മലയാള മനോരമയുടെ പൂക്കള പായസ മൽസരം സെപ്റ്റംബർ 8ന്;റജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു: മലയാള മനോരമ സംഘടിപ്പിക്കുന്ന പൂക്കള – പായസ മത്സരം സെപ്റ്റംബർ എട്ടിന് രാവിലെ 10 മുതൽ വിമാനപുര കൈരളി നിലയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

പൂക്കള മത്സരത്തിൽ ജേതാക്കളാകുന്നത് ടീമിനെ 20,000 രൂപയും ട്രോഫിയും ലഭിക്കും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000 രൂപ 10000 രൂപ വീതവും ട്രോഫിയും 5 ടീമുകൾക്ക് 3000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

പായസ മത്സരത്തിലെ വിജയിക്ക് 7000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000,3000 രൂപ വീതവും ലഭിക്കും.

മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ടീമുകൾക്കും പായസ മത്സരത്തിൽ 30 പേർക്ക് അവസരം.

കാഴ്ചക്കാരായി എത്തുന്നവർക്കും ഇക്കുറി സമ്മാനമുണ്ട്.

രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും മലയാളി സംഘടനകളും കൂട്ടായ്മകളും മത്സരത്തിനായി ഇന്നുമുതൽ പേര് രജിസ്റ്റർ ചെയ്യാം.

ലാൽബാഗ് റോഡിലുള്ള മലയാളമനോരമ സർക്കുലേഷൻ ഓഫീസിൽ രജിസ്ട്രേഷൻ കൂപ്പണുകൾ ലഭിക്കും പൂരിപ്പിച്ച് കൂപ്പണുകൾ സെപ്റ്റംബർ ആറിനു മുൻപ് തിരികെ ഏൽപ്പിക്കണം.

  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി

കൂടുതൽ വിവരങ്ങൾക്ക് 7337721313,9072599995, 0802224735/36,9880042315 നമ്പറുകളിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts