വിദ്യാർത്ഥികൾക്ക് കോവിഡ്; ഒരു സ്കൂൾ കൂടി അടച്ചു.

Covid Karnataka

ബെംഗളൂരു: അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഒരു സർക്കാർ സ്കൂൾ കൂടി അടച്ചു.

നഗരത്തിൽ കെ.ആർ.പുരയിലെ നാരായണപുര സർക്കാർ ഹൈസ്കൂൾ അടച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

ഇതിന് പുറമെ കലബുറഗിയിലെ കലഗി സർക്കാർ സ്കൂൾ 14 ദിവസത്തേക്ക് അടച്ചിട്ടുണ്ട്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

നാരായണപുര സർക്കാർ സ്കൂളിലെ രണ്ട് അധ്യാപകർക്കും ഏഴു വിദ്യാർഥികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സ്കൂളിലെ 188 വിദ്യാർഥികളിൽ 160 പേരെ കോവിഡ് പരിശോധന നടത്തിയപ്പോൾ ഏഴുപേർക്ക് പോസിറ്റീവാകുകയായിരുന്നു.

കലഗി സർക്കാർ സ്കൂളിലെ 15 വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts