നഗരത്തിലെ തുടർച്ചയായുള്ള ഗതാഗതക്കുരുക്ക്; ഹൈക്കോടതി ഇടപെട്ടു

ബെംഗളൂരു: നഗരത്തിലെ തുടർച്ചയായുള്ള റാലികളും പ്രതിഷേധപ്രകടനങ്ങളും കാരണമുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പൊതുതാത്പര്യ ഹർജി രജിസ്റ്റർചെയ്ത് ഹൈക്കോടതി.

ഗതാഗതക്കുരുക്കിനിടയാക്കുന്നത പ്രതിഷേധപ്രകടനങ്ങൾ സംബന്ധിച്ച് മുതിർന്ന അഭിഭാഷകനായ ജസ്റ്റിസ് അരവിന്ദ് കുമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്താണ് കോടതി പൊതുതാത്പര്യ ഹർജിയായി രജിസ്റ്റർചെയ്തത്.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

പ്രതിഷേധം നടത്താനുള്ള അവകാശം മറ്റുള്ളവരുടെ അവകാശത്തെ ബാധിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധപ്രകടനങ്ങൾ നടത്താൻ ഫ്രീഡംപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ബെംഗളൂരു’ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണെന്ന സർവേ പുറത്തുവന്നതിന് പിന്നാലെയാണ് ഗതാഗതക്കുരുക്കിൻമേൽ ഹൈക്കോടതിയുടെ ഈ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts