ബെംഗളൂരു: 45 കാരനായ ഒരാൾ ലോക്ക്ഡൗൺ സമയത്ത് മകന് മരുന്ന് വാങ്ങാൻ 280 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി മൈസൂരുവിൽ നിന്നും ബെംഗളൂരു നഗരത്തിലേക്കെത്തി. മൈസൂരുവിൽ നിന്നുള്ള കൽപ്പണികാരനായ ആനന്ദ് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലേക്കാണ് (നിംഹാൻസ്) സൈക്കിൾ ചവിട്ടി എത്തിയത്.
തിരുമകുഡാൽ നർസിപൂർ താലൂക്കിലെ ഗാനിഗാനകോപ്പാലു ഗ്രാമത്തിൽ താമസിക്കുന്ന ആനന്ദ് മെയ് 23 ന് വീട്ടിൽ നിന്ന് ഇറങ്ങി. യാത്രാമധ്യേ അദ്ദേഹം വിശ്രമിക്കാൻ കനകപുരയിലെ ഒരു ക്ഷേത്രത്തിന് സമീപം നിർത്തിയിരുന്നു തുടർന്ന് അദ്ദേഹം ബനശങ്കരിയിലെത്തി, അവിടെ ചില നാട്ടുകാർ അദ്ദേഹത്തിന് പാർപ്പിടവും ഭക്ഷണവും നൽകി. അന്ന് രാത്രി അവിടെ താമസിച്ച് പിറ്റേന്ന്, മരുന്നുകൾ ലഭിക്കുന്നതിനായി അദ്ദേഹം നിംഹാൻസിലെ ഡോക്ടറെ കാണുകയും പിറ്റേന്ന് മടങ്ങുകയും ചെയ്തതായി ആനന്ദ് പറഞ്ഞു.
“എന്റെ മകൻ നിംഹാൻസിൽ ചികിത്സയിലാണ്. മരുന്നുകൾ ലഭിക്കാൻ ഞങ്ങൾ എല്ലാ മാസവും ആശുപത്രി സന്ദർശിക്കാറുണ്ടായിരുന്നു. ഒരു തവണ മരുന്ന് വിട്ടുപോയാൽ 18 വർഷത്തേക്ക് അധികമായി മരുന്ന് തുടരണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ ഇത്തവണ എങ്ങനെയെങ്കിലും ഈ മരുന്നുകൾ ഞങ്ങൾക്ക് ലഭിക്കേണ്ടത് തീർത്തും അത്യാവശ്യമായിരുന്നു,” എന്ന് ആനന്ദ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.