ബെംഗളൂരു : ഇന്ദിരാ കാന്റീനുകൾ പൂട്ടുമെന്ന് അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.
അതേസമയം കാൻറീൻ നടത്തിപ്പിൽ എന്തെങ്കിലും അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കും. നൂറു പേർക്ക് ഭക്ഷണം നൽകിയ ശേഷം സബ്സിഡിക്കായി ആയിരം എന്ന് കണക്കുകൾ കാണിക്കുന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബി.ബി.എം.പിയാണ് അനുവദിക്കേണ്ടത് അവർ അത് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി നാരായണനും രംഗത്തുവന്നു, കാന്റീൻ നടത്തിപ്പിൽ അഴിമതി ഉണ്ടായതായി മാധ്യമങ്ങളിൽ വാർത്ത വന്നു എന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ വിഷയത്തെ അറിയാത്ത വിധം മുഖ്യമന്ത്രി യെദിയൂരപ്പയുടെ വയറ് നിറഞ്ഞു എന്ന സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
യെദ്യൂരപ്പയുടെ പാർട്ടി ധനികരുടെ വിശപ്പ് മാത്രമേ കാണുകയുള്ളൂ.
ജനങ്ങൾക്ക് സൗജന്യ അരി വിതരണം ചെയ്യുന്ന പദ്ധതിക്ക് എതിരെ തിരിഞ്ഞു. ഇപ്പോൾ അഞ്ച് രൂപയ്ക്ക് പ്രാതലും 10 രുപക്ക് ഉച്ചഭക്ഷണവും അത്താഴം നൽകുന്ന ഇന്ദിരാ കാന്റീനിനെതിരെയും തിരിയുന്നു.ഇക്കാ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുൻ മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ദിരാ കാൻറീനുകൾക്ക് സംസ്ഥാന സർക്കാറും ബി ബി എം പി യും ബജറ്റ് വിഹിതം നീക്കിവച്ചില്ല .
സംസ്ഥാന സർക്കാരാണ് ഫണ്ട് അനുവദിക്കേണ്ടത് എന്നു ചൊവ്വാഴ്ച ബിബി എം പി കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
നഗരപരിധിയിൽ ആയി 173 ഇന്ദിരാ കാന്റീനുകളും 18 മൊബൈൽ കാന്റീനുകളും ആണ് നിലവിൽ പ്രവർത്തിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.