ജനുവരി 15 ന് മുന്‍പുതന്നെ പേടിഎമ്മില്‍ ഉള്ള കാശു തിരിച്ചെടുക്കുക;ഇല്ലെങ്കില്‍ പണി പാളും.

“നിങ്ങളുടെ പേ ടി എം വാല്ലെറ്റില്‍ കാശു ഉണ്ട് എങ്കില്‍ ജനുവരി 15 നു മുന്‍പ് തന്നെ അത് ബാങ്ക് അക്കൗണ്ട്‌ വഴി പിന്‍വലിക്കുക,പേ ടി എം ബാങ്ക് ആയി മാറുകയാണ് ജനുവരി 15 നു ശേഷം നിങ്ങള്ക്ക് വാലെറ്റില്‍ ഉള്ള പണം വിനിയോഗിക്കാന്‍ കഴിയില്ല” ഇതേ അര്‍ഥം വരുന്ന ഒരു വാര്‍ത്തയാണ് വാട്സ് അപ്പില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ട് ഇരിക്കുന്നത്.കൂടെ പേ ടി എം ഏതോ പത്രത്തില്‍ നല്‍കിയ വാര്‍ത്തയുടെ കോപിയും ഉണ്ട്.

ഇങ്ങനെ ഒരു വാര്‍ത്ത വാട്സ് അപ്പില്‍ പ്രചരിക്കുന്നുണ്ട് ,എല്ലാരും വിശ്വസിച്ചോ ?എന്നാല്‍ ഇത് തെറ്റായ വാര്‍ത്ത ആണ്.

ഡിജിറ്റല്‍ വാലെറ്റ് ഇന്ത്യയില്‍  ഇത്രയും പോപ്പുലര്‍ ആക്കുന്നതില്‍ പങ്കുവഹിച്ച സ്ഥാപനമാണ്‌ പേ ടി എം എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം.കൂടുതല്‍ ഉപഭോതാക്കളെ ലഭിക്കുന്നതിനായി കൂടുതല്‍ സൌജന്യങ്ങളും കാഷ് ബാക്കുകളും പ്രഖ്യാപിച്ചു കൊണ്ടാണ് ഈ കമ്പനി മാര്‍കെറ്റിലേക്ക് കടന്നു വന്നത്. നഗരത്തില്‍ ഉള്ളവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പേ ടി എം ഉപയോഗിച്ച് തുടങ്ങിയിരുന്നു.എന്നാല്‍ നോട്ടു പിന്‍വലിക്കലിന് ശേഷം മാത്രമാണ് ഈ കമ്പനി കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഈ വാര്‍ത്തയോട് കൂടെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ പറയുന്നത് ,പേ ടി എം പേമെന്റ് ബാങ്ക് ലൈസെന്‍സ് നു റിസേര്‍വ് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു,അത് അനുവദി ക്കപ്പെട്ടിരിക്കുന്നു,

ജനുവരി 15 മുതല്‍ പേ ടി എം പെയ്മെന്റ് ബാങ്ക് ആയി മാറും ,ഇപ്പോള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ഒരു വ്യത്യാസവും ഇല്ലാതെ തുടരുകയും ചെയ്യാം.താല്പര്യം ഇല്ലാത്തവര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ലേക്ക് പണം മാറുകയും ചെയ്യാം.അല്ലാത്തവര്‍ക്ക് ജനുവരി 15 നു ശേഷം അക്കൗണ്ട്‌ നമ്പര്‍ തരുന്നവരെ ഒരു വിനിമയവും ചെയ്യാന്‍ കഴിയുന്നതല്ല.ഇതാണ് വാര്‍ത്ത‍ ഇതിലെ അവസാന വാക്കുകള്‍ മാത്രം മാര്‍ക്ക്‌ ചെയ്താണ് വാട്സ് അപ്പില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

ലോണ്‍ നല്‍കാനും ക്രെഡിറ്റ്‌ കാര്‍ഡ്‌ നല്‍കാനും അവകാശം ഇല്ലാത്ത എന്നാല്‍ ചില നിശ്ചിത സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം ഉള്ളവയാണ് പേമെന്റ് ബാങ്കുകള്‍ ..നമ്മുടെ ഇന്ത്യ പോസ്റ്റും എയര്‍ടെല്‍ മണിയും ഇപ്പോള്‍ പേമെന്റ് ബാങ്കുകള്‍ ആണ്.

അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക.ഇത്തരം തെറ്റായ വാര്‍ത്തകളും അതിന്റെ യഥാര്ത്യങ്ങളും അറിയാന്‍ ഞങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുക.താഴെ ക്ലിക്ക് ചെയ്യുക

പതിരും കതിരും 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts