ബെംഗളൂരു : ധനകാര്യ ചുമതലയുള്ള മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ഏറെയും സ്ത്രീകൾക്ക് അനുകൂലമായ പദ്ധതികൾ. അന്താരാഷ്ട്ര വനിതാ ദിനത്തിൽ 37188 കോടി ആണ് വനിതകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് വകയിരുത്തിയത്. പ്രസവാവധിക്ക് പുറമെ വനിതാ സർക്കാർ ജീവനക്കാർക്ക് 6 മാസം കൂടി കുട്ടികളെ നോക്കാനുള്ള അവധി. ബജറ്റിലെ ചില പ്രധാന നിർദ്ദേശങ്ങൾ താഴെ. എല്ലാ ജില്ലകളിലും ഗോശാലകൾ. 2021-22 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 15134 കോടി 2019-20 നെ അപേക്ഷിച്ച് കോവിഡ് കാരണം സാമ്പത്തിക വളർച്ച 2.6% ആയി കുറഞ്ഞു.…
Read MoreMonth: March 2021
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇ-പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്
ചെന്നൈ: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം 567 പേര്‍ക്കാണ് തമിഴ്‌നാടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് യാത്രക്കാര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിക്കൊണ്ട് പുറപ്പെടുവിച്ചു. എല്ലാ…
Read Moreദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ജേതാവായി ബെംഗളൂരു മലയാളി
ബെംഗളൂരു: ദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ‘ഇൻഡിവിജ്വൽ ടൈം ട്രയൽ’ വിഭാഗത്തിൽ ജേതാവായി മലയാളി സൈക്ലിങ്താരം നവീൻ ജോൺ. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ നവീൻ ജോൺ ബെംഗളൂരുവിലാണ് താമസം. കർണാടക സൈക്ലിങ് ടീമിലെ അംഗമാണ്. നവി മുംബൈയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 40 കിലോമീറ്റർ ദൂരം 53 മിനിറ്റും 35.533 സെക്കൻഡും കൊണ്ടാണ് നവീൻ പൂർത്തിയാക്കിയത്. ശരാശരി 44.78 കിലോമീറ്ററായിരുന്നു വേഗം. അഞ്ചാം തവണയാണ് നവീൻ ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയിലെ മികച്ച സൈക്ലിസ്റ്റുകളിൽ ഒരാളായ നവീൻ ജോൺ മൂന്നുതവണ ദേശീയ ഐ.ടി.ടി. ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.…
Read Moreഇന്ന് സംസ്ഥാന ബജറ്റ്.
ബെംഗളൂരു: സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവതരിപ്പിക്കും. ബി.എസ്. യെദ്യൂരപ്പയുടെ ആറാമത്തെ ബജറ്റാകും ഇന്നത്തേത്. 2013 ൽ അധികാരമേറ്റെടുത്തതിന് ശേഷമുള്ള മൂന്നാമത്തെ ബജറ്റ് ആണ് യെദിയൂരപ്പയുടേത്. ഇന്ന് ഉച്ചക്ക് 12:05 ന് ആണ് ബജറ്റ് അവതരണം ആരംഭിക്കുക. കാർഷിക മേഖലയ്ക്കും ജലസേചനത്തിനും പ്രധാന്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തിയതിനാൽ കൂടുതൽ പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടേക്കും. ഈമാസം നാലിന് ആരംഭിച്ച ബജറ്റ് സമ്മേളനം 31-നാണ് സമാപിക്കുന്നത്
Read Moreവിമാനമിറങ്ങിയാൽ ഇനി വാടക ആഡംബര ബൈക്കിൽ കറങ്ങാം.
ബെംഗളൂരു: വിമാനതാവളത്തിൽ നിന്ന് യാത്ര ചെയ്യാൻ ഇനി മുതൽ ആഡംബര ബൈക്കുകൾ വാടകക്ക് ലഭിക്കും. റോയൽ ബ്രദേഴ്സ് മോട്ടോർ സൈക്കിൾ റെൻ്റൽ ആണ് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാടക ബൈക്ക് സർവീസ് ആരംഭിച്ചത്. ഗ്ലാസ്, ഹെൽമെറ്റ്, ജാക്കറ്റ് എന്നിവ കമ്പനി നൽകും. ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. https://www.royalbrothers.com/bangalore
Read Moreനഗരത്തിലെ കോവിഡിൻ്റെ ജനിതകമാറ്റം ആഗോള,ദേശീയ ശരാശരിക്കും മുകളിൽ.
ബെംഗളുരു: ആഗോള, ദേശീയ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിൽ കോവിഡ് വൈറസിന് അതിവേഗ ജനിതക മാറ്റം സംഭവിക്കുന്നുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി )പഠനം. കഴിഞ്ഞ ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ ബയോകെമിസ്ട്രി വിഭാഗം പ്രഫസർ ഉത്പൽ ടാറ്റുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ജേണൽ ഓഫ് പ്രോട്ടിയോം റിസർച്ചിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ ഒരു സാംപിളിന് ശരാശരി 11 ജനിതക മാറ്റമാണ് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. ആഗോള ശരാശരി 7.3, ദേശീയ ശരാശരി 8.4 എന്നിങ്ങനെയാണ്. ബെംഗളുരുവിലെ ജനിതകമാറ്റം ബംഗ്ലദേശിൽ കണ്ടെത്തിയതിനു സമാനമാണിതെന്നും പഠനത്തിൽ പറയുന്നു.
Read Moreനഗരത്തിലെ സ്വപ്ന പദ്ധതി;സബർബൻ പാതകളുടെ പേരുകളായി.
ബെംഗളൂരു: നഗരത്തിൻ്റെ സ്വപ്ന പദ്ധതിയായ സബർബൻ റെയിൽ പദ്ധതിയുടെ കോറിഡോറുകളുടെ പേരുകൾ പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രാലയത്തിൻ്റേയും സംസ്ഥാന സർക്കാറിൻ്റെയും സംയുക്ത സംരഭമായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻ്റ് എൻ്റർപ്രൈസസ് (K_Raide) ന് ആണ് ആകെ 148 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയുടെ നിർമ്മാതാക്കൾ. നാല് കോറിഡോറുകൾ ആണ് ഇതിൽ ഉള്ളത്. കെ.എസ്.ആർ, യെലഹങ്ക, ദേവനഹള്ളി കോറിഡോറിന് സെംപിഗെ (ചെമ്പകം), ബയപ്പനഹള്ളി, യെശ്വന്ത് പുര, ചിക്കബാനവാര കോറിഡോറിന് മല്ലിഗെ, കെങ്കേരി ,കൻ്റോൺമെൻ്റ്, വൈറ്റ് ഫീൽഡ് കോറിഡോറിന് പാരിജാത, ഹീലളിഗെ, രാജന് കുണ്ടെ, യെലഹങ്ക കോറിഡോറിന് കനക എന്നിങ്ങനെയാണ്…
Read Moreനഗരത്തിലെ തുടർച്ചയായുള്ള ഗതാഗതക്കുരുക്ക്; ഹൈക്കോടതി ഇടപെട്ടു
ബെംഗളൂരു: നഗരത്തിലെ തുടർച്ചയായുള്ള റാലികളും പ്രതിഷേധപ്രകടനങ്ങളും കാരണമുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പൊതുതാത്പര്യ ഹർജി രജിസ്റ്റർചെയ്ത് ഹൈക്കോടതി. ഗതാഗതക്കുരുക്കിനിടയാക്കുന്നത പ്രതിഷേധപ്രകടനങ്ങൾ സംബന്ധിച്ച് മുതിർന്ന അഭിഭാഷകനായ ജസ്റ്റിസ് അരവിന്ദ് കുമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്താണ് കോടതി പൊതുതാത്പര്യ ഹർജിയായി രജിസ്റ്റർചെയ്തത്. പ്രതിഷേധം നടത്താനുള്ള അവകാശം മറ്റുള്ളവരുടെ അവകാശത്തെ ബാധിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധപ്രകടനങ്ങൾ നടത്താൻ ഫ്രീഡംപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ബെംഗളൂരു’ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണെന്ന സർവേ പുറത്തുവന്നതിന് പിന്നാലെയാണ് ഗതാഗതക്കുരുക്കിൻമേൽ ഹൈക്കോടതിയുടെ ഈ നടപടി.
Read Moreവിദ്യാർത്ഥികൾക്ക് കോവിഡ്; ഒരു സ്കൂൾ കൂടി അടച്ചു.
ബെംഗളൂരു: അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഒരു സർക്കാർ സ്കൂൾ കൂടി അടച്ചു. നഗരത്തിൽ കെ.ആർ.പുരയിലെ നാരായണപുര സർക്കാർ ഹൈസ്കൂൾ അടച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇതിന് പുറമെ കലബുറഗിയിലെ കലഗി സർക്കാർ സ്കൂൾ 14 ദിവസത്തേക്ക് അടച്ചിട്ടുണ്ട്. നാരായണപുര സർക്കാർ സ്കൂളിലെ രണ്ട് അധ്യാപകർക്കും ഏഴു വിദ്യാർഥികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്കൂളിലെ 188 വിദ്യാർഥികളിൽ 160 പേരെ കോവിഡ് പരിശോധന നടത്തിയപ്പോൾ ഏഴുപേർക്ക് പോസിറ്റീവാകുകയായിരുന്നു. കലഗി സർക്കാർ സ്കൂളിലെ 15 വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreകോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; അടുത്ത ഒരുമാസത്തേക്ക് നിയന്ത്രണം ശക്തമാക്കുന്നു
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. ധാരാളം ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ, ആഘോഷപരിപാടികൾ, മതപരിപാടികൾ, പ്രതിഷേധങ്ങൾ, രാഷ്ട്രീയയോഗങ്ങൾ എന്നിവ പാടില്ലെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതിയുടെ നിർദേശമെന്നും മന്ത്രി പറഞ്ഞു. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ആവശ്യപ്പെടും. കല്യാണ ആഘോഷങ്ങൾക്ക് 500 ആളുകൾ മാത്രമേ പങ്കെടുക്കാവൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കല്യാണ ഓഡിറ്റോറിയങ്ങളിൽ കൂടുതൽ മാർഷൽമാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നഗരത്തിൽ പുതിയ രണ്ട് ക്ലസ്റ്ററുകൾകൂടി രൂപപ്പെട്ടതിനാലാണ് നിയന്ത്രണം…
Read More