേറെ കുടങ്ങളിലാക്കി നദിയിലൊഴുക്കിയത്. മണ്ഡ്യ മലവളളി ബിലേക്കാവടിയിൽ നടന്ന ചടങ്ങിൽ ശ്രീരംഗപട്ടണയിൽ നിന്നുള്ള കാർമികനായ ഭാനുപ്രകാശ് ശർമ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ചടങ്ങുകൾ സംഘടിപ്പിക്കും. ಇದು ನನ್ನ ಜೀವನದ ಭಾವನಾತ್ಮಕ ಘಳಿಗೆ.…
Read MoreMonth: June 2021
ബംഗ്ലാദേശ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം;പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മുഖ്യപ്രതിയെ കൂടി വെടി വച്ച് വീഴ്ത്തി.
ബെംഗളൂരു : ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ച് വീഴ്ത്തി. പ്രതിയായ ഷഹ്ബാസ്(30) നഗരത്തിലെ രാംപുര പ്രദേശത്ത് താമസിക്കുന്നതായി ബെംഗളൂരു പോലീസിന് വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടുന്നതിനായി ചൊവ്വാഴ്ച പോലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടു പോകവെ ശുചി മുറി സൗകര്യത്തിന് വേണ്ടി വാഹനം നിർത്തുകയായിരുന്ന, ശരീരത്തിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ എസ് ഐ ശിവരാജിനേയും കോൺസ്റ്റബിൾ ദേവേന്ദറിനേയും കുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഓടി…
Read Moreമാസ്ക്ക് ശരിയായി ധരിച്ചില്ല;സ്ത്രീകൾക്കിടയിൽ പൊരിഞ്ഞ യുദ്ധം;കേസ് പോലീസ് സ്റ്റേഷനിൽ.
ബെംഗളൂരു: മാസ്ക് ശരിയായി ധരിച്ചിട്ടില്ലെന്ന് ആരോപിച്ച് നഗരത്തിലെ ഒരു വീട്ടമ്മ മറ്റൊരു സ്ത്രീയെ മർദ്ദിച്ചതായി പരാതി. സദാശിവനഗറിലെ സാങ്കി ടാങ്കിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, നഗരത്തിൽ ആരോഗ്യ–സുരക്ഷാമാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനെച്ചൊല്ലി ഇത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ കുറച്ച് പേർ മാത്രമേ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ചൊവ്വാഴ്ചത്തെ സംഭവം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് നയിച്ചു, ഐ പി സി സെക്ഷനുകൾ 324 (സ്വമേധയാ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കുന്നു), 341 (തെറ്റായ നിയന്ത്രണം) എന്നിവ പ്രകാരം സ്ത്രീയെ മർദിച്ചു എന്നാരോപിക്കപ്പെടുന്ന വീട്ടമ്മക്കെതിരെ കേസെടുത്തു. പരാതിക്കാരിയുടെ കൈയ്ക്ക് നിസാര…
Read Moreസർക്കാർ ആശുപത്രികളെ ലോകോത്തര നിലവാരമുള്ളതാക്കാൻ പ്രവർത്തിക്കുക.
ബെംഗളൂരു: “സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ ലോകോത്തര നിലവാരത്തിലാക്കുന്നതിന് അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുക, സർക്കാർ സൗകര്യങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറ്റാൻ കഠിനമായി പരിശ്രമിക്കുക,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പുതുതായി നിയമിക്കപ്പെട്ട ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ബുധനാഴ്ച പുതുതായി നിയമിച്ച 1,763 ഡോക്ടർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. കെ. സുധാകർ. മൂന്ന് കാരണങ്ങളാൽ പകർച്ചവ്യാധിക്കിടയിൽ ഡോക്ടർമാരെ നിയമിക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ഡോ. സുധാകർ പറഞ്ഞു. ഒന്നാമതായി, ഒരു സമയം 1763 ഡോക്ടർമാരെ നിയമിക്കുന്നതിന് ആരോഗ്യ വകുപ്പിനായി സർക്കാർ സ്വീകരിച്ച ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആണ് ഇത്, രണ്ടാമതായി…
Read Moreആകെ കോവിഡ് മരണം 30000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16287 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21199 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 11.22 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 21199 ആകെ ഡിസ്ചാര്‍ജ് : 2312060 ഇന്നത്തെ കേസുകള്‍ : 16387 ആകെ ആക്റ്റീവ് കേസുകള്‍ : 293024 ഇന്ന് കോവിഡ് മരണം : 463 ആകെ കോവിഡ് മരണം : 30017 ആകെ പോസിറ്റീവ് കേസുകള്‍ : 2635122 ഇന്നത്തെ പരിശോധനകൾ…
Read Moreകർണാടകയെ കൈവിട്ട്”കെ.എസ്.ആർ.ടി.സി”
ബെംഗളൂരു : വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ “കെ.എസ്.ആർ.ടി.സി” എന്ന ചുരുക്കെഴുത്ത് കർണാടക ആർ.ടി.സി.ക്ക് നഷ്ടപ്പെട്ടു. ഈ പേരിന് അവകാശവുമായി കേരള ആർടിസിയാണ് കർണാടക ആർ.ടി.സിയുമായി നിയമ പോരാട്ടത്തിൽ ഏർപ്പെട്ടത്. 7 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര ട്രേഡ് മാർക്ക് റെജിസ്ട്രേഷനാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഈ ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് തർക്കം ഉടലെടുത്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് 2014ൽ ആണ് കേന്ദ്ര ട്രേഡ് മാർക്ക് റെജിസ്ട്രേഷനെ കർണാടക ആർ ടി സി സമീപിക്കുന്നത്. മറുവാദവുമായി കേരളവും എത്തിയതോടെ നിയമ…
Read Moreസി.ബി.എസ്.ഇ.പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ രണ്ടാം വർഷ പി.യു പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ.
ബെംഗളൂരു: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ ചൊവ്വാഴ്ച വേണ്ടെന്ന് വെച്ചതോടെ, രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) പരീക്ഷകൾ എപ്പോൾ, എങ്ങനെ നടത്താമെന്ന തീരുമാനത്തിൽ വ്യക്തമായ ഒരു തീരുമാനം കർണാടക സർക്കാർ എത്രയും പെട്ടന്ന് തന്നെ എടുക്കുന്നതായിരിക്കും. വിദ്യാർത്ഥികളുടെ ആരോഗ്യവും ഭാവിയും കണക്കിലെടുത്ത് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ പരിഗണിച്ച് ഉചിതമായ തീരുമാനം ഉടൻ എടുക്കുമെന്ന് പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരെ സന്ദർശിക്കും എന്നും അറിയിച്ചു.
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി.
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ 9 ലേക്കാണ് ഹർജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യർത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ്…
Read Moreസ്വന്തം മകന് മരുന്നു വാങ്ങാൻ 280 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്ത് ഒരു പിതാവ്.
ബെംഗളൂരു: 45 കാരനായ ഒരാൾ ലോക്ക്ഡൗൺ സമയത്ത് മകന് മരുന്ന് വാങ്ങാൻ 280 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി മൈസൂരുവിൽ നിന്നും ബെംഗളൂരു നഗരത്തിലേക്കെത്തി. മൈസൂരുവിൽ നിന്നുള്ള കൽപ്പണികാരനായ ആനന്ദ് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലേക്കാണ് (നിംഹാൻസ്) സൈക്കിൾ ചവിട്ടി എത്തിയത്. തിരുമകുഡാൽ നർസിപൂർ താലൂക്കിലെ ഗാനിഗാനകോപ്പാലു ഗ്രാമത്തിൽ താമസിക്കുന്ന ആനന്ദ് മെയ് 23 ന് വീട്ടിൽ നിന്ന് ഇറങ്ങി. യാത്രാമധ്യേ അദ്ദേഹം വിശ്രമിക്കാൻ കനകപുരയിലെ ഒരു ക്ഷേത്രത്തിന് സമീപം നിർത്തിയിരുന്നു തുടർന്ന് അദ്ദേഹം ബനശങ്കരിയിലെത്തി, അവിടെ ചില നാട്ടുകാർ അദ്ദേഹത്തിന് പാർപ്പിടവും ഭക്ഷണവും നൽകി. അന്ന്…
Read Moreഇലക്ട്രോണിക്സിറ്റിയെ ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്തണം;ആവശ്യം ശക്തം.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയെ ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് താമസക്കാരുടെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഒരു സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം ഇലക്ട്രോണിക് സിറ്റിയിൽ തുറന്നത്, അതിന് മുൻപ് സിറ്റി നിവാസികൾ സമീപ പ്രദേശങ്ങളെ ആശ്രയിക്കുകയായിരുന്നു. ഏതെങ്കിലും ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചാൽ ഫണ്ടില്ല എന്ന് മാത്രമാണ് മറുപടിയെന്ന് താമസക്കാർ പറയുന്നു. അതേ സമയം ബി.ബി.എം.പി.പോലെ നികുതി അടക്കുന്നതിനടക്കം ഏകജാലക സംവിധാനം വന്നാൽ അത് വളരെയധികം ഉപകാരപ്രദമാകും. #ElectronicCityForBBMP We request your support for development in & around ECity…
Read More