ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 25311 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.57333 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 23.28 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 57333 ആകെ ഡിസ്ചാര്‍ജ് : 1983948 ഇന്നത്തെ കേസുകള്‍ : 25311 ആകെ ആക്റ്റീവ് കേസുകള്‍ : 440435 ഇന്ന് കോവിഡ് മരണം : 529 ആകെ കോവിഡ് മരണം : 25811 ആകെ പോസിറ്റീവ് കേസുകള്‍ : 2450215 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 24 May 2021
റെംഡിസിവിർ കരിഞ്ചന്ത തടയാൻ കിടിലൻ സംവിധാനം; ലഭ്യത പരിശോധിക്കാനും സംവിധാനം.
ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ ഏറ്റവും കൂടുതൽ ആവശ്യകത സൃഷ്ട്ടിച്ച ആന്റി വൈറൽ മരുന്നായ റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും ലഘൂകരിക്കുന്നത് ലക്ഷ്യമിട്ട് കർണാടക സർക്കാർ ഞായറാഴ്ച ഒരു എസ് എം എസ് അധിഷ്ഠിത റെംദെസിവിർ അലോക്കേഷൻ വിവര സംവിധാനവും ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. പുതിയ സംവിധാനം റെംദേസിവിറിന്റെ അലോക്കേഷനിൽ സുതാര്യത കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. “എസ് ആർ എഫ് ഐഡി അനുസരിച്ച് റെംദെസിവിർ അനുവദിച്ചിട്ടുണ്ടെങ്കിൽ, ആശുപത്രി അത് രോഗിക്ക് നൽകിയിട്ടില്ലെങ്കിൽ, ഈ വിവരം അതേ ലിങ്കിൽ തന്നെ സർക്കാരിനെ അറിയിക്കുന്നതിന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും തടയുന്നതിന് ഇത് സർക്കാരിനെ…
Read Moreകോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ചിത്രങ്ങൾ അടങ്ങിയ മൊബൈൽ നഷ്ടപ്പെട്ടു;പ്രതീക്ഷയോടെ കാത്തിരിപ്പുമായി ഒരു കുരുന്ന്.
ബെംഗളൂരു: നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഹൃതീക്ഷയുടെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചത്, തൻ്റെ അമ്മയുടെ ഓർമ്മകൾ നിറയുന്ന ചിത്രങ്ങളും വീഡിയോകളും കാണാനുള്ള ആഗ്രഹത്താൽ കുശാൽ നഗർ പോലീസിന് പരാതി നൽകിയിരിക്കുകയാണ് ഈ 9 വയസുകാരി. കുശാൽ നഗർ സ്വദേശിയായ പ്രഭ കഴിഞ്ഞ 16 നാണ് മടിക്കേരയിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. മരണത്തിന് ഒരു ദിവസം മുൻപേ സ്വച്ച് ഓഫ് ആയ ഫോൺ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല. ഫോൺ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് വരികയാണെന്ന് കുടക്…
Read Moreരണ്ടാം കോവിഡ് തരംഗത്തിൽ സംസ്ഥാനത്ത് 190 അഭിഭാഷകർ മരണപ്പെട്ടു : ചീഫ് ജസ്റ്റിസ്
ബെംഗളൂരു: സംസ്ഥാനത്തെ 190 അഭിഭാഷകരും 16 ജുഡീഷ്യൽ സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചു എന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക പറഞ്ഞു. ഇതുകൂടാതെ, 19 ജുഡീഷ്യൽ ഓഫീസർമാർക്കും 660 സ്റ്റാഫ് അംഗങ്ങൾക്കും വൈറസ് ബാധിച്ചു എന്നും അവരിൽ ഭൂരിഭാഗവുംസുഖം പ്രാപിച്ചു എന്നും അദ്ദേഹം അറിയിച്ചു. കോവിഡ് തടയാനുള്ള ഒരു നടപടി എന്ന നിലയിൽ, കോടതികൾ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കേണ്ടി വന്നിരുന്നു. ഇത് വ്യവഹാരികൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക്, നീതിക്കായി കാത്തിരിക്കുന്ന തൊഴിലാളിവർഗത്തിനും ജയിലുകളിൽ കഴിയുന്നവർക്കും നീതി ലഭിക്കാനുള്ള ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് ഓക…
Read Moreകേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്.,…
Read Moreഎസ്.ആർ.എസ്.ട്രാവൽസ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രമുഖ വാഹന സർവ്വീസ് ആയ എസ്.ആർ.എസിൻ്റെ സ്ഥാപകനും ഉടമയുമായ കെ.ടി.രാജശേഖരൻ അന്തരിച്ചു. 78 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് 10 ദിവസം മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാഗഡി സ്വദേശിയായ രാജശേഖർ ഒരു ട്രാവൽ ഏജന്റായും ബസ് ബുക്കിംഗ് ഏജന്റായും ആണ് ജീവിതം ആരംഭിച്ചത്. നിലവിൽ എസ്.ആർ.എസ് ട്രാവൽസിന് 3000 ൽ അധികം വാഹനങ്ങളുണ്ട്. അത്രയും തന്നെ ജീവനക്കാർ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. മകൾ മേഘ, മരുമകൾ ദീപക്ക്.
Read Moreനഗരത്തിൽ ബ്ലാക്ക് ഫംഗസ് ബാധ കൂടുതൽ ഭീഷണിയാകുന്നു
ബെംഗളൂരു: ബ്ലാക്ക് ഫംഗസ് രോഗബാധ കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. നഗരത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലും ഭീഷണിയാകുന്നത്. സംസ്ഥാനത്താകെ ഇതുവരെ 500-ലധികം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇതിൽ നഗരത്തിൽ മാത്രം 250-ലധികം പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിത്. കോവിഡ് രോഗ മുക്തി നേടിയവരിലാണ് കൂടുതലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ കോവിഡ് രോഗബാധയില്ലാത്ത രണ്ടുപേരിലും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ഒമ്പതുപേരാണ് മരിച്ചത്. ഇതിൽ മൂന്നുമരണം ബെംഗളൂരുവിലാണ്. മൈസൂരു,…
Read Moreനായയോട് പ്രതികാരം; ഓടുന്ന ബൈക്കിന് പിന്നിൽ നായയെ കെട്ടിവലിച്ച് കൊണ്ടുപോയവർ പിടിയിൽ
ബെംഗളൂരു: ബൈക്കിനു പിന്നില്‍ നായയെ കെട്ടിവലിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെയാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. മംഗളൂരു കൊന്‍ചാടിയിലെ ഡോക്ടറുടെ ഫാം ഹൗസിലെ ജീവനക്കാരനായ കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമാണ് പിടിയിലായത്. നായ ചെരുപ്പ് കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് മംഗളൂരു ഡി.സി.പി ഹരിറാം ശങ്കര്‍ പറഞ്ഞു. ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് ഒരു കിലോ മീറ്ററോളം വലിച്ചു കൊണ്ടുപോകുകയായിരുന്നു. സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ദുരന്ത നിവാരണ നിയമ പ്രകാരവും…
Read Moreദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവം സിഐഡി അന്വേഷിക്കും; തീരുമാനം സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ
ബെംഗളൂരു: ചിക്മഗളൂരുവില്‍ ദളിത് യുവാവിനെ എസ്ഐ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്ഐ അർജുനെ സസ്പെൻഡ് ചെയ്തു. ഇനി കേസ് സിഐഡി അന്വേഷിക്കും. പരാതിക്കാരനായ ദളിത് യുവാവിന് നീതി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്. എസ്ഐ അർജുനെ നേരത്തെ ഉഡുപ്പിയിലേക്ക് സ്ഥലം മാറ്റുകയും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്സി, എസ്ടി വകുപ്പകളടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദിക്കുക, അധിക്ഷേപിക്കുക, ചെയ്യാത്ത കുറ്റങ്ങൾ ചുമത്തുക എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവർഗ പീഡന…
Read Moreപണം കൊള്ളയടിക്കാൻ വിസമ്മതിച്ചതിന് ഡ്രൈവറെ കൊലപ്പെടുത്തിയ യുവാക്കൾ പിടിയിൽ
ബെംഗളൂരു: നഗരത്തിലെ ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായ അസം സ്വദേശിയും വിൽസൻ ഗാർഡനിൽ താമസക്കാരനുമായിരുന്ന അബ്ദുൾ സാഹിദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ യുവാക്കളെ രണ്ടര വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കെ.ആർ. നഗർ സ്വദേശി എം.ബി. പ്രസന്ന (31), മാണ്ഡ്യ സ്വദേശികളായ കുമാർ (23), കെ. മധുസൂദനൻ, ആന്ധ്രപ്രദേശ് സ്വദേശി യു. മഹേഷ് (23) എന്നിവരെയാണ് ഗോവിന്ദപുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് മൂന്നര ലക്ഷം രൂപയും രണ്ട് എസ്.യു.വി. കളും 120 ഗ്രാം സ്വർണവും പിടിച്ചെടുത്തു. 2018 നവംബർ…
Read More