കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; അടുത്ത ഒരുമാസത്തേക്ക് നിയന്ത്രണം ശക്തമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ.

ധാരാളം ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ, ആഘോഷപരിപാടികൾ, മതപരിപാടികൾ, പ്രതിഷേധങ്ങൾ, രാഷ്ട്രീയയോഗങ്ങൾ എന്നിവ പാടില്ലെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതിയുടെ നിർദേശമെന്നും മന്ത്രി പറഞ്ഞു. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ആവശ്യപ്പെടും.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

കല്യാണ ആഘോഷങ്ങൾക്ക് 500 ആളുകൾ മാത്രമേ പങ്കെടുക്കാവൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കല്യാണ ഓഡിറ്റോറിയങ്ങളിൽ കൂടുതൽ മാർഷൽമാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

നഗരത്തിൽ പുതിയ രണ്ട് ക്ലസ്റ്ററുകൾകൂടി രൂപപ്പെട്ടതിനാലാണ് നിയന്ത്രണം കർശനമാക്കുന്ന സാഹചര്യമുണ്ടായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവിൽ കോവിഡ് കേസുകൾ  ഉയരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ഡോ. കെ. സുധാകർ പറഞ്ഞു.

ബി.ബി.എം.പി.യുടെ പരിധിയിൽ 12 ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതാണ് സംസ്ഥാനത്ത് കേസുകൾ കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts