ബെംഗളൂരു: ബ്ലാക്ക് ഫംഗസ് രോഗബാധ കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. നഗരത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലും ഭീഷണിയാകുന്നത്. സംസ്ഥാനത്താകെ ഇതുവരെ 500-ലധികം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.
എന്നാൽ ഇതിൽ നഗരത്തിൽ മാത്രം 250-ലധികം പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിത്. കോവിഡ് രോഗ മുക്തി നേടിയവരിലാണ് കൂടുതലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ കോവിഡ് രോഗബാധയില്ലാത്ത രണ്ടുപേരിലും രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ഒമ്പതുപേരാണ് മരിച്ചത്. ഇതിൽ മൂന്നുമരണം ബെംഗളൂരുവിലാണ്. മൈസൂരു, മംഗളൂരു, ഉഡുപ്പി, കലബുറഗി, ഹാസൻ ജില്ലകളിലാണ് മറ്റു മരണം. ബ്ലാക്ക് ഫംഗസ് രോഗ ചികിത്സക്കായി കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആംഫോടെറിസിൻ -ബിയുടെ 20,000 വയാൽ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് ബാധക്കെതിരെ കേന്ദ്ര ആരോഗ്യ സമിതി കര്‍ശന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു. നിസാരമെന്ന് കരുതുന്ന പലതും ആണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍.
കൊവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങളെന്ന് അധ്യക്ഷന്‍ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും ഡോ. ഗുലേറിയ നിര്‍ദേശിച്ചു.
മുഖത്ത് എവിടെയെങ്കിലും സ്പര്‍ശന ശേഷി കുറയുന്നതായോ, വായ്ക്കുള്ളില്‍ നിറം മാറ്റമോ മൂക്കടപ്പ് ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം. ഇവ ആദ്യ ലക്ഷണമായി കാണണം. പല്ലുകള്‍ ഇളകുന്നതായി തോന്നിയാലും ഡോക്ടറെ കാണണമെന്നും ഡോ ഗുലേറിയ നിര്‍ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.