മൈസൂരുവിലെ തത്തമ്മ പാർക്ക് ഇനി ടൂറിസംകേന്ദ്രം

ബെംഗളൂരു : മൈസൂരുവിനടുത്തുള്ള പ്രധാന മത സാംസ്കാരിക കേന്ദ്രമായ സുത്തൂർ മഠത്തെയും ഇതിനോടനുബന്ധിച്ചുള്ള ശുകവനത്തെയും (തത്തമ്മ പാർക്ക്) സംസ്ഥാനസർക്കാർ ടൂറിസംകേന്ദ്രമായി പ്രഖ്യാപിച്ചു.

മൈസൂരു-ഊട്ടി റോഡിൽ സ്ഥിതിചെയ്യുന്ന ശുകവനത്തിൽ 450-ലധികം വ്യത്യസ്ത ഇനങ്ങളിലുള്ള 2000 തത്തകളാണുള്ളത്. ലോകത്തിലെത്തന്നെ വിവിധപ്രദേശങ്ങളിലെ തത്തകളാണ് ഇവിടെയുള്ളത്. നിലവിൽ സഞ്ചാരികൾക്ക് പ്രവേശനം തീർത്തും സൗജന്യമാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനംചെയ്യുന്ന വരുണ മണ്ഡലത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ഇവിടെ പക്ഷികളെ കാണാൻ നിലവിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ സഞ്ചാരികളാണ് അവധിക്കാലത്തടക്കം എത്തുന്നത്. സുത്തൂർമഠവും ശുകവനവും സുത്തൂർ ശ്രീക്ഷേത്രവും സ്ഥിതിചെയ്യുന്നത് കപില നദിക്കരയിലാണ്. ഇവിടെ വർഷംമുഴുവനും ഭക്തരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

പുതിയ ടൂറിസംകേന്ദ്രമായി പ്രഖ്യാപിക്കുന്നതോടെ കൂടുതൽ ഗ്രാന്റുകൾ ലഭിക്കുകയും ഇത് ശുകവനത്തിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ സഹായിക്കുകയുംചെയ്യും. മൈസൂരു ജില്ലയിൽ ഇപ്പോൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 13 വിനോദസഞ്ചാരകേന്ദ്രങ്ങളായി.

കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് ടൂറിസംപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പിന് കൂടുതൽ ഗ്രാന്റുകൾ ലഭിക്കാൻ സഹായിക്കുമെന്ന് ടൂറിസം കമ്മിഷണർ കെ.വി. രാജേന്ദ്ര പറഞ്ഞു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
[masterslider id="10"]

Related posts