80 വിദ്യാർത്ഥികൾക്ക് കോവിഡ്; പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മതിൽ ചാടിയോടി വിദ്യാർത്ഥിനികൾ.

Covid Karnataka

ബെംഗളൂരു: യൂണിവേഴ്സിറ്റിയിലെ 80  വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിന്റെ മതിൽ ചാടി വിദ്യാർഥിനികൾ.

ബെംഗളൂരു കാർഷിക സർവകലാശാലയിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ ഹോസ്റ്റലിലെ കുട്ടികളാണ് ആരോഗ്യപ്രവർത്തകർക്ക് പിടികൊടുക്കാതെ മതിൽചാടി റോഡിലിറങ്ങി രക്ഷപ്പെട്ടത്.

ഹോസ്റ്റലിൽ മാത്രമായി 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഴുവൻ കുട്ടികൾക്കും കോവിഡ് പരിശോധന നടത്താൻ ആരോഗ്യപ്രവർത്തകർ എത്തിയത്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ഇതോടെ വിദ്യാർഥിനികൾ പുസ്തകവും വസ്ത്രങ്ങളും മറ്റും എടുത്തു മതിൽചാടുകയായിരുന്നു. മതിൽ ചാടുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

https://newsable.asianetnews.com/video/india/watch-agriculture-university-students-jump-premises-wall-flee-hostel-as-covid-cases-surge-in-bengaluru-ycb-qrb1lk?jwsource=cl

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts