കർണാടകയിൽ ആക്ടീവ് കോവിഡ് കേസുകൾ 60000 ന് മുകളിൽ; കൂടുതൽ വിവരങ്ങൾ….

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6955 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3350 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.04%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3350 ആകെ ഡിസ്ചാര്‍ജ് : 980519 ഇന്നത്തെ കേസുകള്‍ : 6955 ആകെ ആക്റ്റീവ് കേസുകള്‍ : 61653 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 12849 ആകെ പോസിറ്റീവ് കേസുകള്‍ : 1055040 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടക-കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ നെഗറ്റീവ് ആർ.ടി.പി.സി.ആർ.പരിശോധന കർശനമാക്കി.

ബെംഗളൂരു : കേരളവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി കർശ്ശനമായ പരിശോധന തുടരുകയാണ് കർണാടക. ഉത്തര കേരളത്തിലെ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി ചെക്ക് പോസ്റ്റിൽ വണ്ടികൾ തടഞ്ഞ് നിർത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വയനാട് അതിർത്തിയായ കുട്ട, മുത്തങ്ങ ചെക്ക് പോസ്റ്റുകളിലും കർശ്ശനമായ പരിശോധന നടക്കുന്നുണ്ട്. അതേ സമയം ഹൊസൂരിൽ നിന്ന്  കർണാടകയിലേക്ക് കയറുമ്പോൾ അത്തിബെല്ലേയിൽ കേരള,മഹാരാഷ്ട്ര റെജിസ്ട്രെഷനുള്ള കാറുകൾ കൈ കാണിച്ചു നിർത്തി വിവരങ്ങൾ ആരായുന്നുണ്ട്. തമിഴ്നാട് ദിശയിൽ അതിർത്തിയിൽ പരിശോധന ഊർജിതമാക്കുവാനുള്ള…

Read More

ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് 13.5 ലക്ഷം കോവിഡ് 19 കേസുകൾ ഉണ്ടായേക്കാം: യുഎസ് സർവകലാശാല

ബെംഗളൂരു: ഏപ്രിൽ 30 നകം കർണാടകയിൽ 13.5 ലക്ഷം കോവിഡ് 19 കേസുകൾ ഉണ്ടാകുമെന്ന് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ഗണിതശാസ്ത്ര ഗവേഷകരുടെ പഠനങ്ങൾ  സൂചിപ്പിക്കുന്നു. ഗണിതശാസ്ത്ര മോഡലുകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ ഇത് ഒരു ഏകദേശ കണക്കാണ് എന്ന് പറഞ്ഞു. ഇതുവരെ 10.5 ലക്ഷം കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് പകരുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകൾക്കിടയിൽ ഈ സംഖ്യകൾ ഒരു ചോദ്യമായി നിൽക്കുന്നുണ്ട്. വൈറസ് അതിവേഗം പടരുന്നുവെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും സ്ഥിതി അത്ര ഭയാനകമാകില്ല എന്ന് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന വിദഗ്ധർ വാദിക്കുന്നു. രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലെ…

Read More

കേരളത്തിൽ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10%.

കേരളത്തിൽ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

Read More

80 വിദ്യാർത്ഥികൾക്ക് കോവിഡ്; പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മതിൽ ചാടിയോടി വിദ്യാർത്ഥിനികൾ.

Covid Karnataka

ബെംഗളൂരു: യൂണിവേഴ്സിറ്റിയിലെ 80  വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിന്റെ മതിൽ ചാടി വിദ്യാർഥിനികൾ. ബെംഗളൂരു കാർഷിക സർവകലാശാലയിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ ഹോസ്റ്റലിലെ കുട്ടികളാണ് ആരോഗ്യപ്രവർത്തകർക്ക് പിടികൊടുക്കാതെ മതിൽചാടി റോഡിലിറങ്ങി രക്ഷപ്പെട്ടത്. ഹോസ്റ്റലിൽ മാത്രമായി 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഴുവൻ കുട്ടികൾക്കും കോവിഡ് പരിശോധന നടത്താൻ ആരോഗ്യപ്രവർത്തകർ എത്തിയത്. ഇതോടെ വിദ്യാർഥിനികൾ പുസ്തകവും വസ്ത്രങ്ങളും മറ്റും എടുത്തു മതിൽചാടുകയായിരുന്നു. മതിൽ ചാടുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. https://newsable.asianetnews.com/video/india/watch-agriculture-university-students-jump-premises-wall-flee-hostel-as-covid-cases-surge-in-bengaluru-ycb-qrb1lk?jwsource=cl

Read More

ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് രണ്ടാമതും കോവിഡ്.

സംസ്ഥാന ഉപമുഖ്യമന്ത്രി ഗോവിന്ദ് എം കർജോളിന് വെള്ളിയാഴ്ച കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ അറിയിച്ചു. “പലരേയും ബാധിച്ച കോവിഡ് 19 പാൻഡെമിക് എന്നെയും ബാധിച്ചു. കഴിഞ്ഞ ആഴ്ച ബിജെപി സ്ഥാനാർത്ഥിക്ക്വേണ്ടി (വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന) ഞാൻ മാസ്കിയിൽ പ്രചാരണംനടത്തിയിരുന്നു, ഏപ്രിൽ 10, 11 തീയതികളിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ഞാൻ പ്രചാരണത്തിൽ പങ്കെടുക്കാൻ ഇരുന്നതായിരുന്നു, പക്ഷേ ഇനി പങ്കെടുക്കാൻ കഴിയില്ല, ” എന്ന് അദ്ദേഹം തന്റെ അനുയായികൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. താൻ ഇപ്പോൾ പരിചയസമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണെന്നും അണുബാധയിൽ നിന്ന് കരകയറുകയാണെന്നും 71 കാരനായ ബിജെപി നേതാവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം…

Read More

ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവച്ചു.

ഏപ്രിൽ 10, 12 തീയതികളിൽ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു. സർക്കാറിന്റെ വിവിധ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാരുടെ ( കെ എസ് ആർ ടി സി, ബി എം ടി സി ) യൂണിയനുകൾ വിളിച്ചിരിക്കുന്ന പണിമുടക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. പുതുക്കിയ പരീക്ഷാ തിയ്യതികൾ അറിയിച്ചിട്ടില്ല. അത് പിന്നീട് അറിയിക്കുന്നതാണ് എന്ന് സർക്കുലറിൽ പറയുന്നു.

Read More

പണിമുടക്ക് തുടരുന്നു; വിരമിച്ച ഡ്രൈവർമാരെ ജോലിയിൽ പ്രവേശിക്കാൻ ക്ഷണിച്ച് സർക്കാർ.

ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗത പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ബദൽ ക്രമീകരണങ്ങളുടെ ഭാഗമായി സർവീസിൽ തിരികെ ചേരാൻ സംസ്ഥാന സർക്കാർ വിരമിച്ച ജീവനക്കാരെ ക്ഷണിച്ചു. ഗതാഗത വകുപ്പ് വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ 62 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ക്ഷണിക്കുന്നതായി അറിയിച്ചു. ഡ്രൈവർമാർക്ക് 800 രൂപയും കണ്ടക്ടർമാർക്ക് 700 രൂപയും പ്രതിഫലം നൽകും. നാല് കോർപ്പറേഷനുകളിലായി 446 ബസുകൾ വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) വേണ്ടി 4,412 സ്വകാര്യബസുകൾ ഇത് വരെ ആയി സർവീസ് നടത്തി. നോർത്ത് വെസ്റ്റേൺ കെആർടിസിക്ക് വേണ്ടിയും നോർത്ത്…

Read More
Click Here to Follow Us